Bttm department

Bttm department travel and tourism



explore the world

17/09/2025
*ഗ്വാളിയർ*ഇന്ത്യയുടെ ചരിത്രത്തിൽ ഇടംപിടിച്ച ഒരു സംസ്ഥാനമാണ് മധ്യപ്രദേശ്.പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളാലും കൊട്ടകളാലും ...
28/11/2019

*ഗ്വാളിയർ*

ഇന്ത്യയുടെ ചരിത്രത്തിൽ ഇടംപിടിച്ച ഒരു സംസ്ഥാനമാണ് മധ്യപ്രദേശ്.പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളാലും കൊട്ടകളാലും സ്വന്തന്ത്രസമരത്തലും ഒക്കെ ആയി ഒത്തിരി ചരിത്രം ഉറങ്ങുന്ന മണ്ണാണ് മധ്യപ്രദേശിന്റേത്.
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ പട്ടണത്തിൽ നിന്നും 423km(263മൈൽ )വടക്കമാറി ആഗ്ര പട്ടണത്തിനു തെക്ക് 122km ദൂരെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഗ്വാളിയോർ.
ഗ്വാളിയോർ എന്ന് പറയുമ്പോൾ നമ്മൾ മലയാളികളുടെ മാസിലോട്ട് മിക്കവാറും ആദ്യം ഓടിവരുക മോഹൻലാലിന്റെ ഒരു സിനിമ ഡയലോഗ് ആകും.
ഗ്വാളിയോർ പട്ടണത്തെ മനോഹാരിയാകുന്നത് ഗ്വാളിയോർ കോട്ടയാണ്. സഞ്ചാരികളുടെ മനസിനെ വല്ലാതെ ആകർഷിക്കാൻ കോട്ടക്ക് കഴിഞ്ഞിട്ടുണ്ട്.കോട്ടയുടെ മുകളിൽനിന്നും നോക്കിയാൽ ഈ കൊച്ചുപട്ടണത്തെ മുഴുവനായും കാണാനും അതിന്റെ സൗന്ദര്യത്തെ ആസ്വദിക്കാനും കഴിയും.
താഴികക്കുടങ്ങളും, കനത്ത വാതിലുകളും, ചിത്രപ്പണികളും, കൊത്തുപണികളാൽ നിറഞ്ഞ ചുവരുകളും ഈ കോട്ടയുടെ ഭംഗി ഒന്നുവേറെതന്നെയാണ്.10-ആം നൂതണ്ടുമുതലെ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന ഈ കോട്ട മധ്യപ്രദേശിന്റെ അഭിമാനം മാത്രമല്ല ഗ്വാളിയോർ എന്ന ഈ കൊച്ചുപട്ടണത്തെ കാത്തുസംരക്ഷിച്ചു അതിന്റെ ഭംഗി കൊട്ടികൊണ്ടിരിക്കുന്നു.

Finally got some south's......
24/11/2019

Finally got some south's......



19/11/2019

Active 🤓

*ദൗക്കിയിലെ ഉംഗോട്ട്:- അതിർത്തി മുറിച്ചാെഴുകുന്ന അഴക് .* ഗൗഹാട്ടിയിൽ നിന്നും ടാക്സിയിൽ ഏകദേശം മൂന്നു മണിക്കൂർ സഞ്ചരിച്ചാ...
19/11/2019

