26/05/2026
ഉടൻ വരുന്നു.....
കേരളത്തിലേക്ക് 950 പുത്തൻ ഇ-ബസുകൾ.....
കേന്ദ്രം തരാൻ സന്നദ്ധമായിട്ടും കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വേണ്ടെന്നുവച്ച 950 പുതിയ ഇലക്ട്രിക് ബസുകൾ നേടിയെടുക്കാൻ പുതിയ UDF സർക്കാർ ശ്രമം തുടങ്ങി. ഇതിന്റെ ഫയൽ അടിയന്തരമായി എത്തിക്കാൻ വകുപ്പ് മന്ത്രി സി.പി.ജോൺ KSRTC യോട് ആവശ്യപ്പെട്ടു.
പി.എം ഇ ബസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ പത്ത് നഗരങ്ങൾക്കായി 950 ഇ ബസ് നൽകാൻ 2024 ലാണ് കേന്ദ്രം സമ്മതമറിയിച്ചത്. എന്നാൽ കഴിഞ്ഞ സർക്കാർ ഈ പദ്ധതി വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ഇ-ബസുകൾ ഓടിക്കാൻ ഉള്ള ഡ്രൈവർമാരെ ബസ് കമ്പനി തന്നെ ചുമതലപെടുത്തും. കിലോമീറ്ററിന് 54 രൂപയാണ് വാടക. 22 രൂപ കേന്ദ്രം നൽകും. ബാക്കി 32 രൂപ സംസ്ഥാനം നൽകി കണ്ടക്ടറെയും വയ്ക്കണം.
കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് 150 ബസുകൾ വീതവും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 ബസുകൾ വീതവും ചേർത്തല, കായംകുളം, കോട്ടയം പട്ടണങ്ങൾക്ക് 50 ബസുകൾ വീതവും നൽകാൻ ആയിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കെ, ഇത്രയും സൗജന്യങ്ങളോടെ ഇ-ബസ് കിട്ടിയാൽ സർക്കാരിന് അനുഗ്രഹമാകും.
𝗝𝗼𝗶𝗻 𝗢𝘂𝗿 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗚𝗿𝗼𝘂𝗽:
https://www.facebook.com/groups/1084930600433783/?ref=share&mibextid=NSMWBT
𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽:
https://chat.whatsapp.com/LSgMO56C17hKJUTMBN3XIt?mode=gi_t