Sanchari സഞ്ചാരി

Sanchari  സഞ്ചാരി സഞ്ചാരം: ഉദയങ്ങളും കഥകളും നിങ്ങളും ശേഖരിക്കുന്ന കല.
സഞ്ചാരം അതിർത്തികൾ മറികടക്കുക മാത്രമല്ല, നിങ്ങളുടെ ഉള്ളിലെ അതിർത്തികൾ മറികടക്കുക കൂടിയാണ്.

തേക്കടി കായലിലെ ആ ബോട്ടിങ് ...🌿പെരിയാറിന്റെ നിശ്ശബ്ദതയിൽ നീങ്ങുമ്പോൾ, കാടിന്റെ ഹൃദയത്തിൽ നിന്നൊരു കുളിരുകാറ്റ്. ഭാഗ്യം ഉ...
22/04/2026

തേക്കടി കായലിലെ ആ ബോട്ടിങ് ...🌿

പെരിയാറിന്റെ നിശ്ശബ്ദതയിൽ നീങ്ങുമ്പോൾ, കാടിന്റെ ഹൃദയത്തിൽ നിന്നൊരു കുളിരുകാറ്റ്. ഭാഗ്യം ഉണ്ടെങ്കിൽ ആനക്കൂട്ടങ്ങൾ വെള്ളം കുടിക്കുന്നതും, കാട്ടുപോത്ത് പുല്ലുമേയുന്നതും, ജലപ്പക്ഷികൾ ചിറകടിക്കുന്നതും... എല്ലാം കണ്ണിനു മുന്നിൽ ചലച്ചിത്രം പോലെ.

അവധിക്കാലം കുട്ടികൾക്കൊപ്പം ആസ്വദിക്കാൻ പറ്റിയൊരിടം. 💚

ചൂട് സമയം ആയതിനാൽ ജലനിരപ്പ് കുറവാണ്. ജല ദൗർലഭ്യം കാരണം വെള്ളം കുടിക്കാൻ ജീവികൾ എത്തുന്നത് കൊണ്ട് അവയെ കാണാൻ സാധ്യത കൂടുതൽ ആണ്.


മധുരൈ – തമിഴ്നാടിന്റെ സാംസ്കാരിക ഹൃദയം. തമിഴ്നാട്ടിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിൽ ഒന്നായ മധുരൈ, ഇന്ത്യയുടെ ദക്ഷിണ ഭാഗത്...
16/04/2026

മധുരൈ – തമിഴ്നാടിന്റെ സാംസ്കാരിക ഹൃദയം.

തമിഴ്നാട്ടിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിൽ ഒന്നായ മധുരൈ, ഇന്ത്യയുടെ ദക്ഷിണ ഭാഗത്തെ ഒരു സാംസ്കാരികവും ആത്മീയവുമായ കേന്ദ്രമാണ്.

മധുരൈയുടെ പ്രധാന ആകർഷണം മീനാക്ഷി അമ്മൻ ക്ഷേത്രം ആണ്. ദേവി മീനാക്ഷിയെയും ഭഗവാൻ സുന്ദരേശ്വരനെയും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ദ്രാവിഡ ശൈലിയിലുള്ള ഗോപുരങ്ങളും സൂക്ഷ്മമായ ശില്പങ്ങളും കൊണ്ടാണ് പ്രശസ്തം. ദിവസേന ആയിരക്കണക്കിന് ഭക്തരും സന്ദർശകരും ഇവിടെ എത്തുന്നു.

ഭക്ഷണ സംസ്കാരത്തിലും മധുരൈ പ്രശസ്തമാണ്. ഇവിടെ ലഭിക്കുന്ന ദക്ഷിണേന്ത്യൻ വിഭവങ്ങൾ, പ്രത്യേകിച്ച് ഇടലി, ദോശ, ജിഗർതണ്ട പോലുള്ള പ്രത്യേക പാനീയങ്ങൾ, നോൺ വെജ് ഐറ്റങ്ങളുടെ നീണ്ട മെനു എന്നിവ ഭക്ഷണപ്രേമികളെ ആകർഷിക്കുന്നവയാണ്.

“Thoonga Nagaram” (ഉറങ്ങാത്ത നഗരം) എന്നറിയപ്പെടുന്ന മധുരൈയിൽ രാത്രി മുഴുവൻ ഭക്ഷണം ലഭ്യമാകുന്ന നിരവധി കടകളും സ്റ്റാളുകളും കാണാം.
മധുരൈയിലെ റോഡ്‌സൈഡ് ഫുഡ് സ്റ്റാളുകൾ ഭക്ഷണത്തിന്റെ യഥാർത്ഥ രുചി അനുഭവിപ്പിക്കും. രാത്രി സമയത്ത് ഭക്ഷണം കഴിക്കാൻ ഇവിടം വളരെ പ്രശസ്തമാണ്.
തെരുവുകളിൽ ചെറിയ ഷോപ്പുകളും ലോക്കൽ മാർക്കറ്റുകളും രാത്രി വൈകിയും തുറന്നിരിക്കും. വസ്ത്രങ്ങൾ, ഹാൻഡിക്രാഫ്റ്റ്, സ്മരണികകൾ അങ്ങനെ കാഴ്ചകൾ ഏറെയാണ് രാത്രി കാല മാർക്കറ്റുകളിൽ

സഞ്ചാരി:- സേതു ലത

Hambi എന്ന മാസ്മരിക ലോകം----------------------------------------------------------------------കുറെ നാള്‍  ആയിട്ട് ഒരു സോ...
05/04/2026

