12/08/2023
*പുതുക്കാടിൻ്റെ സ്വന്തം ബാംഗ്ലൂർ - കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്സ് ദിവസവും രാവിലെ 5.40 ആണ് പുതുക്കാട് സമയമെങ്കിലും ആറ് മണിയോടെ ആണ് വരിക*.
തലേ ദിവസം ഏഴ് മണിയോടെ ചാർട്ട് ആയി കഴിഞ്ഞാൽ പുതുക്കാട് നിന്ന് irctc.co.in കറൻ്റ് ടിക്കറ്റിൽ സ്ലീപ്പർ എസി ടിക്കറ്റുകൾ ലഭിക്കും. കൂടാതെ പുതുക്കാട് സ്റ്റേഷനിലെ കൗണ്ടറിൽ നിന്ന് സ്ലീപ്പർ ടിക്കറ്റുകളും ലഭിക്കും.ഉച്ചയ്ക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ട്രയിൻ കന്യാകുമാരിയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എത്തിച്ചേരും മനോഹരമായ അസ്തമയത്തിന് മുൻപ് എത്തിച്ചരും. സ്റ്റോപ്പുകൾ പുതുക്കാട്, ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി,ആലുവ, *എറണാകുളം*, തൃപ്പുണിത്തുറ, പിറവം റോഡ്, *കോട്ടയം*, ചങ്ങനാശ്ശേശി, തിരുവല്ല,*ചെങ്ങന്നൂർ*, മാവേലിക്കര, *കായംകുളം*,കരുനാഗപ്പിള്ളി, ശാസ്താംകോട്ട,*കൊല്ലം*,പരവൂർ, വർക്കല, കടയ്ക്കാവൂർ,ചിറയിൻകീഴ്,*കഴക്കൂട്ടം*, പേട്ട, *തിരുവനന്തപുരം*, നെയ്യാറ്റിൻകര, ധനുവച്ചപുരം, പാറശ്ശാല, കുളിത്തുറൈ വെസ്റ്റ്, കുളിത്തുറൈ, പളളിയാടി, ഇരണിയേൽ, *നാഗർകോവിൽ ജംഗ്ഷൻ*, *കന്യാകുമാരി*.
തിരിച്ചുള്ള കന്യാകുമാരി - ബാംഗ്ലൂർ എക്സ്പ്രസ്സ് രാവിലെ 10.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.45 ന് തിരുവനന്തപുരത്തെത്തി രാത്രി 7.15ന് പുതുക്കാട് നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെടും
പുതുക്കാട് മണ്ഡലത്തിലെ എല്ലാ യാത്രക്കാരും നമ്മുടെ സ്വന്തം ഐലൻ്റിനെ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ശുഭയാത്ര നേർന്ന് കൊണ്ട്
*ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പുതുക്കാട്*