Calicut airport Fans

Calicut airport Fans Calicut International Airport, also known as Karipur Airport, is an international airport serving the cities of Kozhikode and Malappuram in Kerala, India.
(1)

The airport opened on 13 April 1988.

02/09/2026

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ആസ്ഥാ ന മാക്കി മലബാറിനെ വെസ്റ്റ് കോസ്റ്റ് റെയി ൽവെ സോൺ നേടിയെടുക്കണം. അതോ ടനുബന്ധിച്ച് വെസ്റ്റ്ഹിലിൽ പിറ്റ്ലൈനും സ്ഥാപിച്ചെടുക്കണം.

മലബാറിലെ എം.പിമാരും എം.എൽ.എമാരും അടങ്ങുന്ന ജനപ്രതിനിധിസംഘം-മറ്റു സംഘ ടന കൾ എല്ലാവരും ഒറ്റക്കെട്ടായി കോഴി ക്കോട് കേന്ദ്ര മായുള്ള വെസ്റ്റ് കോസ്റ്റ് റെയി ൽവേ സോണിനു വേണ്ടി ശബ്ദമുയർത്താ ൻ അനുയോജ്യമായ സമയമാണിത്.

തിരുവനന്തപുരവും, പാലക്കാടും, മംഗലാപു രം സോണുകളെ സംയോജിപ്പിച്ചുകൊണ്ട് കോഴി ക്കോട് ആസ്ഥാനമായുള്ള വെസ്റ്റ് കോസ്റ്റ് സോൺ നേടിയെടുക്കണം. എന്നാൽ മാത്രമേ കോടിക്കണക്കിന് രൂപ മുതൽമുട ക്കി അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാ ണം നടന്നുകൊണ്ടിരിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെയും കേരളത്തിന്റെ റെയിൽവേ മേഖലയുടെയും ശാക്തീകരണം സാധ്യമാവുകയുള്ളൂ .

ഇത് വളരെ ഗൗരവപൂർവ്വം ഉൾക്കൊള്ളേണ്ട തും അതിനുവേണ്ടി നാം ഒറ്റക്കെട്ടായി നില കൊള്ളേ ണ്ടതും കാലഘട്ടത്തിന്റെ അടിയ ന്തിരമായ ആവശ്യമാണ്.

27/08/2026

കേരളത്തിന് മികച്ച റോഡ് കണക്ടിവിറ്റി വരുന്നതോടുകൂടി കേരളത്തിന്റെയും പ്രത്യേകിച്ചും കേരളത്തിന്റെ ടൂറിസം മേഖലയായ മലബാറിന്റെ മുഖച്ഛായ മാറ്റിമറിക്കപ്പെടും,

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എൻഎച്ച് 66 ന്റെ ചില പ്രധാന ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് ഈ വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നത്

നിലവിൽ കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗങ്ങളിലും മറ്റും വളരെ മോശമായ രീതി യിൽ മെല്ലെ മെല്ലെ ആണ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത് വടകര എം.പി. ശ്രീ:ഷാഫി പറമ്പിൽ നിരവധി തവണ ഈ വിഷയം കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെ ടുത്തിയിട്ടുണ്ട്,

എൻഎച്ച് 66ന്റെ നിർമ്മാണ പ്രവർത്തന ങ്ങൾ ഏറ്റെടുത്തിട്ടുള്ള പല കമ്പനികളും വളരെ മെല്ലെയാണ് നിർമ്മാണ ജോലികൾ നടത്തിക്കൊണ്ടിരിക്കുന്നത് പല സ്ഥലങ്ങളി ലും അശാസ്ത്രീയമായ രീതിയിലും കൈകാ ര്യം ചെയ്തിട്ടുണ്ട് കനത്ത മഴക്കാലങ്ങളിൽ വലിയ അപകടങ്ങൾ സംഭവിച്ചേക്കാനും സാധ്യതയുണ്ട് എല്ലാ പ്രദേശത്തുള്ള നാട്ടുകാ രും സന്നദ്ധസേവകരും ജാഗ്രത പാലിച്ച് ഈ കാര്യങ്ങളെല്ലാം നിരീക്ഷിച്ച് മേൽ ഘടകങ്ങ ളിൽ വിവരങ്ങൾ എത്തിക്കണം.

