FRZ

FRZ ����

11/08/2019
18/07/2017
13/08/2016

Hi

മനോഹരമായ വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഉൾപ്പെട്ട പ്രകൃതി രമണീയമായ പ്രദേശമാണ് തൊമ്മൻകുത്ത് . കേരളത്തിലെ ഇടുക്കി ജില്ല...
28/06/2016

മനോഹരമായ വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഉൾപ്പെട്ട പ്രകൃതി രമണീയമായ പ്രദേശമാണ് തൊമ്മൻകുത്ത് . കേരളത്തിലെ ഇടുക്കി ജില്ലയിൽ കരിമണ്ണുർ പഞ്ചായത്തിലാണ് തൊമ്മൻകുത്ത്. കൊച്ചിയിൽ നിന്ന് 74 KM തൊടുപുഴയിൽ നിന്ന് 19 km അകലെയാണ് സ്ഥിതി ചെയ്യുന്നു. പുഴ കടക്കുമ്പോൾ ഒഴിക്കിൽപ്പെട്ട് മരണമടഞ്ഞ തുമ്പൻ എന്ന ആദിവസി മൂപ്പനിൽ നിന്നാണ് തൊമ്മൻകുത്തിന് ആ പോര് കിട്ടിയതെന്ന്കരുതുന്നു. നിരവധി കുത്തുകൾ അഥവാ വെള്ളച്ചാട്ടങ്ങളാണ് തൊമ്മൻകുത്തിന് സൗന്ദര്യം പകരുന്നത്‌.തൊമ്മൻകുത്തിന്റെ മറ്റൊരു കൗതുകം നിഗുഢത നിറഞ്ഞ ഗുഹകളാണ്. വർഷകാലത്ത് ജലപാതങ്ങളുടെ സൗന്ദര്യവും ഭീകരതയും ഒരേ പോലെ ഇവിടെ ദൃശ്യമാണ്. കൊടും വേനലിൽ ജലസാന്നിദ്ധ്യം കുറയുമെങ്കിലും വെള്ളച്ചാട്ടങ്ങൾ നിലയ്ക്കാറില്ല. "തൊമ്മൻകുത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ " തൊമ്മൻകുത്ത്, എഴുനില കുത്ത്, തോൻ കുഴികുത്ത്, ചെട്ടത്താൻ കുത്ത്, പളുങ്കൻ കുത്ത്, കുടച്ചിയാർ കുത്ത്, മുത്തികുത്ത്, നാക്കയം കുത്ത്, തെക്കൻ തോണി കുത്ത്, കൂവമലകുത്ത് "ഗുഹകൾ "
പ്ലാപ്പൊത്തുഗുഹ, പളുങ്കൻ അള്ള, മുത്തിമുക്ക് അള്ള്, മാക്കൻ അള്ള്, അടപ്പൻ ഗുഹ, മന്തിക്കാനം അള്ള , നരകം അള്ള് . "വ്യൂ പോയിന്റെ " കുരിശുമല , ചാഞ്ഞപാറ, നെല്ലിമുടി, തൊപ്പിമുടി, ഭീമൻ കട്ടിലും കസേരയും. ഇവിടെ സാദ്ധർ ഗിക്കാൻ നല്ല സമയം ഡിസംബർ മാസമുതൽ ആണ്. ഇവിടെ നിരവധി അളുകൾ വെള്ളച്ചാട്ടത്തിൽ അപകട മരണം സംഭവിച്ചിട്ടുണ്ട് . മരണപ്പെട്ടവരിൽ പലരുടെയും മൃതദേഹം ദിവസങ്ങൾക ശേഷമാണ് കിട്ടറുള്ളു.

ഒരു മഴക്കാല കോയമ്പത്തൂർ ബൈക്ക് യാത്ര********************************************നിലമ്പൂർ->പാണ്ടിക്കാട്->മണ്ണാർകാട്->അട്ട...
28/06/2016