*ദൗക്കിയിലെ ഉംഗോട്ട്:- അതിർത്തി മുറിച്ചാെഴുകുന്ന അഴക് .*

ഗൗഹാട്ടിയിൽ നിന്നും ടാക്സിയിൽ ഏകദേശം മൂന്നു മണിക്കൂർ സഞ്ചരിച്ചാൽ ഷില്ലോഗിെലെത്താം .
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോഗിൽ നിന്ന് 95 കി.മി സഞ്ചരിച്ചാൽ വെസ്റ്റ് ജയ്ന്തിയ ഹിൽസ് ജില്ലയില ഇന്തോ ബoഗ്ലാദേശ് അതിർത്തിയിലെ അവസാന ഗ്രാമമായ ദൗക്കിയിലെത്താം. പ്രകൃതി രമണീയമായ ഒരു ചെറു ഗ്രാമമാണ് ദൗക്കി. ഏറ്റവും വൃത്തിയുള്ള നദി എന്ന് പേരു കേട്ട ഉംഗോട്ട് നദി ഒഴുകുന്നത് ഈ ഗ്രാമത്തിലൂടെയാണ്.ഇത് ദൗക്കിയിലെത്തുമ്പോൾ ദൗക്കിനദിയാകുന്നു....
കണ്ണാടി പോലെ തെളിഞ്ഞ പച്ച നിറത്തിലുള്ള വെള്ളമുള്ള നിറയെ വെള്ളാരം കല്ലുകളുള്ള ആഴമുണ്ടെങ്കിലും അടിവശം വരെ കാണാൻ കഴിയുന്ന ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന നദിയാണ് ദൗക്കി.
കരയിൽ ഒരു ചെറു ബോഡർലൈൻ മാത്രമാണ് ഈ സൗഹൃദ അതിർത്തിയിലുള്ളത് .അപ്പുറവും ഇപ്പുറവും ഇന്തോ ബംഗ്ലാദേശ് BSF ജവാൻമാർ കാവൽനിൽകുന്നു .
രാത്രികാലങ്ങളിൽ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ആൾക്കാർ ഇന്ത്യയിലേയ്ക്ക് ഈ പുഴ മാർഗ്ഗം നീന്തിക്കയറാറുണ്ടെന്ന് നിവാസികൾ പറയുന്നതു കേൾക്കാൻ ഇടയായി.
ദൗക്കി നദിയിലൂടെ ചെറുവഞ്ചിയിലുള്ള സവാരി അവിസ്മരണീയമാണ്. മനോഹരമായ ഹരിതാഭമായ മലകൾ ചുറ്റിലും ,കരയിലും വെള്ളത്തിലും ഭംഗിയുള്ള വെള്ളാരങ്കല്ലുകൾ .
നല്ല വൃത്തിയുള്ള പുഴ .ഇത് ഫാേട്ടോയിൽ കണ്ടതിനേക്കാളും ഭംഗിയാണ്. കുറച്ചു ദൂരം സഞ്ചരിച്ച് താേണിക്കാരൻ താേണി കരയിേലേയ്ക്കടുപ്പിച്ചു. കര മുഴുവനും വലുതും ചെറുതുമായെ വെള്ളാരങ്കല്ലുകൾ. ഒന്നിനു മുകളിൽ ഒന്നായി കല്ലുകൾ വീഴാതെ പൊക്കത്തിൽ അടുക്കി അടുക്കി വയ്ക്കാൻ എന്തു രസം .
ഈ പുഴയിലുടെ കുറച്ചു ദൂരം സഞ്ചരിച്ചാൽ മുൻകൂട്ടി ബുക്കുചെയ്ത ടെൻറുകൾ താമസത്തിനായി ലഭിക്കും. അവിടെ ഒരു കോടി നക്ഷത്രങ്ങൾ കണ്ടു കൊണ്ട് രാത്രി ചിലവഴിക്കാം.
ഈ പുഴയിൽ ബോട്ടു റേസ് നടക്കാറുണ്ട്. ടൂറിസവും ,മത്സ്യ ബന്ധനവുമാണ് ഇവരുടെ മുഖ്യ വരുമാന മാർഗ്ഗം.
ഇവിടെയടുത്താണ് ഇന്തോ ബംഗ്ലാദേശ് അതിർത്തി ചെക്ക് പോസ്റ്റായ തമാബിൽ .
ഈ മനോഹാരിത ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്.
NB; (Some Pics From Google.)

*ജയ്പൂരിലെ ചൗക്കി ധാനി..*രാജസ്ഥാനിൽ പോകുന്ന ഏതൊരു യാത്രികനും അനുഭവിച്ചറിയേണ്ട ഒന്ന്...ജയ്പൂർ ജൽമഹലിൽ നിന്നും 24 കിലോമീറ്...
19/11/2019

*ജയ്പൂരിലെ ചൗക്കി ധാനി..*

രാജസ്ഥാനിൽ പോകുന്ന ഏതൊരു യാത്രികനും അനുഭവിച്ചറിയേണ്ട ഒന്ന്...

ജയ്പൂർ ജൽമഹലിൽ നിന്നും 24 കിലോമീറ്റർ അകലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്

ഇതിന്റെ പ്രവേശന ഫീസ് 1200/- ആണ്.. പേടിച്ചോടണ്ട അതിനുള്ള കാഴ്ചകളുമായി തന്നെ ഒപ്പം 5 സ്റ്റാർ ഡിന്നറും തരുന്നുണ്ട്

ഇത് തുറക്കുന്നത് വൈകിട്ട് 5 മണിക്കാണ് ആ സമയത്ത് തന്നെ അവിടെ ഉണ്ടായാൽ നന്ന് കാരണം ഇനി മുതൽ തണുപ്പ്കാലാവസ്ഥ ആയതിനാൽ പകലിന് ദൈർഘ്യം കുറവും രാത്രിക്ക് കൂടുതലും ആണ് അപ്പോ 5 മണിക്ക് തന്നെ ചെന്നാലെ ഇരുട്ടുന്നതിന് മുമ്പ് അതിന്റെ ഭംഗി ഒന്ന് ഓടിനടന്ന് ആദ്യം ആസ്വദിക്കുക പിന്നീട് വീണ്ടും പതുക്കെ രാത്രി വെട്ടത്തിൽ ഒന്നു കൂടി കറങ്ങിക്കാണുക അപ്പോ നന്നായി കാണാനും മനസിലാക്കാനും പറ്റും

ആനപ്പുറത്തു കയറ്റം, ഒട്ടക സവാരി, കുതിര സവാരി എന്നിങ്ങനെ നമ്മൾ അതിന്റെ ഉള്ളിലെത്തി കഴിഞ്ഞാൽ പഴയ രാജസ്ഥാനിലെത്തി എന്ന് മനസിലാകും.'

ആ കാലഘട്ടത്തിലെ നൃത്തങ്ങളും പാട്ടുകളും
കളികളും എന്നു വേണ്ട കുട്ടികൾക്ക് വേണ്ടിയുള്ള കളികളും ഉണ്ട്

പൈസ മുടക്കുന്നതിന് ഫലപ്രദമായ സ്ഥലമാണ് ചൗക്കി ധാനി ജയ്പൂർ...