എൻഎച്ച് 66 സുതാര്യമായി പൂർത്തീകരിച്ച് കേരളത്തിന്റെ വികസനത്തിനും, മുന്നേറ്റ ത്തിനും വഴിയൊരുക്കട്ടെ എന്ന് ആശംസി ക്കുന്നു. എൻ എച്ച് 66 രാജ്യത്തിന്റെ ശക്ത മായ മുന്നേറ്റത്തിനും ലോജിസ്റ്റിക് വളർച്ച ക്കും വലിയ പങ്കുവഹിക്കും,

നിർമ്മാണ പ്രവർത്തനങ്ങളിലെ ഉടായിപ്പുക ളും, തട്ടിപ്പുകളും, അശാസ്ത്രീയ നീക്കങ്ങളും നേരിട്ടുകൊണ്ട് മുന്നോട്ടു പോകാൻ കേരള ജനതയും രംഗത്ത് വന്നേ മതിയാവു

✈️ദേശീയ പാതയിൽ നിന്നും - കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള ഹെലി വേറ്റർ ഹൈവേ സാധ്യതാ പഠനം ആരംഭിച്ചു- പദ്ധതി പൂർത്തിയായാൽ ...
26/08/2026

✈️ദേശീയ പാതയിൽ നിന്നും - കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള ഹെലി വേറ്റർ ഹൈവേ സാധ്യതാ പഠനം ആരംഭിച്ചു- പദ്ധ
തി പൂർത്തിയായാൽ കരിപ്പൂർ വിമാനത്താ
വളത്തിന്റെ മുഖഛായ തന്നെ മാറി മറയും.

ഇതിൽ:
- NH 966 Elevated Highway ചിത്രം
- കരിപ്പൂർ എയർപോർട്ട് കണക്ടിവിറ്റി
- റൂട്ട് മാപ്പ്: അങ്ങാടിപ്പുറം - മലപ്പുറം - കരിപ്പൂർ കാണാവുന്നതാണ്,

കേരള സർക്കാറിന് അഭിവാദ്യങ്ങൾ.

പാലക്കാട് ഡിവിഷൻ വെട്ടി മുറിച്ച് റെയിൽവേ ബോർഡിന്റെ ഉത്തരവ് - 2026 ആഗസ്റ്റ് 21-ന് ഇറങ്ങിയത് ഇടി തീ പോലെയുള്ള പ്രതീതിയാണ് ...
25/08/2026

പാലക്കാട് ഡിവിഷൻ വെട്ടി മുറിച്ച് റെയിൽവേ ബോർഡിന്റെ ഉത്തരവ് - 2026 ആഗസ്റ്റ് 21-ന് ഇറങ്ങിയത് ഇടി തീ പോലെയുള്ള പ്രതീതിയാണ് സൃഷ്ട്ടിച്ച ത്.

ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ
വന്ന ഈ കറുത്ത ഉത്തരവ് മലബാറിന് വലിയ തിരിച്ചടിയാണ് നൽകാൻ പോകുന്നത്.

*ബി.ജെ.പി. ഭരിക്കുന്ന കേന്ദ്രസർക്കാ ർ നടത്തിയ മലബാർ വിരുദ്ധ നടപടി ഇങ്ങിനെ👇*

ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള മേഖല - മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ, പനമ്പൂർ (New Mangalore Port) - ഇവയെ പാലക്കാട് ഡിവിഷനിൽ നിന്ന് എടുത്ത് ദക്ഷി ണ-പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുക.

*ഈ ക്രൂരമായ തീരുമാനം മലബാറി നെ എങ്ങനെ ബാധിക്കും?*

*1. വരുമാനം 60% പോകും*

മംഗലാപുരം മേഖലയിൽ നിന്നാണ് പാലക്കാട് ഡിവിഷന്റെ 60% വരുമാനം. പനമ്പൂർ തുറമുഖത്തെ ചരക്ക് വരുമാ നവും മംഗലാപുരം സ്റ്റേഷനുകളിലെ യാത്രാ വരുമാനവും നഷ്ടമാകും. കണക്ക് പ്രകാരം വർഷത്തിൽ 1100 കോടി വരെ നഷ്ടം.

