Live on Attingal

Live on Attingal attingal

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കിലാണ് ആറ്റിങ്ങല്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങല്‍ ‍, അവനവഞ്ചേരി, ആലംകോട്, കിഴുവിലം, ഇടയ്ക്കോട്, മണമ്പൂര്‍ ‍, കീഴാറ്റിങ്ങല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആറ്റിങ്ങല്‍ നഗരസഭയ്ക്ക് 14.18 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. കേരളത്തില്‍ സംസ്ഥാനരൂപീകരണം നടക്കുന്നതിനു മുമ്പുതന്നെ നിലവിലുണ്ടായിരുന്ന ചുരുക്കം ചില മുനിസിപ്പാലിറ്റികളിലൊന്നാണ

് 1922-ല്‍ സ്ഥാപിതമായ ആറ്റിങ്ങല്‍ നഗരസഭ. രാജഭരണകാലത്ത് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങല്‍ ‍. ദീര്‍ഘനാള്‍ സ്ത്രീകള്‍ ഭരണസാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ചരിത്രപ്രസിദ്ധിയും ആറ്റിങ്ങലിനുണ്ട്. തമ്പുരാട്ടിമാരുടെ താമസത്തിന് നീക്കിവച്ച ശ്രീപാദം കൊട്ടാരവും ചെലവിനായി വിട്ടുകൊടുത്ത പ്രദേശങ്ങളും അടങ്ങിയതായിരുന്നു രാജഭരണകാലത്തെ ആറ്റിങ്ങല്‍ നാട്ടുരാജ്യം. വാമനപുരം നദി, മാമം ആറ് എന്നീ നദികളുടെ തടങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാകണം “ചിറ്റാറ്റിന്‍കരദേശം” എന്ന് പണ്ടുകാലം മുതല്‍ ആറ്റിങ്ങല്‍ അറിയപ്പെട്ടിരുന്നത്. ഭൂപ്രകൃതിയനുസരിച്ച് ഇടനാടന്‍ കുന്നുകള്‍ ‍, ചെരിവുകള്‍ ‍, ചതുപ്പുകള്‍ ‍, നദീതീരങ്ങള്‍ ‍, വയലുകള്‍ , സമതലങ്ങള്‍ ‍, ചെറുകുന്നുകള്‍ എന്നിങ്ങനെ ഏഴായി തരംതിരിക്കാം. വെട്ടുകല്ല്, കളിമണ്‍ കലര്‍ന്ന പശിമരാശി മണ്ണ്, മണല്‍ എറിയ പശിമരാശി മണ്ണ് ഇതൊക്കെയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍ ‍. കൊല്ലവര്‍ഷം 1097-ല്‍ (1922) റഗുലേഷന്‍ നിലവില്‍ വരുന്നതുവരെ ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി (റ്റി.ഐ.സി) എന്ന പേരിലാണ് നഗരസഭകള്‍ അറിയപ്പെട്ടിരുന്നത്. 1914-ല്‍ സ്ഥാപിതമായ ആറ്റിങ്ങല്‍ നഗരപരിഷ്കരണ കമ്മിറ്റി 1922-ല്‍ മുന്‍സിപ്പാലിറ്റിയായി മാറി. 1953-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശ പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട മുന്‍സിപ്പല്‍ കൌണ്‍സില്‍ നിലവില്‍ വന്നു. പ്രായപൂര്‍ത്തി വോട്ടവകാശം ലഭിക്കുന്നതിനു മുമ്പ് നാട്ടുപ്രമാണികള്‍ക്ക് മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളു. പ്രായപൂര്‍ത്തി വോട്ടവകാശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട മുന്‍സിപ്പല്‍ കൌണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ ആര്‍ പ്രകാശ് ആയിരുന്നു.