ഒരു മഴക്കാല കോയമ്പത്തൂർ ബൈക്ക് യാത്ര
********************************************
നിലമ്പൂർ->പാണ്ടിക്കാട്->മണ്ണാർകാട്->അട്ടപ്പാടി->അഗളി->ആനക്കട്ടി->കോയമ്പത്തൂർ
150KMS
കഴിഞ്ഞ വർഷം ഏതാണ്ട് ഈ സമയം.ഡിഗ്രി കഴിഞ്ഞു PG-ക്ക് ചേർന്ന സമയം. ഡിഗ്രി തമിഴ്‌നാട്ടിൽ പഠിച്ചതിനാൽ Migration Certificate വാങ്ങാൻ വേണ്ടി കോയമ്പത്തൂർ Bharathiar University-ലേക്കാണ് ഞാനും സുഹൃത്തും കൂടി പോയത്.പെട്ടെന്ന് Certificate ലഭിക്കാൻ വേണ്ടിയും ചിലവ് ചുരുക്കാനും വേണ്ടി ആണ് മഴ ആയിട്ട് കൂടി ബൈക്കിൽ പോകാൻ തീരുമാനിച്ചത്. പഠന കാര്യം ആയതിനാൽ വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു.മഴ ആയതിനാൽ സ്പീഡിൽ പോകാൻ കഴിയാത്തതുകൊണ്ട് നേരത്തെ ഇറങ്ങാം എന്ന് തീരുമാനിച്ചു.
അങ്ങനെ ഞാനും സുഹൃത്തും കൂടി 4 മണിക്ക് തന്നെ റെയിൻ കോട്ടൊക്കെ ഇട്ട് ഇറങ്ങി. മഴ ഉണ്ടായിരുന്നു എങ്കിലും മണ്ണാർകാട് വരെ ഉള്ള യാത്ര വെല്ല്യ കുഴപ്പം ഇല്ലായിരുന്നു. മണ്ണാർകാട് കഴിഞ്ഞ് അട്ടപ്പാടി ചുരം കയറാൻ തുടങ്ങിയപ്പോളേക്കും സ്ഥിതി മാറി.ശക്തമായ മഴയും കോടയും, മുമ്പിൽ പോകുന്ന വണ്ടി പോലും കാണാൻ വയ്യാത്ത അവസ്ഥ. ഇതൊക്കെ പോരാത്തതിന് റോഡ് മുഴുവനും കുഴിയും വെള്ളവും. റോഡിൻ്റെ ഒരു വശത്ത് പാറയിൽ കൂടി വെള്ളം ഒഴുകി നിരവധി വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിരിന്നു.അങ്ങനെ ഒരുവിധം ഇഴഞ്ഞിഴഞ്ഞ് സൈലൻ്റ് വാലി കഴിഞ്ഞ് അട്ടപ്പാടിയിൽ എത്തി. അപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു.റോഡിൽ വാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു.അഗളി കഴിഞ്ഞപ്പോഴേക്കും റോഡിൻ്റെ വീതിയും കുറയാൻ തുടങ്ങി. റോഡും റോഡിൻ്റെ വശങ്ങളും വിജനമായിരുന്നു. ആനക്കട്ടി എത്താൻ ആയപ്പോഴേക്കും തമിഴ്‌നാട്ടിൽ എത്തിയ പ്രതീതി ആയിരുന്നു തമിഴ് സംസാരവും തമിഴ്നാട് രെജിസ്ട്രേഷൻ വാഹനങ്ങളും റോഡിൻ്റെ വശങ്ങളിൽ കുടിലുകളും കാണാമായിരുന്നു. അവിടവിടെയായി വൈദ്യുതി ഉത്പാദിക്കുന്ന കാറ്റാടിയും കാണാമായിരുന്നു.
തമിഴ്‌നാട്ടിൽ കാലു കുത്തിയതോടുകൂടി മഴ മാറി വെയിൽ ആയിരുന്നു. പിന്നീട് റോഡിൻ്റെ ഇരുവശങ്ങളിലും ഇഷ്ടികകളങ്ങളും ഓട്ടുഫാക്ടറിയും ആയിരുന്നു. കോയമ്പത്തൂർ അടുക്കുവാൻ ആയപ്പോഴേക്കും ചുറ്റും മലകളായിരുന്നു. പിന്നെയങ്ങോട്ട് റോഡിലെ തിരക്കും വീതിയും കൂടാൻ തുടങ്ങി.അങ്ങനെ ഞങ്ങൾ 8 മണി കഴിഞ്ഞപ്പോൾ യൂണിവേഴ്‌സിറ്റിയിൽ എത്തി 9 മണി വരെ സമയം ഉള്ളതിനാൽ പുറത്തിറങ്ങി ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി പ്രാതൽ കഴിച്ചു. അത് കഴിഞ്ഞു യൂണിവേഴ്‌സിറ്റി ഒന്ന് കറങ്ങി കഴിഞ്ഞപ്പോഴേക്കും 9 മണി ആയിരുന്നു. അവിടുത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞപ്പോഴേക്കും 12 മണി കഴിഞ്ഞിരുന്നു.
ഇരുട്ടുന്നതിന് മുമ്പ് വീട്ടിൽ എത്തേണ്ടതിനാൽ ഉടനെ യാത്ര തിരിച്ചു. വഴിയിൽ ഒരിടത്ത് ഒരു കുളത്തിൻ്റെ ബോർഡ് കണ്ടപ്പോൾ ആ വഴിക്ക് വിട്ടു. 3 km കഴിഞ്ഞപ്പോൾ റോഡ് അവസാനിച്ചു, അവിടുന്ന് മുകളിലേക്ക് പടവുകൾ ചെന്നവസാനിക്കുന്നത് മലമുകളിലെ അമ്പലത്തിലേക്കായിരുന്നു. കുളം എന്ന് പറഞ്ഞത് വറ്റി വരണ് കിടക്കുവായിരുന്നു. അങ്ങനെ വീണ്ടും യാത്ര ആരംഭിച്ചു. അഗളി എത്തിയപ്പോഴേക്കും മഴ ആരംഭിച്ചു. ബാഗിൽ നിന്നും കോട്ടെടുത്തിട്ട് യാത്ര തുടർന്നു. അട്ടപ്പാടി ചുരം ഇറങ്ങിയപ്പോൾ കോടയും മഴയും കുറവായിരുന്നതുകൊണ്ട് റോഡിലെ കുഴി മാത്രം ശ്രദ്ധിച്ചാൽ മതിയായിരുന്നു. അങ്ങനെ 3 മണിയോടെ മണ്ണാർകാട് എത്തി ഭക്ഷണം കഴിച്ചു യാത്ര തുടർന്ന് 5 മണിയോടെ വീട്ടിൽ എത്തി.
ചുരത്തിൽ ഒഴിച്ച് റോഡ് വല്ലാതെ മോശം അല്ലാതിരുന്നതിനാൽ നടുവിന് വല്ല്യ പരിക്കില്ലായിരുന്നു. വഴിയിൽ എവിടെയും ബൈക്കും ചതിച്ചില്ല.

27/06/2016

ഹായ്

Address

Chelary

Website

Alerts

Be the first to know and let us send you an email when FRZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share