പാലക്കാട് ഡിവിഷൻ 2026-27 ആദ്യ 4 മാസം 3 കോടി യാത്രക്കാരും 400കോടി വരുമാനവും ഉണ്ടാക്കിയ ഡിവിഷനാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ ഡിവിഷനായി മാറും.

*2. പുതിയ ട്രെയിനുകൾ കിട്ടില്ല*

റെയിൽവേയിൽ പുതിയ ട്രെയിൻ, പദ്ധതികൾ അനുവദിക്കുന്നത് വരുമാ നത്തിന്റെ അടിസ്ഥാനത്തിലാണ്. വരുമാനം കുറഞ്ഞാൽ "നഷ്ടത്തിൽ ഓടുന്ന ഡിവിഷൻ" എന്ന് പറഞ്ഞ് പുതിയ സർവീസുകൾ നിഷേധിക്ക പ്പെടും എന്ന് ജനകീയ ആശങ്ക.

*3. ട്രെയിൻ നീട്ടലിന് മൈസൂരുവിന്റെ അനുമതി വേണം - മൈസൂർ ഡിവിഷ നെ ആശ്രയിക്കേണ്ട ഗതികേട്.*

ഇപ്പോൾ കണ്ണൂരിൽ അവസാനിക്കുന്ന പല ട്രെയിനുകളും മംഗലാപുരത്തേക്ക് നീട്ടുന്നത് പാലക്കാട് ഡിവിഷൻ തീരുമാ നിച്ചാൽ മതി. ഇനി മുതൽ മംഗലാപുരം ത്തേക്ക് നീട്ടണമെങ്കിൽ മൈസൂരു ഡിവിഷന്റെ അനുമതി വേണം.

സമയക്രമം, പ്ലാറ്റ്ഫോം അലോട്ട്മെന്റ് എല്ലാം മൈസൂരുവിൽ നിന്ന് തീരുമാനി ക്കും.മൈസൂർ തരുന്നത് കൈയ്യും നീട്ടി വാങ്ങിക്കുവാൻ വിധിക്കപ്പെട്ടവർ നാം മലബാറുകാർ!!!

മലബാറിലേക്കുള്ള ട്രെയിനുകളുടെ സമയം മാറാനും സാധ്യത.

*4.മലബാറിനെ തകർക്കാനുള ഗുഡാ ലോചനയുടെ ചരിത്രം ആവർത്തിക്കു ന്നു*

2007-ൽ സേലം ഡിവിഷൻ ഉണ്ടാക്കിയ പ്പോൾ പാലക്കാടിന്റെ 75% പാത പോയി രുന്നു. അന്ന് ട്രാക്ക് 600 കി.മീറ്ററിൽ താഴെയായി. ഇപ്പോൾ വീണ്ടും മുറിക്കു ന്നത് പാലക്കാട് ഡിവിഷന്റെ നിലനിൽ പ്പിന് തന്നെ ഭീഷണിയാണ്.

അതുകൊണ്ടാണ് കേരളത്തിലെ എല്ലാ കേരള മുഖ്യമന്ത്രി വി.ഡി.സതീശനും,
മലബാർ ഡവലപ്പ്മെന്റ് ഫോറവും
റെയിൽവെ പാലക്കാട് ഡിവിഷൻ വെട്ടി
മുറിക്കുന്നതിനെതിരായി പ്രതികരിക്കു
ന്നത്.എം.ഡി.എഫ് ഇത് സംബന്ധിച്ച്
പ്രധാനമന്ത്രി -റെയിൽവെ മന്ത്രി എന്നി
വരുടെ ഓഫീസിൽ കത്ത് നൽകിയത്.

നിലവിൽ കേരളത്തിന് സ്വന്തമായി ഒരു റെയിൽവേ സോൺ വേണമെന്ന ആവ ശ്യം ശക്തമാകുമ്പോഴാണ് ഉള്ള ഡിവിഷ ൻ കൂടി നഷ്ടമാകുന്നത് എന്ന് വിമർശ നം ഉയരുന്നുണ്ട്.

