03/11/2025
വർഷങ്ങൾ പഴക്കമുള്ള ഒരു പ്രൈവറ്റ് ബസിന്റെ പെർമിറ്റിന്റെ ഇന്നത്തെ അവസ്ഥയാണിത്.നെടുംകണ്ടത്തുനിന്നും പത്തനംതിട്ട വരെ ഓടിയിരുന്ന പെർമിറ്റ് ടേക്ക് ഓവർ ചെയ്തിരുന്നു.പ്രൈവറ്റ് ബസിനു TP ഉണ്ടായിരുന്നിടത്തോളം കാലം പ്രൈവറ്റിന്റെ മുന്നിലും പിന്നിലുമായി മത്സരിച്ചോടി പ്രൈവറ്റിനെ നിർത്തിച്ചു.പിന്നീട് KSRTC മാത്രമായി തോന്നിയ സമയത് തോന്നിയപോലെ ഓടാൻ തുടങ്ങുകയും ചെയ്തു.യാത്രക്കാരുടെ വിശ്വസ്തത നേടാൻ കഴിയാതെ വരികയും,വരുമാനം കണ്ടെത്താൻ കഴിയാതെ വന്നതോടെ സർവീസ് റീഷെഡ്യൂൾ ചെയ്യുകയുമാണ് പിന്നീട് നടന്നത്.
നെടുങ്കണ്ടത് നിന്ന് തുടങ്ങി പത്തനംതിട്ടക്ക് പോകേണ്ട വണ്ടി കോതമംഗലത്തു നിന്നും തുടങ്ങി തൃശ്ശൂർക്ക് പോകൻ ആരംഭിച്ചു.മലയോരമേഖലയായ നെടുംകണ്ടത്തു നിന്നും തുടങ്ങി നഗരത്തിലേക്ക് ആളുകൾക്കു യാത്ര സൗകര്യമൊരുക്കിയിരുന്നതായിരുന്നു പ്രസ്തുത പെര്‍മിറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.
വർഷങ്ങൾ പഴക്കമുള്ള പല പെർമിറ്റുകളും KSRTC ഏറ്റെടുത്തെത്തുടർന്നു പ്രൈവറ്റ് ബസുകൾ നിന്ന് പോവുകയാണുണ്ടായത്.എന്നാൽ ഏറ്റെടുത്ത പല പെർമിറ്റുകളും ഇന്ന് പ്രൈവറ്റിന്റെ അഭാവത്തിൽ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ ksrtc കയ്യൊഴിഞ്ഞ അവസ്ഥയിലാണ്.
പ്രൈവറ്റ് ബസുകളുടെ അഭാവം ടേക്ക് ഓവർ കൊണ്ട് KSRTC ക്കും ഗുണമുണ്ടായില്ല.നാട്ടുകാർക്കും ഗുണമുണ്ടാകാതെ പോയി.