Hambi എന്ന മാസ്മരിക ലോകം
----------------------------------------------------------------------
കുറെ നാള്‍ ആയിട്ട് ഒരു സോളോ ട്രിപ്പ് പോകണമെന്ന് ഉള്ള ആഗ്രഹം മനസ്സിനെ വല്ലാതെ മതിക്കുന്ന ഒരു സായാഹ്നത്തിലെ ഒരു തണുപ്പ് ഉള്ള രാത്രിയില്‍ ഇരിക്കുകയായിരുന്നു.അങ്ങനെ ആണ് Hambi പോകാനുള്ള plan മനസ്സിലേക്ക് ഒരു തണുത്ത മദ maaruthan ആയികടന്ന്വരുന്നത്.രാവിലെ ബാംഗ്ലൂർ നിന്ന് ട്രെയിൻ കയറി Hambi എന്ന ചരിത്രപരമായ നാട്ടിലേക്ക് എത്തി.പോകുന്നതിനു മുമ്പ് പോകുന്ന നഗരത്തെ കുറിച്ച് പഠിക്കുന്ന ഒരു ശീലം സഫാരി ചാനല്‍ കണ്ടിട്ട് ചെയ്യാന്‍ ആരംഭിച്ച ഒരു ശീലം ആണ്.ഈ യാത്രയില്‍ അത് പതിവുപോലെ ചെയ്തിരുന്നു.Hambi അത് ഒരു മാസ്മരിക നഗരം ആണ്.ബസ് Hampi യുടെ അടുത്തേക്ക് എത്തുമ്പോള്‍ തന്നെ നമ്മൾ ഒരു പുരാതന നഗരത്തില്‍ എത്തുന്ന ഒരു അനുഭവം നമ്മുക്ക് പകരുന്നത് കാണാന്‍ സാധിക്കും.പഴയ കാലത്തെ പ്രൗഢമായ എന്നാല്‍ തകർന്ന് പോയ കുറെ nirmithikal നമ്മുടെ കാഴ്ചയുടെ അടിത്തട്ടിലേക്ക് കടന്ന് വരുന്നത് നമ്മുക്ക് കാണാന്‍ സാധിക്കും.750 വര്‍ഷങ്ങള്‍ മുമ്പ് ഒരു നഗരത്തിന്റെ തലസ്ഥാന നഗരമായ ഈ നഗരത്തില്‍ അതിന്റെ പകിട്ട് ഒട്ടും പോയിട്ട് ഇല്ലല്ലോ എന്ന് തോന്നുന്ന വിധത്തില്‍ അത് അങ്ങനെ നമ്മുടെ മുന്നില്‍ പഴമയുടെ പ്രൗഢമായ ഓര്‍മകളില്‍ നമ്മുടെ മനസ്സിനെ വലിച്ച് ഇടുന്ന പോലെ നമ്മുക്ക് തോന്നുന്ന ഒരു മായാജാലം പോലെ തെളിഞ്ഞു വരാന്‍ തുടങ്ങും.അമ്പലങ്ങള്‍, പഴയ കൊട്ടാരം അങ്ങനെ ഒരു പിടി ചരിത്രപരമായ കാലത്തെ കാര്യങ്ങൾ നമ്മുക്ക് അവിടെ കാണുവാനും ആ കാലത്തെ ജീവിതങ്ങളെ മുന്നില്‍ ഒരു സിനിമ പോലെ കാണാന്‍ സാധിക്കുന്ന ഒരു വല്ലാത്ത അനുഭവം ആ നഗരം നമ്മുക്ക് നല്‍കുന്നു.ഏത് വലിയ നഗരവും ഒരിക്കല്‍ കല്ലുകള്‍ അവശേഷിക്കുന്ന nirmithikal ആകും എന്ന ചരിത്രപരമായ തെളിവുകള്‍ കൂടി നമ്മുക്ക് അവിടുന്ന് കാണാനും മനസ്സിലാക്കാനും സാധിക്കും.ചരിത്രത്തെ ഇഷ്ട്ടം ഉള്ളവര്‍ അല്ലെ ചരിത്രപരമായ കാര്യങ്ങളെ അറിയാനും അനുഭവിക്കാനും ഇഷ്ട്ടം ഉള്ള എല്ലാ സഞ്ചാരികളും ഒരിക്കല്‍ പോയി കണ്ടു അനുഭവിക്കണം എന്ന് ഞാന്‍ മനസ്സിലാക്കിയ ഒരു നഗരം ആണ് Hambi.പോകുമ്പോള്‍ വെറും യാത്രികന്‍ ആകാതെ ഒരു ചരിത്ര അന്വേഷി ആയി നമ്മൾ അവിടേക്ക് കടന്ന് ചെല്ലണം ഇല്ലെങ്കില്‍ കുറെ കല്ലുകള്‍ കൂട്ടി ഇട്ടിരിക്കുന്ന ഒരു നഗരം ആയി മാത്രമേ നമ്മുക്ക് അതിനെ കാണാന്‍ കഴിയൂ.