കോടികൾ ചിലവഴിച്ചാണ് കോഴിക്കോ
ട് റെയിൽവേ സ്റ്റേഷൻ ലോക നിലവാ
രത്തിലേക്ക് നിർമ്മിച്ചു കൊണ്ടിരിക്കു
ന്നത്. ഈ അവസരത്തിൽ കേന്ദ്ര സർ
ക്കാരിന്റെ തീയുണ്ടയായിപ്പോയി നമു
ക്ക് കിട്ടിയ ഓണസമ്മാനം!!!

ഈ കറുത്ത തീരുമാനം കോഴിക്കോടി നെ നേരിട്ട് ബാധിക്കും, കാരണം കോഴി ക്കോട് പാലക്കാട് ഡിവിഷനിലാണ്.

*കോഴിക്കോട് സ്റ്റേഷനെ ബാധിക്കുന്ന ത് ഇങ്ങനെ:*

*1. കോഴിക്കോട് നിന്ന് മംഗലാപുരത്തേ ക്ക് ട്രെയിൻ നീട്ടൽ നിശ്ചലമാകും*
ഇപ്പോൾ കണ്ണൂരിലും കോഴിക്കോട്ടും അവസാനിക്കുന്ന പല ട്രെയിനുകളും മംഗലാപുരത്തേക്ക് നീട്ടി കൊടുത്തിരു ന്നത് പാലക്കാട് ഡിവിഷന്റെ മാത്രം തീരുമാനത്തിൽ ആയിരുന്നു.ഇപ്പോൾ
പാലക്കാടിന്റെ ശക്തി ക്ഷയിക്കുന്നു.

ഉദാ: പരശുറാം എക്സ്പ്രസ്, കോഴി ക്കോട് - മംഗലാപുരം പാസഞ്ചറുകൾ.

ഇനി മുതൽ കോഴിക്കോട് നിന്ന് മംഗലാ പുരത്തേക്ക് നീട്ടണമെങ്കിൽ *മൈസൂരു ഡിവിഷന്റെ അനുമതി വേണം*.

ഇന്റർചേഞ്ച് പോയിന്റ് പാലക്കാടിൽ നിന്ന് ഉള്ളാൾ ആക്കി മാറ്റിയതോടെ, ഷെഡ്യൂൾ തീരുമാനിക്കുന്നത് മൈസൂരു ആകും.

*2. പുതിയ ട്രെയിനുകൾ കോഴിക്കോ ടിന് കിട്ടാതാകും*

മംഗലാപുരം, പനമ്പൂർ തുറമുഖം - ഈ രണ്ടിടത്തുനിന്നാണ് പാലക്കാട് ഡിവിഷ ന്റെ പ്രധാന വരുമാനം. ആ വരുമാനം പോയാൽ പാലക്കാട് ഇന്ത്യയിലെ ഏറ്റ വും വരുമാനം കുറഞ്ഞ ഡിവിഷനാകും.

റെയിൽവേ പുതിയ ട്രെയിനും പദ്ധതി യും അനുവദിക്കുന്നത് വരുമാനം നോക്കിയാണ്. അപ്പോൾ കോഴിക്കോട് പോലെ തിരക്കുള്ള സ്റ്റേഷന് പോലും:
- പുതിയ MEMU/Express
- കോഴിക്കോട് പിറ്റ് ലൈൻ വികസനം, പ്ലാറ്റ്ഫോം കൂട്ടൽ
- മൂന്നാമത്തെ പ്ലാറ്റ്ഫോം/ഫുട്ഓവർ ബ്രിഡ്ജ് ഫണ്ട്

ഇതൊക്കെ വൈകും. "വരുമാനം കുറഞ്ഞ ഡിവിഷന്റെ വികസനം വെട്ടിക്കുറയ്ക്കും. കോഴിക്കോടി
ന്റെ റെയിൽവെ പ്രസക്തി കുറയും.

*3. ടിക്കറ്റ് നിരക്ക്, ചരക്ക് ബുദ്ധിമുട്ട്*
കോഴിക്കോട് നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ചരക്കുകൾക്കും യാത്രക്കാർക്കും ഇനി രണ്ട് ഡിവിഷൻ മാറി കയറേണ്ടി വരും. കർണാടക ഭാഗം സ്വാഗതം ചെയ്യുമ്പോൾ, കേരളത്തിന്
മൊത്തത്തിൽ വൻ തിരിച്ചടിയാവുമെ
ന്നുറപ്പാണ്.

