Sevens

Sevens Childhood friendship is the most beautiful memory that can't ever be replaced....
That's still continuing.. This page is official page of sevens

23/08/2018
18/08/2018

കാണുന്നവർ അറിയാതെ സല്യൂട്ട് ചെയ്തുപോകും ചേർത്തുപിടിച്ചു ആ കൈകൾ കാണുമ്പോൾ...!!

18/08/2018
 IMPORTANT MESSAGE എല്ലാത്തരത്തിലുമുള്ള എല്ലാ സൈസിലുമുള്ള വൊളൻ്റിയർമാരെ ആവശ്യമുണ്ട്. നിങ്ങളീ മെസേജ് വായിക്കുന്നുണ്ടെങ്കി...
17/08/2018



IMPORTANT MESSAGE

എല്ലാത്തരത്തിലുമുള്ള എല്ലാ സൈസിലുമുള്ള വൊളൻ്റിയർമാരെ ആവശ്യമുണ്ട്.

നിങ്ങളീ മെസേജ് വായിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വൊളൻ്റിയറാവാം. അദ്ദാണ്‌.

ഏത് അപകടത്തിലായവരുടെ മെസ്സേജ് കണ്ടാലും ആദ്യം ആ ഫോൺ നമ്പർ ഒന്ന് വിളിച്ച് നോക്കുക. അവരെ കിട്ടിയാൽ, സിറ്റുവെഷൻ ചോദിച്ച് അറിയുക. കണ്ട്രോൾ റൂം വിളിച്ചോ ചോദിക്കുക. അതിനു ശേഷം SOS ഫോർമാറ്റിൽ മെസേജസ് നിർമ്മിക്കുക , താഴെ കാണുന്നതാണ് ഫോർമാറ്റ്:

*ഇംഗ്ലീഷിൽ:*
People/ ആളുകൾ:
Description location details/ കൃത്യം സ്ഥലവും സ്ഥിതി വിശേഷവും:
Number :
Location details:
District:
Time of SoS call: ;
Contact Verified:
Contacted Control Room:

*മലയാളത്തിൽ:*
ആളുകൾ:
അപകടത്തിലായവരുടെ സ്ഥിതി ചുരുക്കി:
ഫോൺ നമ്പറുകൾ:
കൃത്യമായ സ്ഥലം:
ജില്ല:
വിളിച്ച സമയം:
ഫോൺ നമ്പർ വേരിഫൈ ചെയ്തിരുന്നുവോ:
കണ്ട്രോൾ റൂം വിളിച്ചിട്ടുണ്ടോ:

താഴെ കാണുന്ന മൂന്ന് വിധത്തിൽ ഈ മെസേജുകളും പാസ്സ് ചെയ്യാം.

1. ഈ ഫോമിലേക്ക് ആ മെസ്സേജുകൾ എഴുതി അയക്കുക

https://bit.ly/kerala-sos

2. ഈ കോൾ സെൻ്റർ നമ്പറുകൾ ഉപയോഗിക്കുക

04762805050
04712737811
04712737822
04712737833
9900096119
9148156184
7349744047

ഈ കോൾ സെൻ്ററുകൾ റെസ്ക്യൂ ടീമുകൾ ബന്ധപ്പെടുകയാണ്. അവരാവും റെസ്ക്യൂ നമ്പേർസ് വിളിക്കാൻ ഏറ്റവും എഫിഷ്യൻ്റ്. ആ പണി അതുകൊണ്ട് അവരെ ഏൽപ്പിക്കാം. നമ്മൾ അവർക്ക് വേണ്ടുന്ന മെസ്സേജുകൾ ഫോർമാറ്റിലാക്കുക, അവരുടെ പണി കൂടുതൽ എഫിഷ്യൻ്റ് ആക്കുക.

ലിങ്കുകൾ, മറ്റുള്ളവരുടെ പോസ്റ്റുകൾ, വീഡിയോകൾ ഒക്കെ കണ്ടാൽ, നിങ്ങൾക്ക് ഇത് സ്വയം ചെയ്യാം. കോളുകൾ കൂടുതൽ വേഗത്തിൽ എത്തിക്കുകയും ചെയ്യാം.

Format requested : PLEASE VERIFY BEFORE POSTING People : Description : Number : Location: District : Time of SoS call:

17/08/2018

പാമ്പുകളുണ്ട്‌ സൂക്ഷിക്കുക. !!!