Sanchari:- Vijo George Vellanayil

ഇന്ത്യയുടെ അറ്റത്താണ്. ഇനിയങ്ങോട്ട് റോഡ് ഇല്ല. അപ്പുറം ശ്രീലങ്കയാണ്. മാപ്പിൽ നോക്കിയാൽ ഒരു നൂലുപോലെ കടലിലേക്ക് നീണ്ടുനിൽ...
04/04/2026

ഇന്ത്യയുടെ അറ്റത്താണ്. ഇനിയങ്ങോട്ട് റോഡ് ഇല്ല. അപ്പുറം ശ്രീലങ്കയാണ്. മാപ്പിൽ നോക്കിയാൽ ഒരു നൂലുപോലെ കടലിലേക്ക് നീണ്ടുനിൽക്കുന്ന ആ ഭാഗത്താണ് ഇപ്പോഴുള്ളത്; ധനുഷ്‌കോടി അരിച്ചൽ മുനമ്പ്. ബൈക്കിൽ ഒറ്റയ്ക്ക് ഒരു പകല് മുഴുവൻ യാത്ര ചെയ്ത് 512 കിലോമീറ്റർ താണ്ടി ഇവിടെയെത്തിയപ്പോൾ ഇന്ത്യ കീഴടക്കിയ സന്തോഷമാണ്.
ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ജന്മ സ്ഥലമായ രമേശ്വരത്തേക്കും ധനുഷ്കോടിയിലേക്കുമായി കുറച്ചുമാസം മുമ്പ് ഒരു യാത്രയ്ക്ക് ശ്രമിച്ചെങ്കിലും അത് പൊള്ളാച്ചിയിൽ നിന്ന് വഴി തിരിഞ്ഞു വല്പാറയിൽ അവസാനിച്ചു.

ശ്രമമവസാനിപ്പിച്ചില്ല. ഇത്തവണ വിശ്രമ സമയം കുറച്ചും ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയും രാവിലെ പുറപ്പെട്ട് നേരമിരുട്ടിത്തുടങ്ങുമ്പോൾ ലക്ഷ്യത്തിലെത്തി.

കേരളത്തിലെ വാഹനത്തിരക്കിൽ വേഗം കുറച്ചും തിരക്കേതുമില്ലാതെ നീണ്ടു പരന്ന് കിടക്കുന്ന തമിഴ്നാടിന്റെ ദേശീയ പാതയിൽ വേഗം കൂട്ടിയും ബൈക്കോടിക്കുമ്പോൾ 110 സിസി മാത്രം കരുത്തുള്ള വാഹനം പക്ഷഭേദമില്ലാതെ ഒന്നുലയും. അതായിരുന്നു സ്പീഡ് കൺഡ്രോൾ. അപ്പോഴൊന്ന് വേഗം കുറയ്ക്കും. പാലക്കാട് മുതൽ കനത്ത ചൂടായത് കൊണ്ട് കുടിക്കുന്ന വെള്ളമൊക്കെ അപ്പപ്പോൾ വായുവിലലിഞ്ഞു.

ദുനിയാവിന്റെ അറ്റത്ത് എത്തിയതിന്റെ ഓർമയ്ക്കായി ഇന്ത്യയുടെ പല ഭാഗത്ത് നിന്നെത്തുന്ന ആളുകൾ അശോക സ്തംഭത്തിന്റെ മാതൃകയിലുള്ള സ്തൂപത്തിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കുന്നുണ്ട്. ഒരു മുംബൈ സ്വദേശിയായ സഞ്ചാരി എനിക്കും ഫോട്ടോയെടുത്ത് തന്നു.

സ്തൂപത്തിനടുത്ത മതില് ചാടിക്കടന്ന് ബീച്ചിലിറങ്ങി ആളുകൾ ചിലർ കുളിക്കുകയും ഫോട്ടോയെടുക്കുകയും കടൽ ആസ്വദിച്ച് വെറുതെയിരിക്കുയുമൊക്കെ ചെയ്യുന്നുണ്ട്. ആ മണൽപ്പരപ്പിലിരിക്കുമ്പോൾ പ്രതാപകാലത്തെ ധനുഷ്കോടിയെക്കുറിച്ചാണ് ആലോചിച്ചത്. ചിലയിടത്തും നീലയും ചിലയിടത്ത് പച്ചയും നിറത്തിലാണ് കടൽ. ഇവിടെയിരുന്നു സ്വപ്‌നങ്ങൾ കണ്ട, ജീവിതം കരുപ്പിടിച്ചുകൊണ്ടിരുന്ന കുറെ മനുഷ്യർ ഉണ്ടായിരുന്നു. കടൽ തന്നെയായിരുന്നു അവരുടെ പ്രധാന ഉപജീവന മാർഗം. സാധാരണ പോലെ അന്നും ഉറങ്ങാൻ കിടന്ന അവരുടെ മേലാണ് എല്ലാം തകർത്തുകൊണ്ട് 1964 ഡിസംബറിൽ അർദ്ധരാത്രി ചുഴലിക്കൊടുങ്കാറ്റിനൊപ്പം ഉയർന്നുപൊങ്ങി വീശിയടിച്ച തിരമാലകൾ ആ നാടും അതുവഴി വന്ന ട്രെയിനും അതിലെ ആളുകളെയും ഉൾപ്പെടെ രണ്ടായിരത്തോളം പേരെ ആ നഗരത്തിനൊപ്പം തുടച്ചുനീക്കിയത്. അതിൽ വീടുകളും ആശുപത്രിയും ദേവാലയവും സ്‌കൂളും ക്ഷേത്രവും എല്ലാമെല്ലാമുണ്ട്.

അതിന് ശേഷം സർക്കാർ ഈ പ്രദേശത്തെ വാസയോഗ്യമല്ലാത്ത ഇടമായി പ്രഖ്യാപിച്ചു. അങ്ങനെയാണ് ഇതൊരു യാഥാർഥ്യവും കെട്ടുകഥകളും പിണഞ്ഞുകിടക്കുന്ന 'പ്രേത നഗര'മായി മാറുന്നത്. 2017 വരെ സന്ദർശകർ ഇവിടെയെത്തിയത് സാഹസികമായി മണലിലൂടെ സഞ്ചരിക്കാവുന്ന ജീപ്പിലും മറ്റുമായിരുന്നു. പിന്നീടാണ് ദേശീയപാത നിർമിച്ചത്.