*4. പാലക്കാട് ഡിവിഷൻ ഇല്ലാതായാ ൽ കോഴിക്കോട് അനാഥമാകും*
2007-ൽ സേലം ഡിവിഷൻ വന്നപ്പോൾ തന്നെ പാലക്കാടിന്റെ 75% ട്രാക്ക് പോയി. ഇപ്പോൾ വീണ്ടും മുറിച്ചാൽ പാലക്കാട് ഡിവിഷന്റെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാകും. അങ്ങനെ വന്നാൽ കോഴിക്കോട് ഏത് ഡിവിഷനി ൽ പോകും? തിരുവനന്തപുരത്തേക്കോ സേലത്തേക്കോ? അതും വലിയ ആശ യക്കുഴപ്പം ഉണ്ടാക്കുന്നു.

ചുരുക്കത്തിൽ - കോഴിക്കോട് സ്റ്റേഷൻ പാലക്കാട് ഡിവിഷനിൽ തുടരും, പക്ഷെ ഡിവിഷൻ പണമില്ലാത്ത ഡിവിഷൻ ആകുന്നതോടെ കോഴിക്കോടിന്റെ വിക സനം, പുതിയ ട്രെയിൻ ആവശ്യങ്ങൾ, മംഗലാപുരത്തേക്കുള്ള കണക്ടിവിറ്റി എല്ലാം പ്രതിസന്ധിയിലാകും.

കോഴിക്കോട് - മംഗലാപുരം റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരെ ഗുരുതരമായി ബാധിക്കും.

കേരളത്തിന്റെ ഒരു എം.പി മാരുടെയും അഭിപ്രായം ആരായാതെ നടത്തിയ
ഈ ഭരണകൂട വിവേചനത്തിനെതിരെ
യുള്ള പോരാട്ടങ്ങൾക്ക് ഞങ്ങൾ മലബാർ ഡവലപ്പ്മെന്റ് ഫോറം (എം. ഡി.എഫ്)പൂർണ്ണ പിന്തുണ നൽകുന്നു.(കെ.എം.ബഷീർ പ്രസിഡണ്ട്, മലബാർ ഡവലപ്പ്മെന്റ് ഫോറം-എം.ഡി.എഫ്).

13/08/2026

കരിപ്പൂർ ഹജ്ജ് എംബർകേഷൻ പോയന്റ്
തകർത്തിക്കൊണ്ടിരിക്കുന്ന ലോബികൾക്ക് എതിരെ ശക്തമായ പ്രതികരണങ്ങളുമായി ജനപ്രതിനിധികൾ സ്വമേധയാ രംഗത്ത് വര ണം,

ഇന്ത്യയിലെ മികച്ച ഏറ്റവും വലിയ രണ്ടാ മത്തെ ഹജ്ജ് ഹൗസ് കാലിക്കറ്റ് കരിപ്പൂരിൽ ഉണ്ട്, കോടിക്കണക്കിന് രൂപ ചെലവാക്കി സ്ത്രീകൾക്കായി പ്രത്യേക ബ്ലോക്ക് വർഷ ങ്ങൾക്ക് മുമ്പേ നിർമ്മിച്ചിട്ടുണ്ട്,

എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും അകാ രണമായി കരിപ്പൂർ ഹജ്ജ് എമ്പാർ കേഷൻ
പോയന്റ് അവസാനിപ്പിക്കാനായി സ്വകാര്യ ലോബികൾ ഗൂഢാലോചനകൾ നടത്തി ക്കൊണ്ടേയിരിക്കുമ്പോഴും പ്രദേശത്തെ ജന പ്രതിനിധികളും, കരിപ്പൂർ വിമാനത്താവള ത്തെ സംരക്ഷിക്കേണ്ട വരും മൗനം അവലം ബിച്ചു കൊണ്ടേയിരിക്കുന്നു.