*ആമിർ ഫോർട്ട്... ജയ്പൂർ*ആംബറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ കോട്ടയാണ് ആംബർ കോട്ട. ആമെർ കോട്ട എന്നും അറിയപ്പെടുന്നു. ജയ്പൂര...
18/11/2019

*ആമിർ ഫോർട്ട്... ജയ്പൂർ*

ആംബറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ കോട്ടയാണ് ആംബർ കോട്ട. ആമെർ കോട്ട എന്നും അറിയപ്പെടുന്നു. ജയ്പൂരിൽ നിന്നും 11 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ജയ്പൂരിലേക്ക് തലസ്ഥാനം മാറ്റുന്നതുവരെ കഛവ രജപുത്രരുടെ തലസ്ഥാനമായിരുന്നു. രജപുത്ര - മുഗൾ ശൈലികൾ സമ്മേളിക്കുന്ന തനതായ വാസ്തുകലാശൈലിക്ക് പ്രശസ്തമായ ആംബർ കോട്ട, രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. കോട്ടയുടെ ആകർഷണീയത വർദ്ധിപ്പിക്കുന്ന രീതിയിൽ കോട്ടക്കരികിൽ മഹോത തടാകവും സ്ഥിതി ചെയ്യുന്നു.ആംബർ കോട്ടയുടെ പടിഞ്ഞാറുവശത്ത്, ഒരേ കോട്ടമതിൽക്കെട്ടിനകത്തുതന്നെ ജയ്ഗഢ് കോട്ടയും നിലകൊള്ളുന്നു.

*തീൻ മൂർത്തി ഭവൻ*ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന കെട്ടിടമാണ് തീൻ മുർത്ത...
17/11/2019

*തീൻ മൂർത്തി ഭവൻ*

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന കെട്ടിടമാണ് തീൻ മുർത്തി ഭവൻ.

ന്യൂ ഡെൽഹിയിൽരാഷ്ട്രപതി ഭവന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ മന്ദിരം രൂപകൽപ്പന ചെയ്തത് ഡെൽഹിയിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായ കൊണാട്ട് പ്ലേസ്രൂപകൽപ്പന ചെയ്ത റോബർട്ട് ടോർ റസ്സൽ ആണ്.

ഈ കെട്ടിടം ആദ്യം പണിതത് ഒന്നാം ലോകമഹായുദ്ധത്തിലെ മരിച്ച സൈനികരുടെ ഓർമ്മക്കായാണ്.

ഇതിന്റെ കവാടത്തിനു പുറത്ത് മൂന്ന് പ്രതിമകൾ നിൽക്കുന്നതിനാലാണ് മൂന്ന് പ്രതിമകൾ ഉള്ള കെട്ടിടം എന്ന അർത്ഥത്തിൽ തീൻ മൂർത്തി ഭവൻ എന്ന പേര് വന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഈ കെട്ടിടം ബ്രിട്ടീഷ് ഇന്ത്യയുടെ കമാണ്ടർ ഇൻ ചീഫ് ആണ് ഉപയോഗിച്ചിരുന്നത്.

1947 നു ശേഷം ഇത് പ്രധാനമന്ത്രിയുടെ വസതിയായി ഉപയോഗിച്ചു. പിന്നീട് നെഹ്രുവിന്റെ മരണത്തിനു ശേഷം ഇത് ഒരു മെമ്മോറിയൽ ആയി നില നിർത്തുകയായിരുന്നു.
ഇവിടെ ഒരു ലൈബ്രറിയും മ്യൂസിയവും സ്ഥിതി ചെയ്യുന്നു.

നെഹൃ പ്ലാനറ്റേറിയം

ഇതിനകത്ത് തന്നെയാണ് നെഹ്രു പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്നത്. ഇത് ഫെബ്രുവരി 6, 1984 ന് അന്നത്ത് പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി. ഇന്ദിരഗാന്ധി രാജ്യത്തിനു സമർപ്പിച്ചതാണ്.
ഇവിടെ സാധാരണ പ്രദർശനങ്ങൾ 11:30നും 3 മണിക്കും ഇടയിൽ നടക്കുന്നു.

*സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത മൗണ്ട് ഏതോസ്..*നിരവധി ചരിത്രപരവും വിശ്വാസപരവുമായ കാരണങ്ങൾ ആണ് ഓരോ ആചാരങ്ങളെയും രൂപപ്പെടു...
15/11/2019

*സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത മൗണ്ട് ഏതോസ്..*

നിരവധി ചരിത്രപരവും വിശ്വാസപരവുമായ കാരണങ്ങൾ ആണ് ഓരോ ആചാരങ്ങളെയും രൂപപ്പെടുത്തുന്നത്. ലോകത്ത് സ്ത്രീകൾക്ക് നിയന്ത്രണം നിലവിലുള്ള പ്രദേശങ്ങളിൽ ഒന്നാണ് മൗണ്ട് ഏതോസ്. മനുഷ്യർക്ക്‌ മാത്രമല്ല മൃഗങ്ങൾക്കും ഇത് ബാധകമാണ് !!

ഗ്രീസിന്റ അധീനതയിൽ ഉള്ള ഒരു സ്വയംഭരണ പ്രവിശ്യയാണ് പർവ്വതങ്ങളാൽ ചുറ്റപ്പെട്ട മൗണ്ട് ഏതോസ്. പുണ്യ പർവതമായിട്ടാണ് ഗ്രീക്കുകാർ ഇതിനെ കാണുന്നത്. ഈസ്റ്റേൺ ഓർത്തഡോക്സ് സഭയുടെ 20 സന്യാസി മഠങ്ങളിലായി റഷ്യ, മൾഡോവ, ജോർജിയ,സെർബിയ എന്നിവിടങ്ങളിൽനിന്ന് ഏതാണ്ട് 2000 പേര് ഇവിടെ വസിക്കുന്നുണ്ട്.