പൊതുവിവരങ്ങള്‍
ജില്ല : തിരുവനന്തപുരം
വിസ്തീര്‍ണ്ണം : 14.18 ച.കി.മി
കോഡ് : M010200
വാര്‍ഡുകളുടെ എണ്ണം : 31
ജനസംഖ്യ : 35648
പുരുഷന്മാര്‍‍ : 16684
സ്ത്രീകള്‍‍ : 18964
ജനസാന്ദ്രത : 2301
സ്ത്രീ : പുരുഷ അനുപാതം : 1093
മൊത്തം സാക്ഷരത : 93.23
സാക്ഷരത (പുരുഷന്മാര്‍ ) : 96.16
സാക്ഷരത (സ്ത്രീകള്‍ ) : 90.63
Source : Census data 2001

പുതിയ ബാച്ച് ആരംഭിക്കുന്നുഅഡ്മിഷന് ബന്ധപ്പെടുക: 8943907771, 9447029967
31/12/2021

പുതിയ ബാച്ച് ആരംഭിക്കുന്നു
അഡ്മിഷന് ബന്ധപ്പെടുക: 8943907771, 9447029967

08/09/2020
30/08/2020

 Call Now: 7025 853 853
16/08/2020



Call Now: 7025 853 853

  Get ready for new Chicken Deals 🍗🍗Grab your offer nowChicky Wok India, Attingal OutletMore Menu  WhatsApp: wa.me/91702...
10/08/2020



Get ready for new Chicken Deals 🍗🍗
Grab your offer now
Chicky Wok India, Attingal Outlet
More Menu
WhatsApp: wa.me/917025853853

ജില്ലയില്‍ കൊവിഡ് 19 നീയന്ത്രണാധീതമായി വര്‍ദ്ധിക്കുമ്പോഴും കരുതലോടെ ആറ്റിങ്ങല്‍. പട്ടണത്തിന്റെ ചുറ്റുപാടും കണ്ടെയ്‌മെന്റ...
21/07/2020