കണ്ണൂരിൽ നിന്നും ജിദ്ദയിലേക്കും, കരിപ്പൂരി ൽ നിന്നും ജിദ്ദയിലേക്കും ഒരേ ദൂരമാണുള്ള ത്, കരിപ്പൂരിൽ നിന്നും - കണ്ണൂരിൽ നിന്നും
രണ്ടു വർഷം മുമ്പ് 320 വിമാനങ്ങളായിരുന്നു ഹജ്ജിനായി ഉപയോഗിച്ചത്,ഒരേ ദൂരം - ഒരേ വിമാനം -എന്നാൽ കരിപ്പൂരിൽ നിന്ന് 42,000 രൂപ ഹാജിമാരിൽ നിന്നും ടിക്കറ്റിനത്തിൽ അധികമായി ഈടാക്കികൊണ്ടായിരുന്നു

കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ത്തെയും, ഹജ്ജ് എംബാർക്കേഷൻ പോയി ന്റും തകർക്കാനായി വലിയ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർരണം.

അടുത്ത വർഷമെങ്കിലും കരിപ്പൂരിൽ നിന്നു ള്ള ഹജ്ജ് പഴയതുപോലെ ശാക്തീകരിക്ക ണം-12000 ആളുകൾ വരെ ഹജ്ജിനുവേണ്ടി തെരഞ്ഞെടുത്തിരുന്ന കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയന്റിൽ നിന്നും വരു ന്ന ഹജ്ജിന് ആയിരത്തോളം അപേക്ഷകര രാണ് ആശ്രയിക്കുന്നത്-

ഹജ്ജിനു പോകേണ്ടവർ കരിപ്പൂരിനെ ഭയ ക്കുന്നത് അമിതമായ വിമാനക്കൂലി ഈടാ ക്കുന്നത് കൊണ്ടാണ് വിമാന കമ്പനികൾ ടെന്റർ നൽകുമ്പോൾ അവിടെ കരിപ്പൂർ വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ദുഷ്ടന്മാർ ശ്രമിക്കുന്നു,

ഇതെല്ലാം കണ്ട് മൗനം അവലംബിക്കുന്നവ രെ കുറിച്ച് പൊതുജനത്തിന് എന്താണ് പറയാനുള്ളത് ? നിങ്ങളുടെ പ്രതികരണ ങ്ങൾ ശക്തമായി രേഖപ്പെടുത്തുക.

11/08/2026

ഗൾഫ് രാജ്യങ്ങളിൽ തട്ടിപ്പുകൾ നടത്തി
കേരളത്തിലേക്ക് മുങ്ങിയ കള്ളന്മാർ ക്കെതിരായി നടപടികൾ സ്വീകരിക്കുവാ
ൻ വേണ്ട ക്രമീകരണങ്ങൾ നടപ്പിലാക്ക
ണമെന്ന് മലബാർ ഡവലപ്പ്മെന്റ് ഫോറം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

ഗൾഫ് രാഷ്ട്രങ്ങളിൽ വിവിധയിനം കമ്പനി കൾ തട്ടികൂട്ടി സ്ഥാപിക്കുന്നു. വലിയ സോഷ്യൽ മീഡിയ പരിവേഷങ്ങ ൾ നൽകി കോടികൾ ഷെയറുകൾ പിരിച്ചെടുക്കുന്നു. ഉൽഘാടന മഹാമഹം ഗാഭീര്യമായി പൊടി പൊടിക്കുന്നു. പിന്നീട് കടയും പൂട്ടി നാട്ടിലേ ക്ക് മുങ്ങുന്നു ഇത്തരം തട്ടിപ്പുകൾ വ്യാപക മായിനടക്കുന്നു.

റിച്ച് ലാന്റ്(RICH LAND), ഡിജിറ്റൽ എക്സ് പ്രസ്സ് സർവീസ് (DIGITAL EXPRESS SERVICE ) എന്നീ രണ്ടു സ്ഥാപനങ്ങൾ തിരൂരങ്ങാടി സ്വദേശിയായ ഒരു മഹാഗായകൻ ആരംഭിച്ച തായിരുന്നു.ഇയാളുടെ സൂട്ടും - കോട്ടും
കണ്ട് വിശ്വസിച്ച് രണ്ട് സ്ത്രീകളടക്കം
ഒട്ടേറെ ആളുകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായി വഴിയാധാരമായത്.