ഗ്രീക്ക് പുരാണത്തിൽ ഏതോസ് പർവതത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഗ്രീക്ക് ദേവനായ പോസിഡോണുമായുണ്ടായ യുദ്ധത്തിൽ ഏതോസ് എന്ന രാക്ഷസൻ പർവതം വലിച്ചെറിഞ്ഞു.വർഷങ്ങൾ നീണ്ട യുദ്ധത്തിൽ ജയിച്ച പോസിഡോൺ അവസാനം ഏതൊസിനെ കൊന്ന് പർവതം രാക്ഷസന്റെ മുകളിൽ വെച്ച് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചു.
പരിശുദ്ധ കന്യാമറിയം സെന്റ് ജോണിന്റ കൂടെ ജോപ്പയിൽ നിന്ന് സൈപ്രസ്സിലേക്ക് പോകുന്ന വഴി ഇവിടെ കപ്പലിറങ്ങുകയും മൗണ്ട് ഏതൊസിന്റ സൗന്ദര്യത്തിൽ മതിമറന്നു നിന്നു എന്നാണ് ക്രിസ്ത്യൻ വിശ്വാസം. അതുകൊണ്ട് കന്യാമറിയത്തിന്റ പൂങ്കാവനം എന്നും ഈ പ്രദേശം അറിയപ്പെടുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഗ്രീക്ക് പേഗൻ ജനവിഭാഗങ്ങളും പിന്നീട് ഓർത്തഡോക്സ് പുരോഹിതന്മാരും ഏതൊസിന്റ താഴ്വരകളിൽ ചെറിയ മഠങ്ങൾ നിർമിച്ചു താമസിച്ചിരുന്നു. 829 ലെ താസോസ് യുദ്ധത്തിലും ക്രെറ്റൻ സറസൻ നടത്തിയ പടയോട്ടത്തിലും മഠങ്ങൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. കുറെ കാലം മൗണ്ട് ഏതോസ് വിജനമായി കിടന്നിരുന്നു. പിന്നീട് 860 ൽ ഫാദർ എഫ്തിമിയോസും സംഘവും ചേർന്നാണ് പ്രദേശത്തെ മഠങ്ങൾ പുനര്നിര്മിച്ചത്. 885 ൽ ബേസിൽ ഒന്നാമൻ രാജാവിന്റെ കാലഘട്ടത്തിൽ മൗണ്ട് ഏതോസ് പ്രദേശം പുരോഹിതന്മാർക്ക് മാത്രമുള്ള പുണ്യ മലയാണെന്ന് വിളംബരം പുറപ്പെടുവിക്കുകയും പ്രദേശത്ത് കൃഷിക്കാർക്കും കന്നുകാലി വളർത്തുന്നവർക്കും നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.

1342 മുതൽ 1372 സെർബിയൻ ഭരണം മഠങ്ങളുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു. നിരവധി പ്രഭുക്കൾ മൗണ്ട് ഏതൊസിലെ മഠങ്ങൾക്ക് ഭൂമിയും സ്വത്തുക്കളും ദാനം ചെയ്തു കൂടാതെ ചില പ്രദേശങ്ങളുടെ അധികാരം വിട്ടുകൊടുക്കുകയും ചെയ്തു.
സെർബിയൻ തകർച്ചക്ക് ശേഷം പ്രദേശം ഒട്ടോമൻ ഭരണത്തിൽ ആയി. 1912 ബാൽകൻ യുദ്ധത്തിൽ ഒട്ടോമൻ സൈന്യത്തെ പരാജയപ്പെടുത്തിയ ഗ്രീസ്‌ മൗണ്ട് ഏതോസ് തിരിച്ചുപിടിച്ചു ലണ്ടൻ സമാധാന കരാറിൽ ഒപ്പുവെച്ചു. അതേസമയം റഷ്യൻ ഓർത്തഡോക്സ് സഭയും മൗണ്ട് ഏതോസ് പുരോഹിത സമൂഹവുമായുണ്ടായ വിശ്വാസപരമായ പൊരുത്തക്കേടലുകൾ അക്രമത്തിലേക്ക് കലാശിച്ചു. പിന്നീട് റഷ്യൻ ഗ്രീക്ക് സർക്കാരുകൾ ഒപ്പിട്ട ഉടമ്പടി പ്രകാരം മൗണ്ട് ഏതോസ് ഗ്രീസിന്റ സ്വയം ഭരണ പ്രദേശമായി മാറി.