മുനമ്പ് വരെ മികച്ച റോഡ് കൂടി വന്നപ്പോൾ ആളുകൾ സ്വന്തം വാഹനങ്ങളുമായി ഇവിടെയെത്താൻ തുടങ്ങിയതോടെ നല്ല തിരക്കായി. ചുറ്റും കച്ചവടവും സജീവമായി. കക്കരി, തണ്ണിമത്തൻ, കൈതച്ചക്ക എന്നിവ കഷ്ണങ്ങളാക്കി വിൽക്കുന്നവരും, മാല, വള തുടങ്ങി കടൽ വിഭങ്ങൾകൊണ്ടുണ്ടാക്കിയ സാധനങ്ങളുടെ വില്പനയും ചായയും പൊരിക്കടികളും ഒക്കെ ലഭ്യമാണ്. ഉച്ചയ്ക്കാണെങ്കിൽ ഇഷ്ടമുള്ള ഫ്രഷ് മീൻ തെരഞ്ഞെടുത്ത് നൽകിയാൽ ലൈവായി വറുത്തെടുത്ത് തരും. അത് നല്ല എരിവുള്ള മീൻ കറിയൊഴിച്ച ചോറിനൊപ്പം കഴിക്കാം.

ഇനിയുമൊരിക്കൽ കൂടി വരണമെന്ന് മനസ്സിലുറപ്പിച്ചു രമേശ്വരം ലക്ഷ്യമാക്കി വാഹനം തിരിച്ചു.

സഞ്ചാരി:- Hisham Azad






വാഗമൺ ഗ്ലാസ്സ് ബ്രിഡ്ജ് അറ്റകുറ്റപണികൾക്കായി നവംബർ 19 മുതൽ 30 വരെ അടച്ചിടും. സഞ്ചരികൾ ശ്രദ്ധിക്കുക. ഇടുക്കി DTPC യുടെ നി...
22/11/2025

വാഗമൺ ഗ്ലാസ്സ് ബ്രിഡ്ജ് അറ്റകുറ്റപണികൾക്കായി നവംബർ 19 മുതൽ 30 വരെ അടച്ചിടും. സഞ്ചരികൾ ശ്രദ്ധിക്കുക. ഇടുക്കി DTPC യുടെ നിയന്ത്രണത്തിലുള്ള പാർക്കിലാണ് ഗ്ലാസ്‌ ബ്രിഡ്ജ് ഉള്ളത്.

മാതേരാൻ മഹാരാഷ്ട്ര. കഴിഞ്ഞ ദിവസം മതേരാൻ പോയി വന്നു. എനിക്ക് മുംബൈ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അപ്പോഴാണ് മതേരാൻ കൂടി പ്...
13/10/2025

മാതേരാൻ മഹാരാഷ്ട്ര.

കഴിഞ്ഞ ദിവസം മതേരാൻ പോയി വന്നു. എനിക്ക് മുംബൈ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അപ്പോഴാണ് മതേരാൻ കൂടി പ്ലാൻ ആക്കിയത്.

നമ്മുടെ നാട്ടിൽ നിന്ന് മുന്നാറും ഊട്ടിയും കൊടൈക്കനാലും കണ്ടവർക്ക് കാര്യമായി പുതുമയൊന്നും തോന്നിലുകയില്ല. പിന്നെ ഒരു പ്രത്യേകത അവിടെ കാർ ഓട്ടോ പോലുള്ള മോട്ടോർ വാഹനങ്ങൾ ഇല്ല. അതുകൊണ്ട് പുക കൊണ്ടുള്ള മലിനീകരണം ഇല്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലായിടത്തും കണ്ടു. പിന്നെ മതേരാനിൽ എത്തിയാൽ കുതിരകൾ കിട്ടും സഞ്ചരിക്കാൻ. നല്ല വാടകയാണ് അതിന്. നടക്കാനുള്ള വഴികൾ മുഴുവൻ കുതിരചാണകവും പിന്നെ അതിന്റെ ചൂരും ഉണ്ടാകും. മഴക്കാലത്താണ് മാത്തെരാൻ കൂടുതൽ മനോഹരം. പക്ഷെ വഴിയിൽ കുതിരചാണകവും കൂടെ മഴയും.. ഊഹിക്കുക.

നായകൾ എല്ലായിടത്തും പോലെ അവിടെയും. പക്ഷെ കാര്യമായ ശല്യം ഇല്ല.

മതേരാൻ എത്തിയാൽ 13 ഓളം വ്യൂ പോയിന്റ് ആണ് കാണാൻ ഉള്ളത്. മതെരാൻ എന്ന മലമുകളിൽ മൊത്തമായി റൗണ്ട് അടിച്ചു നടന്നാൽ എല്ലാ വ്യൂ പോയിന്റ്സും കാണാം. ഏകദേശം 18km നടക്കണം. കാട്ടിനുള്ളിലൂടെയുള്ള നടത്തം മനോഹരം. നടക്കാൻ മടിയുള്ളവർക്ക് പ്രധാനപ്പെട്ട സ്ഥലങ്ങൾ മാത്രം 3km ഉള്ളിൽ നടന്നു കാണാം. റൂംസ് ഒക്കെ ചെറിയ റേറ്റിൽ മതെരാനിൽ തന്നെ കിട്ടും. നേരത്തെ പറഞ്ഞ പോലെ കുതിര സവാരി ഇഷ്ടപ്പെടുന്നവർക്ക് നടക്കാതെ മതേരാൻ കാണാം.