☝️തട്ടിപ്പിനിരയാവർ പൂർണ്ണ വിവരങ്ങ
ൾ സഹിതം കമന്റ് ചെയ്യുക.

കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിച്ചു കൊണ്ട് കെ.എസ്.ആർ.ടി.സി. ബസ്സ് സർവീസുകൾ പുനസ്ഥാപിക്ക...
10/08/2026

കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിച്ചു കൊണ്ട് കെ.എസ്.ആർ.ടി.സി. ബസ്സ് സർവീസുകൾ പുനസ്ഥാപിക്കണമെന്ന് മലബാർ ഡവലപ്പ് മെന്റ് ഫോറം (എം.ഡി.എഫ്) ആവശ്യപ്പെട്ടു.

മലബാറിന്റെ വികസനം സംബന്ധിച്ച എം. ഡി.എഫ് തയ്യാറാക്കിയ വികസന രേഖയും കേരള ഗതാഗത വകുപ്പ് മന്ത്രിക്ക് സി.പി.
ജോണിന് കൈമാറി.

കോഴിക്കോട്ട് പി.എം.ഒ സംഘടിപ്പില് വേദി
യിലാണ് ടീം എം.ഡി.എഫ് ഗതാഗത വകുപ്പു
മന്ത്രിയെ സന്ദർശിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കാസർകോട് ഭാഗങ്ങളിലേക്കും - പാലക്കാട് -തൃശൂർ ഭാഗങ്ങളിലേക്കും കെ.എസ്. ആർ. ടി.സി ബസുകളുടെ സർവീസ് കണക്ടിവിറ്റി നടപ്പിൽ വരുത്തണം ,

എയർപോർട്ട് അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്നു വരുന്ന മികച്ച വിമാനത്താവളം ആണ് കാലിക്കറ്റ് അന്താ രാഷ്ട്ര വിമാനത്താവളം (കരിപ്പൂർ ).എം.ഡി.
എഫ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

ലാഭത്തിൽ ഓടുന്ന വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ ഏഴാം സ്ഥാനത്ത് ഇപ്പോഴും കരി പ്പൂർ വിമാനത്താവളം സ്ഥാനം പിടിക്കുന്നു എന്ന വസ്തുത കരിപ്പൂർ വിമാനത്താവള ത്തിന്റെ പ്രാധാന്യത്തെ പ്രത്യേകം ചൂണ്ടിക്കാ ണിക്കുന്നു .

കരിപ്പൂർ വിമാനത്താവളത്തിന്റെ തുടക്കം മുതൽ നിരവധി വർഷങ്ങളോളം കെ.എസ്. ആർ.ടി.സി കരിപ്പൂർ കാസർകോട് ബസ് സർവീസ് വിജയകരമായി നടന്നുവന്നിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ആ ബസ് സർവീസും അപ്രത്യക്ഷമായി.

കരിപ്പൂർ വിമാനം ഇറങ്ങുന്ന ദിർഘ ദൂര യാത്രക്കാരുടെ ആശ്രയമായിരുന്നു കരിപ്പൂർ -കാസർകോട് കെ.എസ്.ആർ. ടി.സി.ബസ് സർവീസ് ,

അടുത്ത ഡിസംബർ അഞ്ചാം തീയതി മുതൽ ജീദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് സൗദിയ എയർലൈൻസ് സർവീസ് ആരംഭി ക്കുന്നു. അടുത്തവർഷം ജനുവരി 1 മുതൽ സർവീസ് എല്ലാ ദിവസവും വ്യാപിപ്പിക്കുവാൻ സൗദിയ എയർലൈൻസ് തീരുമാനിച്ചിട്ടുണ്ട്. കരിപ്പൂരിനെ ലക്ഷ്യമാക്കി മറ്റു പല വിമാന കമ്പനികളും സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്ന സന്ദർഭത്തിൽ വിമാനത്താവളത്തിന്റെ തൊട്ടടുത്തുള്ള നാഷണൽ ഹൈവേയിൽ കൂടി കാസർകോട് ഭാഗത്തേക്കും, പാലക്കാട് - തൃശൂർ ഭാഗങ്ങളിലേക്കും പോകുന്ന ബസു കളെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് കണക്റ്റ് ചെയ്യുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട ട്രാൻസ് പോർട്ട് വകുപ്പ് മന്ത്രിയോട്ഹൃദയപൂർവം അപക്ഷിക്കുന്നുവെന്ന് എം.ഡി.എഫ് നിവേദ
നത്തിൽ സ്പർശിച്ചത്.