ഗ്രീക്ക് സർക്കാരിന്റെ പ്രതിനിധിയായ ഗവർണ്ണറിന്റെ മേൽനോട്ടത്തിൽ കേറിയസ് ആസ്ഥാനമായി 20 മഠങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാന പുരോഹിതൻ ആണ് പ്രദേശം ഭരിക്കുക. 1046 ൽ കോൺസ്റ്റന്റൈൻ മോനോമക്കോസ് ആണ് പ്രദേശത്ത് സ്ത്രീകൾക്ക് പ്രവേശനം ആദ്യമായി നിരോധിക്കുത്. പുരോഹിതരുടെ ബ്രഹ്മചര്യം ആയിരുന്നു വിഷയം. പെൺ പൂച്ചകൾ ഒഴികെ കോഴികൾക്കും, പശുക്കൾക്കും, പട്ടികൾക്കും, ആടുകൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും ഈ നിയമം ബാധകമാണ്.
ചുരുക്കം ചില സ്ത്രീകൾ മാത്രമാണ് ഇതുവരെ ഇവിടേക്ക് പ്രവേശിച്ചിട്ടുള്ളു.14 ആം നൂറ്റാണ്ടിൽ സെർബിയൻ രാജാവ് പകർച്ചവ്യാധികളിൽ നിന്ന് രക്ഷപെടാൻ പത്നി ഹെലനെയും കൂട്ടി മൗണ്ട് ഏതൊസിൽ എത്തി. പക്ഷെ അക്കാലമത്രയും മൗണ്ട് ഏതൊസിൽ കാൽ പാദം പോലും വെക്കാതെ പല്ലക്കിൽ ആയിരുന്നു ഹെലൻ കഴിഞ്ഞിരുന്നത്. 1930 ൽ ആയിരുന്നു മിസ്സ്‌ ഗ്രീക്ക് ആയിരുന്ന എലിഖി ഡിപ്ലര്ക്ക്‌ പുരുഷ വേഷത്തിൽ ഇവിടെ കയറുകയും കൂടുതൽ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. 1988 ൽ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഇടം പിടിച്ച മൗണ്ട് ഏതൊസിലേക്ക് ഇന്നും 18 വയസ് പൂർത്തിയായ പുരുഷന്മാർക്ക് മാത്രമേ പ്രവേശനം ഉള്ളു !!

(കടപ്പാട് :Sanjay Menon)

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ജൽ മഹൽ. രജപുത്ര-മുഗൾ സമ്മിശ്ര വ...
15/11/2019

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ജൽ മഹൽ. രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയുടെ ഉത്തമോദാഹരണമായ ഈ കൊട്ടാരം, പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ആംബറിലെ രാജാവായ സവായ് ജയ്സിങ് രണ്ടാമനാണ് ഇത് പണിയിച്ചത്.

ജയ്പൂർ നഗരത്തിൽ നിന്നും ആംബർ കോട്ടയിലേക്കുള്ള വഴിയിൽ 6.5 കിലോമീറ്റർ ദൂരെയായാണ് മാൻസാഗർ തടാകവും ഈ കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. ഒരു വിനോദകേന്ദ്രമായി നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം അഞ്ചു നിലകളിലുള്ളതാണ്. തടാകത്തിൽ വെള്ളം നിറയുമ്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും.

15/11/2019

*മുംബൈ ആയി മാറിയ ബോംബെ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചരിത്രം...*

എല്ലാ വർഷവും 6 മില്യൺ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് മുംബൈയിലെ ടൂറിസം, ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന 30-ആമത്തെ നഗരം. 20 മില്യൺ ജനസംഖ്യയുള്ള മുംബൈയാണ് ഇന്ത്യയിലെ ഏറ്റവും വലിയ നഗരം, ലോകത്തിലേ ഏറ്റവും വലിയ പത്താമത്തെ നഗരം. ഇന്ത്യയുടെ സാമ്പത്തിക, വിനോദ, വാണിജ്യ തലസ്ഥാനമാണ്‌ മുംബൈ.റോഡ്‌, ട്രെയിൻ, കപ്പൽ, വിമാനം എന്നിങ്ങനെ മുംബൈ നല്ല രീതിയിൽ ബന്ധിപ്പിക്കപ്പെടുന്നു.

പേരിനു പിന്നിൽ : ബോംബെ എന്നതാണ് മുംബൈയുടെ പഴയ പേര്. മുംബൈ എന്ന പേര്‌ ഹിന്ദു ദേവതയായ മുംബാദേവിയുടെ പേരിൽ നിന്നും , ആയി എന്നറിയപ്പെറ്റുന്ന മറാത്തികളുടെ ദേവതയുടെ പേരിൽ നിന്നും ആവിർഭവിച്ചതാണെന്നാണ്‌ വിശ്വാസം. 16-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ മുംബൈ കൈവശപ്പെടുത്തിയപ്പോൾ അവർ മുംബൈയെ പല പേരുകളിലും വിളിച്ചെങ്കിലും ‘ബോംബൈം’ എന്ന പേരാണ്‌ അവർ രേഖകളിൽ ഉപയോഗിച്ചിരുന്നത്‌.

17-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ അവർ ആംഗ്ലേയവത്കരിച്ച്‌ ബോംബൈം -നെ ബോംബെ എന്നു വിളിച്ചു. എന്നിരുന്നാലും മറാത്തികൾ മുംബൈ എന്നും ഗുജറാത്തികൾ മംബൈ എന്നും ഹിന്ദിയിൽ ബംബൈ എന്നുമാണ്‌ ഈ നഗരം അറിയപ്പെട്ടിരുന്നത്‌. 1995-ഇൽ ഔദ്യോഗികമായി നഗരത്തിന്റെ പേര്‌ വീണ്ടും മുംബൈ എന്നാക്കിത്തീർത്തു. എന്നിരുന്നാലും പല നഗരവാസികളും നഗരത്തിലെ പല പ്രസിദ്ധ സ്ഥാപനങ്ങളും നഗരത്തെ ഇന്നും ബോംബെ എന്നു തന്നെ വിളിച്ചു വരുന്നു. ബൊംബ എന്ന വാക്കിന്റെ പോർച്ചുഗീസ്‌ ഭാഷയിലെ അർത്ഥം നല്ല ഉൾക്കടൽ (ബോം ബാഹിയ) എന്നാണ്‌.