പോയ റൂട്ട്:

മംഗള expressil മുംബൈ കല്യാണിൽ ഇറങ്ങുക. അല്ലെങ്കിൽ പൻവേലിൽ നിന്ന് താനെ -കല്യാൺ ലോക്കൽ ട്രെയിൻ. CSMT യിൽ നിന്നാണെങ്കിൽ neral ലോക്കൽ കിട്ടും. കല്യാണിൽ ആണെങ്കിൽ ലോക്കൽ ട്രെയിൻ ടിക്കറ്റ് എടുത്ത് neral എന്ന സ്ഥലത്തേക്ക്. അത്യാവശ്യം തിരക്ക് ഉള്ള റൂട്ട് ആണ്. മുംബൈ ലോക്കൽ ട്രെയിൻ യാത്ര പരിചയം ഉള്ളവർക്ക് അറിയാം. Neral ഇറങ്ങിയാൽ അവിടെ നിന്ന് അമൻ ലോഡ്ജ് എന്ന സ്ഥലത്തേക്ക് പുറത്ത് തന്നെ ഷെയർ ടാക്സി ഉണ്ടാകും. ഒരാൾക്ക് Neral സ്റ്റേഷനിൽ നിന്ന് അമൻ ലോഡ്ജിലേക്ക് 100Rs. മതേരാനിലേക് ടോയ് ട്രെയിൻ സർവീസ് ഉണ്ട്. പക്ഷെ മഴക്കാലത്തു നിർത്തി വെക്കും. അമൻ ലോഡ്ജ് എത്തിയാൽ അവിടെ നിന്ന് ടോയ് ട്രെയിൻ അല്ലെങ്കിൽ ഇലക്ട്രിക് ഓട്ടോ അതുമല്ലെങ്കിൽ കുതിര. എങ്ങിനെയും മതിരൻ എത്താം. അമൻ ലോഡ്ജിൽ നിന്നും മതേരാനിലേക്ക് 3 km ആണ്. നടക്കാൻ പറ്റുന്ന ദൂരമാണ്. മതേരാനിൽ എത്തിയാൽ നല്ല തണുത്ത കാലാവസ്ഥയാണ്. പള്ളി, പോസ്റ്റ്‌ ഓഫീസ്, അമ്പലം, ചെറിയ കടകൾ, ഹോട്ടലുകൾ (veg/nonveg)അങ്ങിനെ എല്ലാം. ഒരു ചെറിയ ടൌൺ ആണ്. അവിടെ തന്നെയാണ് മിക്ക ലോഡ്ജ് അല്ലെങ്കിൽ ഹോട്ടലുകളും. രാവിലെ എത്തിയാൽ കാഴ്ചകൾ. കണ്ട് വൈകിട്ട് തിരികെ പോരാം. അതല്ലെങ്കിൽ അവിടെ തമസിച്ചു explore ചെയ്യാം. ഞാൻ വൈകിട്ടാണ് എത്തിയത്. അവിടെ താമസിച്ചു പിറ്റേന്ന് സ്ഥലങ്ങളെല്ലാം കറങ്ങി. വൈകിട്ട് മുബയിലേക്ക് തിരിച്ചു. തിരികെ പോകുമ്പോഴും ഇതേ പോലെ മുംബൈലേക്ക് പോകാം. ലോക്കൽ ട്രെയിൻ തിരക്ക് മാത്രം മനസ്സിൽ വെച്ചാൽ മതി.

സഞ്ചാരി:- Simple Traveller

#സഞ്ചാരവ്ലോഗ്

മീശപുലിമലയിൽ  മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ..?      ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ്  #മീശപ്പുല...
11/10/2025

മീശപുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ..?

ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് #മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. ഉയരം 2,640 മീറ്റർ.

ഓഫ് റോഡ് യാത്ര പോകുന്ന ഒരു വാഹനത്തിൽ അതികൃതരുടെ അനുമതിയോടെ മാത്രമേ അവിടെ എത്തിച്ചേരാൻ സാധിക്കു.

മീശപ്പുലിമല ട്രെക്കിംഗിനിടയിൽ അതിമനോഹരമായ നിരവധി കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. പ്രധാന ആകർഷണങ്ങൾ താഴെ നൽകുന്നു:

1. മനം കവരുന്ന സൂര്യോദയം

മീശപ്പുലിമലയുടെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിൽ ഒന്നാണ് കൊടുമുടിയിൽ നിന്നുള്ള സൂര്യോദയം. വെള്ള മേഘങ്ങൾക്കിടയിലൂടെ സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച അതിമനോഹരമാണ്. മഞ്ഞുമൂടിയ മലനിരകളും താഴ്‍വരകളും സൂര്യരശ്മി ഏൽക്കുന്ന ദൃശ്യം മറക്കാനാവാത്ത അനുഭവമാണ്.

2. മേഘങ്ങൾ കാൽപാദങ്ങൾക്ക് കീഴെ കിടക്ക വിരിക്കുന്ന കാഴ്ച. (Cloud bed View)

കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായതുകൊണ്ട്, മിക്കവാറും സമയങ്ങളിലും നിങ്ങൾ മേഘങ്ങൾക്കുമുകളിൽ ആയിരിക്കും. ചുറ്റുമുള്ള താഴ്വരകളെ മേഘങ്ങൾ ഒരു പുതപ്പുപോലെ മൂടി നിൽക്കുന്നത് വളരെ മനോഹരമായ കാഴ്ചയാണ്.