മഴക്കെടുതികൾക്കിടയിൽ മറ്റൊരു വലിയ അപകടം പതിയിരിക്കുന്നുണ്ട്‌. പാമ്പുകൾ ധാരാളമായി വെള്ളക്കെട്ടുകളിൽ അകപ്പെട്ടിട്ടുണ്ട്‌ അതീവ ശ്രദ്ധ പുലർത്തുക.
*ഇന്ന്(17 ആഗസ്റ്റ്‌ 2018) മാത്രം കോട്ടക്കൽ അൽമാസ്‌ ആശുപത്രിയിൽ അഞ്ച്‌ പേരെ *അണലി ഉൾപ്പെടെയുള്ള വിഷപാമ്പുകളുടെ കടിയേറ്റ്‌ ചികിൽസ തേടിയിരിക്കയാണു. *

സാധാരണ നീർക്കോലിയല്ലാത്ത പാമ്പുകൾ വെള്ളത്തിൽ ഉണ്ടാവാറില്ല. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ വെള്ളക്കെട്ടുകളിൽ ധാരാളം പാമ്പുകളുണ്ടെന്നാണു മനസ്സിലാവുന്നത്‌.
അതിനാൽ പാമ്പ്‌ കടിയേറ്റാൽ അത്‌ നിസ്സാരമായി കാണാതെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുക. പാമ്പ്‌ ചികിൽസ വിഭാഗമുള്ള ആശുപത്രികൾക്ക്‌ മുൻ ഗണന നൽകുക.
*കഴിയുമെങ്കിൽ ഏത്‌ ഇനം പാമ്പാണു കടിച്ചതെന്ന് തിരിച്ചറിയാൻ ശ്രമിക്കുക. *
പാമ്പിന്റെ ഒരു ഫോട്ടോ എങ്കിലും ലഭിച്ചാൽ അനുയോജ്യമായ ചികിൽസ നൽകുവാൻ വൈകില്ല. അനാവശ്യമായി വെള്ളക്കെട്ടുകളിൽ കൂടി നടക്കുന്നത്‌ ഒഴിവാക്കുക.

ഡോ:പി.എ.കബീർ MBBS,MD(GM)
CMD
അൽമാസ്‌ ഹോസ്പിറ്റൽ, കോട്ടക്കൽ

17/08/2018
17/08/2018

പതിനാലു ജില്ലകളിലും റെഡ് അലേര്‍ട്ട്...
164ല്‍ കൂടുതല്‍ മരണങ്ങള്‍...
ആയിരങ്ങള്‍ വീടുകളിലും ടെറസ്സുകളിലും കുടുങ്ങിക്കിടന്നു ജീവനുവേണ്ടി വിലപിക്കുന്നു...
38ല്‍ 35 ഡാമുകളും തുറന്നുവിട്ടിരിക്കുന്നു...
രാജ്യത്തെ നാലാമത്തെ തിരക്കുള്ള വിമാനത്താവളം അടച്ചിട്ടിരിക്കുന്നു..
റോഡുകളെയും പാലങ്ങളെയും പുഴകള്‍ വിഴുങ്ങിയിരിക്കുന്നു..

മൂന്നുലക്ഷത്തിലധികം ആളുകള്‍ ആയിരക്കണക്കിനു ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നു...

ഇപ്പോഴും ഇതൊരു ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നില്ല , സൈന്യത്തിന്റെ പൂര്‍ണ്ണമായ ഇടപെടല്‍ ഉണ്ടാകുന്നില്ല...

കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് സംശയിച്ചുപോകുന്നു...

Santhosh Tn

Share please...
17/08/2018

Share please...

17/08/2018

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്.
സോഷ്യൽ മീഡിയ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ട ദിവസങ്ങളാണ് നമുക്ക് മുന്നിലുള്ളത്.
നമ്മുടെ സഹോദരങ്ങളുടെ വേദനയിൽ നമുക്കും പങ്കുചേരാം...

1) ഉറപ്പില്ലാത്ത, വെരിഫൈ ചെയ്യാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

2) ദുരന്തമേഖലയിൽ അകപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങൾ ഫോൺ നമ്പറിൽ വിളിച്ചുപരിശോധിച്ച ശേഷം മാത്രം ഫോർവേഡ് ചെയ്യുക.

3) സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ നൽകുന്നവർ ആയത് ലഭിച്ചു കഴിഞ്ഞാൽ ആ വിവരം
അറിയിക്കുകയോ, സന്ദേശങ്ങൾ പിൻവലിക്കുകയോ ചെയ്യുക.

4) കഴിവതും ഔദ്യോഗിക സന്ദേശങ്ങൾ മാത്രം പങ്കുവെക്കുക

5) അനാവശ്യ പോസ്റ്റുകൾ ഒഴിവാക്കുക.

തെറ്റായസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.

ഓർക്കുക നമ്മൾ ഒരു ദുരന്തമുഖത്താണു.
മുൻ മാതൃകകൾ ഇല്ലാത്ത തരം വലിയൊരു രക്ഷാ പ്രവർത്തനത്തിനിടയിലാണു നാം.
ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാവുക.. ദുരിതബാധിതരെ സഹായിക്കുക.
ഉത്തരവാദിത്വത്തോടെ ഒത്തൊരുമിച്ച്‌ നമുക്ക്‌ ഈ പ്രതിസന്ധി ഘട്ടം അതിജീവിക്കാം.

Address

Edappal
679578

Website

Alerts

Be the first to know and let us send you an email when Sevens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share