ചരിത്രം : കാന്തിവ്‌ലിക്കു സമീപം കണ്ടെത്തിയ ശിലാഫലകങ്ങൾ സൂചിപ്പിക്കുന്നത്‌, മുംബൈ ജനനിബിഡമായിരുന്നു എന്നാണ്‌. ബി.സി.250-ഇൽ തന്നെ ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു എന്നതിനേ രേഖാമൂലമായ തെളിവുണ്ട്‌. അന്ന് ഹെപ്തനേഷ്യ (പുരാതന ഗ്രീക്ക്‌ ഭാഷയിൽ ഏഴു ദ്വീപുകളുടെ സമുച്ചയം എന്നർത്ഥം) എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്‌. ബി.സി മൂന്നാം നൂറ്റാണ്ടിൽ ബുദ്ധ ചക്രവർത്തിയായ അശോകന്റെ കീഴിലുള്ള മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ആദ്യ നൂറ്റാണ്ടുകളിൽ മുംബൈയുടെ നിയന്ത്രണം ഭാരതീയരുടെയും, ഇറാനിയരുടെയും, സാതവാഹനരുടെയും കൈകളിൽ മാറിമറിഞ്ഞുകൊണ്ടിരുന്നു. പിൽക്കാലത്ത്‌ സിൽഹാര എന്ന ഹിന്ദു രാജവംശം 1343 വരെ മുംബൈ ഭരിച്ചു. അന്ന് മുംബൈ ഗുജറാത്തിന്റെ ഭാഗമായിരുന്നു. എലിഫന്റാ ഗുഹകൾ, വാൾകേശ്വർ ക്ഷേത്രം എന്നിവ ഈ കാലഘട്ടത്തിൽ രൂപീകൃതമായതാണ്‌.

പതിനാറാം നൂറ്റാണ്ടിൽ ഈ തീരദേശപ്രദേശത്തിന്റെ പ്രാധാന്യവും പ്രത്യേകതയും മനസ്സിലാക്കിയ പോർച്ചുഗീസുകാർ 1534-ഇൽ ഗുജറാത്തിന്റെ ബഹദൂർ ഷായിൽ നിന്നും മുംബൈ കൈപ്പറ്റി ഇവിടെ ഒരു നഗരം പണിതുയർത്തി. നല്ല ഉൾക്കടൽ എന്നർത്ഥത്തിൽ ബോം ബാഹിയ എന്ന പോർച്ചുഗീസ് നാമം ഈ നഗരത്തിനു നൽകുകയും ചെയ്തു. പോർച്ചുഗീസ് രാജാവിന്റെ പുത്രി ബ്രാഗൻസായിലെ കാതറീനിനെ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് വിവാഹം ചെയ്തപ്പോൾ സ്ത്രീധനമായി ബോംബെ നഗരം 1661-ൽ പോർച്ചുഗീസുകാർ ബ്രിട്ടനു കൈമാറി. കിഴക്കുള്ള ഈ പ്രദേശത്തിന്റെ നിയന്ത്രണം ഒരു ബാദ്ധ്യതയാകുമെന്നു തോന്നിയ ചാൾസ് രണ്ടാമൻ രാജാവ് 1668-ൽ ഈ നഗരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പാട്ടത്തിനു നൽകി (ഇതിനു പുറമേ 50,000 പൗണ്ട് വായ്പയായും വാങ്ങി).

അവർ ദ്വീപുകളുടെ പടിഞ്ഞാറൻ തീരത്ത്‌, ഇന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ തുറമുഖം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി. ഇവിടുത്തെ ജനസംഖ്യ 1661-ഇൽ 10000 ആയിരുന്നത്‌ 1675-ഇൽ 60000 ആയി പെട്ടെന്ന് ഉയർന്നു. 1687-ഇൽ ബ്രിട്ടീഷ്‌ ഈസ്റ്റിൻഡ്യാ കമ്പനിയുടെ ആസ്ഥാനം സൂറത്തിൽ നിന്നും ബോംബേയിലേക്ക്‌ മാറ്റി. ബോംബേ പ്രസിഡൻസിയുടെ ആസ്ഥാനം എന്ന സ്ഥാനവും ഈ നഗരത്തിനു ലഭിച്ചു. 1817 മുതൽ ഏഴു ദ്വീപുകളെയും കൂട്ടിയൊജിപ്പിക്കുന്ന വൻ പ്രൊജക്ടുകൾക്ക്‌ നഗരം സാക്ഷിയായി. ഹോർൻബി വെല്ലാർഡ്‌ എന്നറിയപ്പെട്ടിരുന്ന ഈ പ്രോജക്ട്‌ 1845-ഇ പൂർത്തിയായതോടെ നഗരത്തിന്റെ വിസ്തീർണ്ണം 438 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. 1853-ഇൽ യാത്രക്കാർക്കുള്ള ഭാരതത്തിലെ പ്രഥമ റെയിൽവേ ലൈൻ ബോംബെയിൽ നിന്നും താനെയിലേക്ക്‌ സ്ഥാപിച്ചു.