3. റോഡോവാലി (Rhodo Valley)

ട്രെക്കിംഗ് പാതയിലെ ഒരു പ്രധാന സ്ഥലമാണിത്. ഇവിടെ കാണപ്പെടുന്ന റോഡോഡെൻഡ്രോൺ മരങ്ങൾ പൂക്കുന്ന കാലത്ത് താഴ്വരയ്ക്ക് ചുവപ്പ് കലർന്ന മനോഹരമായ നിറം നൽകുന്നു. ഇതിലൂടെയുള്ള യാത്ര വേറിട്ട ഒരനുഭവമാണ്.

4. പശ്ചിമഘട്ടത്തിന്റെ വിശാല ദൃശ്യം (Panoramic Views)

കൊടുമുടിയിൽ നിന്ന് നോക്കിയാൽ പശ്ചിമഘട്ടത്തിലെ മലനിരകളുടെയും, തേയിലത്തോട്ടങ്ങളുടെയും, പുൽമേടുകളുടെയും, ഷോല വനങ്ങളുടെയും വിശാലമായ കാഴ്ച ആസ്വദിക്കാം. വിദൂരതയിൽ തമിഴ്‌നാടിന്റെ സമതലങ്ങളും, കൊളുക്കുമല തേയിലത്തോട്ടവും, ആനയിറങ്കൽ ജലാശയവും കാണാൻ സാധിക്കും.

5. നീലക്കുറിഞ്ഞി (Neelakurinji)

പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ചെടികളുടെ ആവാസകേന്ദ്രം കൂടിയാണ് മീശപ്പുലിമല. നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് (അടുത്തത് 2030-ൽ) മലനിരകൾക്ക് നീല പരവതാനി വിരിച്ച പ്രതീതിയായിരിക്കും.
6. ഷോല വനങ്ങളും പുൽമേടുകളും

ട്രെക്കിംഗ് പാതയിൽ ഷോല വനങ്ങളും (ഉയർന്ന പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങൾ) പുൽമേടുകളും കാണാം. കൂടാതെ വരയാടുകൾ (Nilgiri Tahr), കാട്ടുപോത്ത് (Gaur) തുടങ്ങിയ വന്യജീവികളെയും പക്ഷിമൃഗാദികളെയും കാണാൻ സാധ്യതയുണ്ട്.

7. റോഡോ ഡെൻഡ്രോൺ പൂക്കൾ.

നേപ്പാളിന്റെ ദേശീയ പുഷ്പമായ ഈ പൂവ് പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്ന ഒന്നാണ്.പണ്ടുകാലത്ത് ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന ചെങ്കോൽ നിർമ്മിച്ചിരുന്നത് ഈ സസ്യത്തിന്റെ തടി കൊണ്ടാണെന്ന് പറയപ്പെടുന്നു.

8.മാജിക് മഷ്റൂം.

ലഹരി വസ്തുവായി ദുരുപയോഗം ചെയ്യപ്പെടുന്ന മാന്ത്രിക കൂണുകൾ
(മാജിക് മഷ്റൂം) മീശപ്പുലിമല യാത്രയിൽ നേരിട്ട് കാണാൻ സാധിക്കുന്നതാണ്.പ്രത്യേകം ശ്രദ്ധിക്കുക പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ്വ ഇനം ചെടികളും പൂക്കളും അവിടെ ഉണ്ടാകും അതൊന്നും പറിച്ച് എടുക്കാൻ നോക്കരുത്.നിയമ നടപടികൾ നേരിടേണ്ടി വരും എന്ന് ഉറപ്പാണ്.

മൂന്നാർ ടൗണിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ഉണ്ടാകും ബേസ് ക്യാമ്പിലേക്ക്.

25 കിലോമീറ്റർ പോയിക്കഴിഞ്ഞാൽ സൈലൻറ് വാലി എന്ന ഒരു വ്യൂ പോയിന്റിൽ ജീപ്പ് എത്തും.അവിടെ അരമണിക്കൂറോളം സമയം സ്പെൻഡ് ചെയ്യാൻ ഉണ്ടാകും.
ഫോട്ടോസ് എടുക്കാം.
വേണമെങ്കിൽ ചായയും കുടിക്കാം. ആ തണുപ്പിൽ ഒരു ചൂട് ചായ കുടിച്ചാൽ നല്ല ഉഷാർ ആണ്. പിന്നെ അരമണിക്കൂർ കൂടി യാത്ര ചെയ്ത് വേണം ബേസ് ക്യാമ്പിൽ എത്താൻ.

വാഹനം നമ്മൾ വാടകയ്ക്ക് വിളിക്കുന്നതായാലും ഫോറസ്റ്റ് കാർ അറേഞ്ച് ചെയ്തു തരുന്നതായാലും മൊത്തത്തിൽ നാല് പ്രാവശ്യം ജീപ്പ് സഫാരി നമുക്ക് ഘട്ടം ഘട്ടമായി യാത്ര ചെയ്യാൻ ഉണ്ടാകും.

1. പാസ് എടുത്ത ശേഷം ബേസ് ക്യാമ്പിലേക്കുള്ള യാത്ര.

2.പിറ്റേന്ന് രാവിലെ ക്യാമ്പിൽ നിന്നും മീശപ്പുലിമല സൺ റൈസ് വ്യൂ പോയലേക്കുള്ള യാത്ര.

3.വ്യൂ പോയിന്റിൽ നിന്നും ക്യാമ്പിലേക്കുള്ള യാത്ര

4.ക്യാമ്പിൽ നിന്നും ലഗേജ് എടുത്ത് മൂന്നാറിലേക്കുള്ള മടക്കയാത്ര.
യാത്രകൾ രണ്ട് ദിവസത്തിൽ ആണ് വരുന്നത്.