ഇത് പ്രവാസ ലോകത്തുള്ള ആയിരക്കണ ക്കിന് പ്രവാസികളുടെയും , നിരവധി പ്രവാ സി സംഘടനകളുടെയും ആവശ്യം കൂടിയാ ണെന്ന് ഈ അവസരത്തിൽ അനുസ്മരിക്കു ന്നു.

കൊളത്തൂർ ജംഗ്ഷനെയും കരിപ്പൂർ വിമാ നത്താവളത്തെയും ബന്ധിപ്പിച്ചു കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ ഒരു മിനി ഹബ്ബ് സ്ഥാപിച്ചാൽ അത് വിമാന ത്താവളത്തിലെ യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ഒരു അനുഗ്രഹമായിരിക്കും.

ബഹുമാനപ്പെട്ട മന്ത്രിക്കും സന്തത സഹചാ രികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ഐക്യ ദാർഢ്യം സമർപ്പിക്കുന്നു.

ടീം എം.ഡി.എഫിനു വേണ്ടി കെ.എം.ബഷീർ, ഖൈസ് അഹമ്മദ്, ആർ ജയന്ത് കുമാർ , സി.എച്ച് നാസർ ഹസ്സൻ ,അബ്ദുൽ കരീം, കെ.വി.അഷ്റഫ്(ഐ.എഫ്.എസ്). കെ.വി. ഇസ്ഹാഖ്, മൊയ്തീൻ ചെറുവണ്ണൂർ തുടങ്ങി
യവർ സംബന്ധിച്ചു.

സൌദിയ എയർ ജിദ്ദ - കരിപ്പൂർ സർവീസ്ജനുവരി 2027 മുതൽ എല്ലാ ദിവസവുംസർവ്വീസ് നടത്തുന്നു. റിയാദ് - കരിപ്പൂർസർവ്വീസും തുടരും -ര...
09/08/2026

സൌദിയ എയർ ജിദ്ദ - കരിപ്പൂർ സർവീസ്
ജനുവരി 2027 മുതൽ എല്ലാ ദിവസവും
സർവ്വീസ് നടത്തുന്നു. റിയാദ് - കരിപ്പൂർ
സർവ്വീസും തുടരും -രിസയുടെ നിർമ്മാ
ണ ജോലി പൂർത്തിയായ ഉടൻ വൈഡ്
ബോഡി സർവ്വീസ് പുനരാരംഭിക്കും.

06/08/2026

എയിംസ് കോഴിക്കോട് സ്ഥാപിക്കാനായി ഏറെ മനസ് വെച്ച വ്യക്തിയാണ് ബഹുമാന പ്പെട്ട കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ -

വളരെ പിന്നോക്കം നിൽക്കുന്ന വയനാട് ജില്ലയുടെയും വയനാട് പാർലിമെന്റ് നിയോ ജക മണ്ഡലത്തിന്റെയും അതിർത്തി പങ്കിടു ന്ന പ്രദേശമാണ് കിനാലൂർ - ബഹുമാന്യരായ പ്രിയങ്ക ഗാന്ധിയും -കെ.മുരളീധരനും - മന്ത്രി
ടി.സിദ്ദീഖും ഒരുമിച്ച് കിനാലൂരിന് വേണ്ടി ശബ്ദിക്കണം -

കിനാലൂരിൽ എയിംസ് സ്ഥാപിക്കാനായി അവർ ശബ്ദമുയർത്തണം. മലബാറിലെ
ജനങ്ങൾ പ്രതികരിക്കണം.

Address

Calicut

Alerts

Be the first to know and let us send you an email when Calicut airport Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Calicut airport Fans:

Shortcuts

Share

Category