പരുത്തിയും പരുത്തിവസ്ത്രങ്ങളുടേയും കയറ്റുമതിയായിരുന്നു ബോംബേയെ വാണീജ്യകേന്ദ്രമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകം.പത്തൊമ്പതാം നൂറ്റാണ്ടിൽ ബോംബേയിൽ നിന്നുള്ള മറ്റൊരു പ്രധാനപ്പെട്ട കയറ്റുമതിയായിരുന്നു കറുപ്പ്. 1861 മുതൽ 1865 കാലത്തെ അമേരിക്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന് അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ബ്രിട്ടണിലേക്ക്കുള്ള പരുത്തിയുടെ വരവ് തടയപ്പെട്ടതിനെത്തുടർന്ന് ബോംബേയുടെ വാണിജ്യമേഖലയിൽ കാര്യമായ ഉണർവുണ്ടായി. ഇതിനു മുമ്പ് ബോംബേയിൽ നിന്നും അസംസ്കൃത പരുത്തിയായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ ഇക്കാലയളവിൽ പരുത്തിയെ തുണിയാക്കിയും കയറ്റുമതി ചെയ്യാനാരംഭിച്ചു. 1854-ൽ ഒരേ ഒരു പരുത്തിനെയ്ത്തുശാല മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് 30 വർഷത്തിനു ശേഷം അമ്പത് നെയ്ത്തുശാലകളും അവയിൽ 30,000-ഓളം ജോലിക്കാരുമായി.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും (അതായത് ഇന്ത്യയിലെ പരുത്തിമേഖലയായ ഡെക്കാനോട് തൊട്ടുകിടക്കുക, യുറോപ്പിനെ അഭിമുഖീകരിക്കുന്ന തുറമുഖം) മേഖലയിൽ വളരേ നേരത്തേ തന്നെ ആവിർഭവിച്ച സാമ്പത്തികസ്ഥാപനങ്ങളും, വായ്പാവ്യവസ്ഥിതികളും ബോംബേയെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമാക്കുന്നതിൽ നല്ല പങ്കുവഹിച്ചു.

1869-ഇൽ സൂയസ്‌ കനാൽ തുറന്നതോടു കൂടെ, ബോംബേ അറബിക്കടലിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായി മാറി. തുടർന്നുള്ള 30 വർഷങ്ങളിൽ നഗരം ഒരു പ്രധാന നഗര കേന്ദ്രമായി വളർന്നു. നഗരത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കാലഘട്ടത്തിലാണ്‌ സ്ഥാപിതമായത്‌. 1906-ഇൽ തന്നെ നഗരത്തിന്റെ ജനസംഖ്യ 10 ലക്ഷം കടന്ന് കൽക്കട്ട കഴിഞ്ഞ്‌ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി ബോംബെ മാറി. ബോംബേ പ്രസിഡൻസിയുടെ ആസ്ഥാനം എന്ന നിലയിൽ 1942-ഇൽ മഹാത്മാ ഗാന്ധി നയിച്ച ക്വിറ്റ്‌-ഇന്ത്യാ പ്രസ്ഥാനത്തിന്‌ സാക്ഷിയാകാൻ നഗരത്തിന്‌ കഴിഞ്ഞു..

മുംബൈയിലെ ആഴക്കടൽ തുറമുഖത്തിലൂടെയാണ്‌ ഭാരതത്തിലെ 50 ശതമാനത്തോളം ചരക്കുഗതാഗതവും നടക്കുന്നത്‌. മുംബൈ ഇന്ത്യയുടെ വ്യാപാര വിനോദ തലസ്ഥാനം കൂടിയാണ്‌. റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ, ബോംബേ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ എന്നിവയും, പലരാജ്യങ്ങളുടെ എംബസി മന്ദിരങ്ങളും, പല ഇന്ത്യൻ കമ്പനികളുടെയും കോർപ്പറേറ്റ്‌ ആസ്ഥാന മന്ദിരങ്ങളും മുംബൈയിലാണുള്ളത്‌.

മുംബൈയിലെ അദമ്യമായ തൊഴിൽ – വ്യവസായ സാധ്യതകൾ കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും അനേകം പ്രവാസികളെ ആകർഷിക്കാൻ മുംബൈക്കു കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ്‌. നഗരത്തിലെ സംസ്കാരം ഇന്ത്യയിലെ വിവിധ മതങ്ങളുടെയും പ്രദേശങ്ങളുടെയും സംസ്കാരങ്ങൾ കൂടിച്ചേർന്നു രൂപപ്പെട്ട ഒരു സങ്കര സംസ്കാരമത്രെ. ഹിന്ദി ടെലിവിഷൻ- ചലച്ചിത്ര വ്യവസായം മുംബൈയിൽ അടിസ്ഥാനമിട്ടിരിക്കുന്നു. നഗരത്തിനുള്ളിൽ തന്നെയുള്ള സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്‌, മുംബൈയെ നഗരത്തിനുള്ളിൽ തന്നെ ഒരു ദേശീയ ഉദ്യാനമുള്ള ചുരുക്കം ചില നഗരങ്ങളുടെ പട്ടികയിൽ ഇടം നൽകുന്നു.

കാലാവസ്ഥ : ട്രോപിക്കൽ കാലാവസ്ഥ ആയതിനാൽ ഒരു വർഷത്തിൽ പലതരം കാലാവസ്ഥകൾ മുംബൈയിൽ ഉണ്ടാകും, ശരാശരി വാർഷിക താപനില 25 മുതൽ 2’8 ഡിഗ്രി സെൽഷ്യസ് വരേയാണ്‌, വേനൽ കാലത്ത് 33.3 ഡിഗ്രി സെൽഷ്യസ് വരെ ഉയരം. ഡിസംബറിൽ തുടങ്ങി ഫെബ്രുവരിയിൽ അവസാനിക്കുന്ന തണുപ്പുകാലത്താണ് കുറഞ്ഞ ചൂട് അനുഭവപ്പെടുന്നത്.