മൂന്നാറിൽ ഇപ്പോൾ നല്ല തണുപ്പ് ഉണ്ടാകും. അതിനേക്കാൾ കൂടുതൽ ആയിരിക്കും ബേസ് ക്യാമ്പിലെ തണുപ്പ്.രാത്രി ഉറങ്ങുന്നതിന് സ്ലീപ്പിങ് ബാഗ് അവിടെനിന്നും തരും.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബാത്റൂം സൗകര്യം അവിടെ ഉണ്ട്.മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള ത്രീപിൻ സോക്കറ്റ് അവിടെ ഉണ്ടാകും.
എന്നാലും ജിയോയ്ക്ക് ഒഴികെ മറ്റൊരു നെറ്റ് വർക്കിനും അവിടെ റേഞ്ച് ഇല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ക്യാമ്പ് വിട്ടാൽ പിന്നെ ട്രക്കിംഗ് കഴിഞ്ഞ് തിരികെ എത്തുന്നതുവരെ റീചാർജ് ചെയ്യാൻ മാർഗ്ഗം ഒന്നുമില്ല എന്നതിനാൽ തലേദിവസം രാത്രി തന്നെ ഫോൺ ഫുൾ ചാർജ് ആക്കിയശേഷം സ്വിച്ച് ഓഫ് ചെയ്തു കിടന്നുറങ്ങുക.

പുലർച്ചെ 5മണിക്ക് എഴുന്നേറ്റ് ഫ്രഷ് ആവുക.അവധി ദിവസം ആണെങ്കിൽ ബേസ് ക്യാമ്പിൽ അംഗങ്ങൾ കൂടുതൽ ഉണ്ടാകും ബാത്ത്റൂമിൽ ക്യൂ നിൽക്കേണ്ടിയും വരും.

റൈഡിന് പോകുമ്പോൾ തണുപ്പിന് ഉപയോഗിക്കാൻ പറ്റിയ സാധനങ്ങൾ നമ്മൾ കയ്യിൽ എടുക്കുന്നത് നന്നാവും.

രാവിലെ ബ്രഡും ജാമും കട്ടൻ ചായയും കുടിച്ചാണ് റൈഡിന് പോകുന്നത്. രാവിലെ ആറുമണിക്ക് പോയാൽ 11:30 ആകുമ്പോഴേ തിരിച്ചു ക്യാമ്പിൽ എത്തു.

അതിനിടയിൽ ഭക്ഷണമൊന്നും കഴിക്കാൻ കിട്ടില്ല എന്നത് ഒന്നാമത്തെ കാര്യം.

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ മല കയറാൻ കഴിയില്ല എന്നത് രണ്ടാമത്തെ കാര്യം.

ബ്രേക്ക് ഫാസ്റ്റും ലഞ്ചും കൂട്ടിച്ചേർത്ത് "ബ്രഞ്ച് രൂപത്തിലുള്ള" ഭക്ഷണം റൈഡ് കഴിഞ്ഞ് വന്നതിനുശേഷം ആണ് തരുന്നത്.

അതുകൊണ്ട് കുറച്ച് ഡ്രൈ ഫ്രൂട്ട്സ്/ ബിസ്ക്കറ്റ്/ ചോക്ലേറ്റ് /
ഒരു കുപ്പി വെള്ളം എന്നിവ കയ്യിൽ കരുതുക.വെള്ളം തീർന്നാൽ പോകുന്ന വഴിക്കും നിറയ്ക്കാൻ സാധിക്കും.

വലിയ ലഗേജ് ഒന്നും എടുക്കരുത് നടക്കാൻ തന്നെ പ്രയാസം ആയിരിക്കും അതിനിടയിൽ ലഗേജ് എടുക്കുന്നത് മണ്ടത്തരം ആണ്.

ഫാമിലി ആയിട്ടാണ് പോകുന്നത് എങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ കൂടെയുള്ള സ്ത്രീകളെയും കുട്ടികളെയും നാലുമണിക്കൂർ മല കയറാൻ മാനസികമായി തയ്യാറാണോ എന്ന് ചോദിക്കണം.6 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും ഉള്ളവർ ഈ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

ആദ്യത്തെ കുന്ന് കയറുമ്പോൾ ചെറിയ ക്ഷീണം തോന്നും.അത് സ്വാഭാവികമാണ്.മീശപ്പുലിമല കയറാൻ പോവുകയാണല്ലോ എന്ന ആവേശത്തിൽ ഓടി കയറാൻ നിൽക്കരുത്.വിശ്രമിച്ച് സാവധാനം കയറിയാൽ മതി.

മലകളും കുന്നുകളും ആയി ഏഴ് എണ്ണം കയറാൻ ഉണ്ട്.ആദ്യത്തെ കുന്നിനു മുകളിൽ നിന്നാണ് സൂര്യോദയം കാണുന്നത്. ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് മീശപ്പുലി മലയ്ക്ക് മുകളിലൂടെ സൂര്യൻ ഉദിച്ചുവരുന്നത് ഒരു മനോഹരമായ കാഴ്ച തന്നെ ആണെങ്കിലും അതിനേക്കാൾ മനോഹരമായ കാഴ്ചയാണ് സൂര്യൻ ഉദിച്ചു കഴിഞ്ഞാൽ നമ്മൾ കാണുന്നത്.

അടുത്തതായി നമ്മൾ ചെയ്യാൻ പോകുന്നത് ഇപ്പോൾ കയറിയ കുന്ന് മറുവശത്തേക്ക് ഇറങ്ങുക എന്നതാണ്.

