19/11/2017
ആലുവ നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നു
കേരളാ റോഡ് സുരക്ഷാ അതോറിറ്റി , സുപ്രീം കോടതി കമ്മിറ്റി ഓൺ റോഡ് സേഫ്റ്റി ആക്സിഡന്റ് റിവ്യു കമ്മറ്റി 25-9-17 ൽ എടുത്ത തീരുമാന പ്രകാരം *2017 November 20 തിങ്കളാഴ്ച* മുതൽ ആലുവ നഗരത്തിൽ തൃശ്ശൂർ റൗണ്ട് മോഡൽ വൺവേ ട്രാഫിക് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു
തോട്ടക്കാട്ടുകര ഭാഗത്ത് നിന്നും ആലുവ നഗരത്തിൽ പ്രവേശിക്കേണ്ട K.S.R.T.C വാഹനങ്ങളും മറ്റു ചെറിയ വാഹനങ്ങളും ബൈ പാസ് ഭാഗത്തുനിന്നും ബാങ്ക് കവല , പമ്പു കവല, റെയിൽവേ സ്ക്വയർ ,K.S.R.T.C സ്റ്റാന്റ്, T.H.Q ജംഗ്ഷൻ കരോത്തുകുഴി ജംഗ്ഷൻ വഴിയും വടക്കോട്ട് പോകേണ്ട വാഹനങ്ങൾ മാർക്കറ്റ് പാലത്തിനടിയിൽ കൂടിയും തെക്കോട്ട് പോകേണ്ട വാഹനങ്ങൾ പൂളിഞ്ചോട് കൂടിയും പോകേണ്ടതാണ്.
എറണാകുളം ഭാഗത്തു നിന്നും വരുന്ന K.S.R.T.C ബസ്സുകൾ, മേൽ പാലത്തിനടിയിൽ കൂടി വന്നു പ്രൈവറ്റ് സ്റ്റാന്റിൽ പ്രവേശിച്ച്, ബാങ്ക് കവല , പമ്പു കവല, റെയില്‍വേ സ്ക്വയർ വഴി K.S.R.T.C സ്റ്റാന്റിൽ പ്രവേശിക്കണം. പ്രൈവറ്റ് ബസ്സുകൾ മേൽ പാലത്തിനടിയിൽ കൂടി വന്നു പ്രൈവറ്റ് സ്റ്റാന്റിൽ പ്രവേശിച്ച് ബാങ്ക് കവല , പമ്പു കവല, മാതാ, സീനത്ത്, റെയില്‍വേ സ്ക്വേയർ കരോത്തുകുഴി, വഴി പോകണം.
ബൈ പാസ് ഭാഗത്തുനിന്നും കോതമഗലം പോകുന്ന K.S.R.T.C ബസ്സുകള്‍ ബാങ്ക് കവല , പമ്പു കവല, റെയില്‍വേ സ്ക്വേയർ വഴി K.S.R.T.C ബസ് സ്റ്റാന്റിൽ എത്തിചേരണം..തിരികെ പോകുന്നത് T.H.Q ജംഗ്ഷൻ കരോത്തുകുഴി, പ്രൈവറ്റ് സ്റ്റാന്റ് ബാങ്ക് കവല , പമ്പു കവല, മാതാ വഴി തിരിച്ചു പോകണം
K.S.R.T.C പെരുമ്പാവൂർ ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും ടൂ വീലർ ഉൾപ്പടെ മാതാ വഴി ഇടത്തോട്ടു തിരിഞു സീനത്ത്, റെയില്‍വേ സ്ക്വേയർ വഴി T.H.Q ജംഗ്ഷൻ, കരോത്തുകുഴി, വഴി തിരിച്ചു പോകണം.
പെരുമ്പാവൂർ പ്രൈവറ്റ് റോഡിൽ നിന്നും വരുന്ന ബസ്സുകൾ റെയിൽവെ സ്ക്വയർ വഴി K.S.R.T.C ബസ് സ്റ്റാ്ൻറ് , T.H.Q ജംഗ്ഷൻ കരോത്തുകുഴി ജംഗ്ഷൻ വഴി പ്രൈവറ്റ് സ്റ്റാന്റിൽ പ്രവേശിക്കണം
പൂളിഞ്ചോട്, ഭാഗത്ത് നിന്നും വരുന്ന ഗൂഡ്സ് വാഹനങ്ങൾ കരോത്തുകുഴി, T.H.Q ജംഗ്ഷൻ, D.P.O Jn, റെയില്‍വേ സ്ക്വയർ, സീനത്ത് എന്നീ ഭാഗത്തേക്ക് യാതൊരു കരണവശാലും പ്രവേശനം ഇല്ലാത്തതാകുന്നു
ബൈ പാസ് ഭാഗത്തുനിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ ബാങ്ക് കവല , പമ്പു കവല, മാതാ, സീനത്ത്, T.H.Q ജംഗ്ഷൻ, കരോത്തുകുഴി ജംഗ്ഷൻ , വഴി ബസ് സ്റ്റാന്റിൽ എത്തിചേരണം
എറണാകുളം ഭാഗത്തു നിന്നും അങ്കമാലി ഭാഗത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ ബൈ പാസ്, ബാങ്ക് കവല , പമ്പു കവല, മാതാ, വഴിയും സീനത്ത്, D.P.O. ജംഗ്ഷൻ വഴി തിരിഞു പോകണം
പമ്പു കവല ഭാഗത്തു നിന്നും പാലസ് റോഡ് വഴി ബൈ പാസ്സ് ഭാഗത്തേക്ക് ഒരു വാഹനങ്ങൾക്കും പ്രവേശനം ഇല്ലാത്തതാകുന്നു
ജില്ലാ പോലീസ് മേധാവി, എറണാകുളം റൂറൽ ആലുവ