ബീച്ചുകളും തടാകങ്ങളും : പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന അനവധി ബീച്ചുകൾ മുംബൈയിൽ ഉണ്ട്, അവ പ്രധാന വിനോദ സഞ്ചാര പ്രദേശങ്ങളുമാണ്. ബീച്ചുകളിൽ ഇവയും ഉൾപ്പെടുന്നു: ജുഹു ബീച്ച്, കലംബ് ബീച്ച്, മാർവി ബീച്ച്, മറൈൻ ഡ്രൈവ്, അക്സ ബീച്ച്. കൂടാതെ മുംബൈയിലുള്ള തടാകങ്ങൾ ഇവയാണ്: പവായ് തടാകം, തുൾസി തടാകം, വിഹാർ തടാകം, ബാന്ദ്ര തലാവ്.

പാർക്കുകൾ : മുംബൈയിലെ പ്രസിദ്ധമായ പാർക്കുകളിൽ ഇവയും ഉൾപ്പെടുന്നു: അഡ് ലാബ്സ് അക്വാമാജിക്ക, എസ്സെൽ വേൾഡ്, അഡ് ലാബ്സ് ഇമേജിക്ക, ഭവൻസ് നേച്ചർ അഡ്വെൻച്ചർ സെന്റർ, അന്ധേരി, സഞ്ജയ്‌ ഗാന്ധി നാഷണൽ പാർക്ക്‌, ദി ഹാങ്ങിംഗ് ഗാർഡൻസ് ഓഫ് മുംബൈ. മഹാരാഷ്ട്ര സംസ്ഥാനത്തിലെ താനെ, മുംബൈ, സബർബൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം. ബോറിവില്ലി ദേശീയോദ്യാനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1975-ലാണ് ഉദ്യാനം രൂപീകൃതമായത്. ബുദ്ധമത ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള കാൻഹേരി ഗുഹകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തോട് ചേർന്ന് ഒരു സഫാരി പാർക്കുമുണ്ട്. 87 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിൻറെ വിസ്തൃതി. കദംബം, തേക്ക്, ഇന്ത്യൻ കോറൽ മരം തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു. ഉദ്യാനത്തിൽ ഒരു മുതലസംരക്ഷണ കേന്ദ്രവും പ്രവർത്തിക്കുന്നു. പുള്ളിമാൻ, കുരക്കും മാൻ‍, ലംഗൂർ, റീസസ് കുരങ്ങ് എന്നീ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു.

കോട്ടകളും ഗുഹകളും : മുംബൈയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ കോട്ടകളും ഗുഹകളും ഉൾപ്പെടുന്നു. അവയിൽ ചിലത് ഇവയാണ്: എലിഫന്റ ഗുഹകൾ, കാനേരി ഗുഹകൾ, മാഹിം കോട്ട, ബേലാപ്പൂർ കോട്ട, ബോംബെ കാസിൽ, കാസ്റ്റെല്ല ഡി അഗ്വാഡ. മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് എലിഫൻന്റ ഗുഹകൾ. ഇവ ശില്പങ്ങൾ കൊണ്ട് ആകർഷകമാണ്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് ബോട്ടുമാർഗ്ഗം ഈ ദ്വീപുകളിൽ എത്താം. ശിവൻറെ ആരാധകരുടേതാണ് ഈ ശില്പങ്ങൾ. അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാണ് പ്രധാന ആകർഷണങ്ങൾ. 1987-ൽ എലിഫൻന്റ ഗുഹകളെ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.

മുംബൈ പ്രസിദ്ധമായ ബോളിവുഡ് നഗരമാണ്. ഇരുപതിൽ അധികം ഫിലിം സ്റ്റുഡിയോകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ബോംബേയുടെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രം ഫോർട്ട് മേഖലയാണ്‌. പോർച്ചുഗീസുകാരുടെ കോട്ടയെ ചുറ്റിപ്പറ്റി രൂപമെടുത്ത മേഖലയാണിത്. താജ് മഹൽ ഹോട്ടൽ പോലെയുള്ള വൻകിട ഹോട്ടലുകളും റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിങ്ങനെയുള്ള വൻ സാമ്പത്തികസ്ഥാപനങ്ങളും നിലനിൽക്കുന്ന ഇവിടം ബോംബെയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വാണിജ്യകേന്ദ്രമാണ്‌.

ദക്ഷിണ മുംബൈ : മുംബൈ നഗരത്തിന്റെ തെക്കേമുനമ്പും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമാണ് ‘’’ദക്ഷിണ മുംബൈ’’’ എന്നറിയപ്പെടുന്നത്. ഇന്ത്യയിലെഏറ്റവും സമ്പന്നമായ നഗരഭാഗമാണിത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂമിവിലയും വാടകയും ഉള്ള പ്രദേശങ്ങളിലൊന്നാണ് ദക്ഷിണ മുംബൈ. സൗത്ത് ബോംബേ എന്നതിന്റെ ചുരുക്കപ്പേരായി ‘SOBO’ എന്ന് മാധ്യമങ്ങളിലും മറ്റും ദക്ഷിണ മുംബൈ വിവക്ഷിക്കപ്പെടാറുണ്ട്. ഏറ്റവും വിലയേറിയ വീടുകളിലൊന്നായ മുകേഷ് അംബാനിയുടെ ആന്റിലിയ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

We have the future....  it's  the way decides  how we can success 🤓
15/11/2019

We have the future.... it's the way decides how we can success 🤓

Address

Irinjalakuda
680121,680125,680711

Website

Alerts

Be the first to know and let us send you an email when Bttm department posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share