മഞ്ഞുകാലത്ത് മീശപ്പുലിമല കയറിക്കൊണ്ടിരിക്കുമ്പോൾ കനത്ത കോടമഞ്ഞും അതിശക്തമായ തണുത്ത കാറ്റും ഉണ്ടാകും.കയ്യിലുള്ള കനം കുറഞ്ഞ വസ്തുക്കൾ തൊപ്പി ഇവ പറന്നു പോകാതെ ശ്രദ്ധിക്കണം. നല്ല തണുപ്പിൽ ഉപയോഗിക്കുന്ന സ്വെറ്റർ / ജാക്കറ്റ്/മഫ്ളർ / കോട്ടൻ സോക്സ് /
ട്രക്കിംഗ് ഷൂ or സ്പോർട്സ് ഷൂ ഇവയൊക്കെ ട്രക്കിങ്ങിന് ആവശ്യം വരും.

മസിൽ വേദനയ്ക്കുള്ള ഒമിനിജെൽ
മൊബൈലിന്റെ ചാർജർ,
പേസ്റ്റ് ,
ബ്രഷ്
തോർത്തുമുണ്ട് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ
ഡ്രൈ ഫ്രൂട്ട്സ്,
ഷുഗർ ലെവൽ കുറയാതിരിക്കാനും ഇൻസ്റ്റന്റ് എനർജി ലഭിക്കാനും ചോക്ലേറ്റ് അല്ലെങ്കിൽ കപ്പലണ്ടി മിട്ടായി പോലെ എന്തെങ്കിലും മൂന്നാറിലേക്ക് യാത്ര പുറപ്പെടും മുമ്പേ ബാഗിൽ കരുതുക.

ഡിസംബർ മാസത്തിലാണ് മീശപ്പുലിമല പോകാൻ ഏറ്റവും നല്ലത്.
ഒരാൾ ഒറ്റയ്ക്ക് മീശപ്പുലിമലയിൽ പോകുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് ഗ്രൂപ്പായി പോകുന്നതാണ്. പരിചയമുള്ള ഒരാളെ എങ്കിലും കൂടെ കൂട്ടുന്നതാണ് നല്ലത്.
കാരണം അവിടെ ടെന്റ് സ്റ്റേ, മിനിമം രണ്ടുപേർക്ക് വീതം ഉള്ളതാണ്.അതിനു സാധിക്കുകയില്ല എങ്കിൽ നിരവധി സംഘടനകളും ഗ്രൂപ്പുകളും അവിടെ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.അവരുമായി കോൺടാക്ട് ചെയ്താൽ കുറഞ്ഞ ചിലവിൽ മീശപ്പുലിമല ട്രക്കിംഗ് നടത്താനാകും.

Off റോഡ് ജീപ്പ് യാത്ര , ഫുഡ് , സ്റ്റെ, ഗൈഡ് ഫീസ്, എൻട്രി ഫീസ്,ക്യാമ്പ് ഫയർ സ്ലീപ്പിങ് ബാഗ് ഇവ എല്ലാം ചേർത്ത് മൊത്തം ക്യാമ്പ് ഫീസ് ഒരാൾക്ക് 3,600 രൂപ ആണ്.

മൂന്നാർ വരെ എത്തിയ സ്ഥിതിക്ക് ട്രക്കിംഗ് കഴിഞ്ഞു തിരിച്ചു വരുന്നതിനുമുമ്പ് മൂന്നാറിൽ കാണാൻ പറ്റുന്ന മറ്റ് സ്ഥലങ്ങൾ കൂടി കവർ ചെയ്തിട്ട് മടങ്ങുന്നതാവും ഉചിതം.

മൂന്നാറും സമീപപ്രദേശങ്ങളായ വട്ടവട ,മറയൂർ കാന്തല്ലൂർ,
ദേവികുളം, കൊളുക്കുമല - ചതുരംഗപ്പാറ തുടങ്ങി അവിടെ ഉള്ള മൊത്തം കാഴ്ചകൾ കണ്ടു തീർക്കാൻ മൂന്ന് മുതൽ അഞ്ച് ദിവസം വരെ എടുക്കും.സമയവും സന്ദർഭവും അനുസരിച്ച് നിങ്ങളുടെ യാത്ര എങ്ങിനെ വേണമെന്ന് പ്ലാൻ ചെയ്യുക.

സഞ്ചാരി:- Kabeer P.H

#സഞ്ചാരവ്ലോഗ് #സഞ്ചാരി #മീശപ്പുലിമല

Langza :– The Fossil Village!It is Considered to be one of the highest villages in the world with a motorable road, Owin...
05/10/2025

Langza :– The Fossil Village!
It is Considered to be one of the highest villages in the world with a motorable road, Owing to its proximity to Tibet in China. Nestled between the mountains in a bowl shaped area in the Spiti Valley, Langza village is situated at an altitude of 4400 meters and is divided into two sections, namely Langza Yongma (lower) and Langza Gongma (upper). The village has a population of about 137 people living in 33 houses. All the houses (mostly in Mud) in the village are built below a huge Golden coloured Buddha statue which is believed to be around 1000 years. The houses are made of mud and have prayer flags tied around them. The main attraction at Langza is the monastery, Fossils of marine creatures and plants are around millions of years old. There are also two high altitude lakes around Langza namely Tsonyeti and Chumo, around 3-4 hour hikes from the village. One can spot many endangered species such as snow leopards, Tibetan wolf, Himalayan griffon, etc around the village during the winter months of December and January.

സഞ്ചാരി:- JP JP

#സഞ്ചാരി #സഞ്ചാരവ്ലോഗ്

Address

Kovalam Beach
Thiruvananthapuram
695527

Website

Alerts

Be the first to know and let us send you an email when Sanchari സഞ്ചാരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sanchari സഞ്ചാരി:

Share