ജില്ലയില്‍ കൊവിഡ് 19 നീയന്ത്രണാധീതമായി വര്‍ദ്ധിക്കുമ്പോഴും കരുതലോടെ ആറ്റിങ്ങല്‍. പട്ടണത്തിന്റെ ചുറ്റുപാടും കണ്ടെയ്‌മെന്റ് മേഖലകളായി മാറിയിട്ടും ഒരു പോസിറ്റീവ് കേസ് പോലും ഇതുവരെ സമ്പര്‍ക്കം മൂലം ആറ്റിങ്ങലില്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് നഗരസഭയുടെ പഴുതടച്ചുള്ള ആരോഗ്യ പ്രവര്‍ത്തനമൊന്നു മാത്രമാണ്.
താലൂക്ക് ആസ്ഥാനമായ ഇവിടെ നാല്‍പ്പതോളം സര്‍ക്കാര്‍ ഓഫീസുകള്‍ ജീവനക്കാരും വിവിധ കാര്യങ്ങള്‍ക്കായി ഇവിടെ ദിനംപ്രതി വന്നു പോകുന്നത് ആയിരത്തിലേറെ പേര്‍. കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍ഡും മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡും ജില്ലയിലെ ഏറ്റവും വലിയ മത്സ്യ മൊത്ത വ്യാപാര ചന്തയുള്‍പ്പടെ നൂറോളം ചെറുതും വലുതുമായ കച്ചവട ശ്രീംഖലകള്‍, സുപ്പര്‍മാര്‍ക്കറ്റുകള്‍, പ്രമുഖ വസ്ത്ര സ്വര്‍ണ്ണവ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പടെ മൂവായിരത്തോളം വ്യാപാര സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ വിദേശമദ്യവില്‍പനശാലയുള്‍പ്പടെയുള്ള മദ്യവില്‍പന ശാലകള്‍ കണ്ടെയ്മെന്റ് സോണുകളില്‍ നിന്നുള്‍പ്പടെ ഇവിടങ്ങളില്‍ വന്നു പോകുന്നത് നൂറു കണക്കിനാളുകള്‍.
ഇതിന് പുറമെ ബിവറേജസ് ഗോഡൗണിലും മത്സ്യമാര്‍ക്കറ്റിലും മുഴുവനായും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ലോറികളിലെ ജീവനക്കാര്‍. ഇവര്‍ മദ്യമിറക്കി പോകുന്നത് ആഴ്ചകള്‍ കഴിഞ്ഞ്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിന് പ്രവാസികളെ കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍ഡില്‍ സ്വീകരിച്ച് ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ വീടുകളിലെത്തിച്ച പ്രവര്‍ത്തനം.
ഇവരെയെല്ലാം സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം. ഇവരെ പ്രാഥമിക പരിശോധനാ സംവിധാനമായ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കല്‍ സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പടെ കര്‍ശനമായ മുന്‍കരുതലുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി. പൊതുജനസമ്പര്‍ക്ക മേഖലകളെയും സ്ഥാപനങ്ങളെയും അണുവിമുക്തമാക്കല്‍ ഇതിനെല്ലാം പുറമെ ജനങ്ങളെ സഹകരിപ്പിച്ചു കൊണ്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ജന സാന്ദ്രത കൂടിയ മേഖലകളിലെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം കര്‍ശനവും മെച്ചപ്പെട്ടതുമായ ക്വാറന്റൈന്‍ സെന്റെറുകള്‍ ഇവയെല്ലാമാണ് പട്ടണത്തെ പ്രതിരോധ ബലത്തില്‍ സംരക്ഷിച്ച് നിര്‍ത്തുന്നത്.
ഓര്‍ക്കുക. ആരില്‍ നിന്നും രോഗം പകരാം. ആവശ്യം എങ്കില്‍ മാത്രം പുറത്ത് പോവുക. കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കുക. ഒരു വ്യക്തിയുമായും അകലകുറവ് ഉണ്ടാകരുത്. ആറടി അകലത്തില്‍ നില്‍ക്കുവാനോ നടക്കുവാനോ കഴിയില്ലെങ്കില്‍ ആ ഭാഗത്തേക്ക് പോകാതിരിക്കുക. മാസ്‌ക് ധരിക്കേണ്ട രീതിയിയില്‍ ധരിക്കുക. മൂക്കും വായും പൂര്‍ണ്ണമായും മൂടിയിരിക്കണം. കൈകള്‍ സോപ്പ് അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് നിരന്തരം ശുചീകരിച്ച് കൊണ്ടിരിക്കുക. വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ആരില്‍ നിന്നും രോഗം പകരാം.

03/05/2019

ഇന്ന്‍ നമുക്ക് ACP ശ്രീ. ആര്‍. പ്രതാപന്‍ നായരെ പരിചയപ്പെടാം...
മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാർഡ് നേടിയ പ്രതാപന്‍ നായര്‍ക്ക് ഒരു 💞ബിഗ് സല്യൂട്ട്💞 നല്‍കിക്കൊണ്ട് തുടങ്ങുന്നു.....
കുറ്റാന്വേഷണത്തില്‍ മികച്ച പ്രൊഫഷണല്‍ സമീപനം സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, അന്വേഷണ ഉദ്യോഗസ്ഥരുടെ മികവിനെ ആദരിക്കുന്നതിനുമാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
**ബണ്ടിച്ചോറിനെ അറസ്റ്റ് ചെയ്ത് അന്വേഷണ മികവ് പ്രകടിപ്പിച്ച ഈ പ്രതാപന്‍ നായര്‍ തന്നെയാണ്
**രത്നവ്യാപാരി ഹരിഹരവര്‍മ്മ കൊല്ലപ്പെട്ട കേസിലെയും പ്രതികളെ അറസ്റ്റ് ചെയ്തതും.
ഹരിഹരവര്‍മ്മ കേസിലെ അഞ്ച് പ്രതികള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
**ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് - കുഞ്ഞിനെയും അമ്മയെയും കൊലപ്പെടുത്തിയ ടെക്കികളായ നിനോ മാത്യൂ, അനുശാന്തി എന്നിവരെയും,
**കാമുകിയായ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയ അജയിനെയും,
**കടയ്ക്കാവൂരില്‍ യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതികളെയും അറസ്റ്റ് ചെയ്തതും ഈ പ്രതാപന്‍ നായര്‍ തന്നെയാണ്.
**ആറ്റിങ്ങലിലെ കുപ്രസിദ്ധമായ പോപ്പുലര്‍ ഫിനാന്‍സ് കവര്‍ച്ചക്കേസ്,
**കിളിമാനൂരില്‍ അസി: തഹസില്‍ദാരായിരുന്ന ശൈലജയെ കൊലപ്പെടുത്തിയ കേസ്, തുടങ്ങി ഒട്ടനവധി വിവാദമായ കേസുകള്‍ തെളിയിച്ചത് ഇദ്ദേഹമാണ്.
ഇദ്ദേഹം അങ്ങനെ റാഗിപ്പറക്കും, തെളിവുകളെല്ലാം ശേഖരിക്കും, തക്കസമയത്തിന് പ്രതിയുടെ അടുത്ത് പറന്നെത്തി, പ്രതിയെയും കൊത്തിയെടുത്ത് പറക്കും - അതാണ് അദ്ദേഹത്തിന്‍റെ ഒരു രീതി.
അന്വേഷിച്ച എല്ലാ കേസുകളിലെയും പ്രതികളെ പൂർണ്ണ തെളിവോടെ നിയമത്തിനു മുന്നിലെത്തിക്കുവാനും, പ്രതികള്‍ക്കെല്ലാം അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുവാനും കഴിഞ്ഞിട്ടുള്ള ഈ പ്രതാപന്‍ നായര്‍ ‍ ശരിക്കും ഒരു പരുന്ത് തന്നെയാണ്. വെറും പരുന്തെന്ന് മാത്രം പറഞ്ഞാല്‍ പോരാ; ചേംബരുന്ത് ആണ്.
പ്രതാപന്‍ സാര്‍ അൽപം കൂടി മുൻപേ ജനിച്ചിരുന്നെങ്കിൽ.. സുകുമാരകുറുപ്പ്‌ കൂടി അകത്തായേനേ...
വേറെ ആരോടും പറയില്ലെങ്കില്‍ ഞാനൊരു സൊകാര്യം പറയാം. ഇദ്ദേഹത്തിന് ഡിപ്പാര്‍ട്ട്മെന്‍റിന് അകത്തും പുറത്തുമായി ഒരു ഇരട്ടപ്പേരുണ്ട് - "പരുന്ത് പ്രതാപന്‍".
ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം ഫോര്‍ട്ട് സബ് ഡിവിഷനിലെ അസി: പോലീസ് കമ്മീഷണര്‍ ആണ്.
ഇനിയുമിനിയും ധാരാളം പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തട്ടെയെന്നും, ഇനിയും ധാരാളം കേസുകള്‍ അന്വേഷിക്കുന്നതിനായി അദ്ദേഹത്തിന്‍റെ കുറ്റാന്വേഷണ ബുദ്ധിയും മനസ്സും ഉയരങ്ങളിലേയ്ക്ക് പറന്നുയരുവാന്‍ ജഗദീശ്വരന്‍ അദ്ദേഹത്തിന്‍റെ ചിറകുകള്‍ക്ക് ശക്തി പകരട്ടെയെന്നും നമുക്ക് ആത്മാര്‍ത്ഥമായി ആശംസിക്കാം.
അദ്ദേഹത്തിന്‍റെ യശസ്സ് ലോകമെങ്ങും അറിയപ്പെടുന്നതിലേക്കായി ഇത് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ......

17/03/2019

ആഹ്ലാദിപ്പിൻ... ആഹ്ലാദിപ്പിൻ...

Address

Attingal
695101

Alerts

Be the first to know and let us send you an email when Live on Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Live on Attingal:

Share