26/05/2025
" TEX എന്നെഴുതിയ കണ്ടെയ്നർ ആണ്, അപ്പൊ textile ഉത്പന്നങ്ങൾ ആണ് " കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് ഇന്ന് ഏഷ്യാനെറ്റ് ലെ വാർത്തയാണ് , TEX എന്നാൽ കണ്ടെയ്നർ ലീസിന് നൽകുന്ന 43 ലക്ഷം കണ്ടെയ്നർ സ്വന്തമായുള്ള ഒരു കമ്പനിയാണ് ( textainer holding group) , CAI, TOUAX, seacube, seaco, florence, Blue sky, ഒക്കെ ഇത് പോലെ ഉള്ള മറ്റു കമ്പനികൾ ആണ് , " Gold " എന്ന പേരിലും കണ്ടെയ്നർ ഉണ്ട് , അതിൽ ഗോൾഡ് ആണെന്ന് തെറ്റിദ്ധരിക്കാൻ ഇത്തരം വാർത്തകൾ ഇടയാക്കും, അത് പോലെ അപകടകരമായ വസ്തുക്കൾ ആണ് കണ്ടെയ്നറിൽ എന്ന ഭീതി പരത്തി ആശങ്ക ഉണ്ടാക്കുന്നത് ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കും, സാധാരണ രീതിയിൽ ഇലക്ട്രോണിക്സ് , ടൈൽസ്, ജിപ്സം പൌഡർ, പ്ലാസ്റ്റിക് ഗ്രാനുൽ, കാൽസ്യം കാർബാനെറ്റ് എന്നിവയൊക്കെയാണ് ഇമ്പോർട്ട് വരുന്നത്, ഇതിൽ കാൽസ്യം കാർബനെറ്റ്
(CaCO_3) ആണ് കപ്പലിൽ ഉള്ള രാസ വസ്തുവായി പറയപ്പെടുന്നത്, ഇത് നിർമാണ ആവശ്യങ്ങൾക്ക് ആണ് കൂടുതലും ഉപയോഗിക്കുന്നത് , അത്ര അപകടം പിടിച്ച ഒന്നല്ല ,
അപകടം ഉള്ള കാർഗോയെ DG ( ഡേഞ്ചറസ് ഗുഡ്സ് ) എന്നാണ് പറയുന്നത് , സാധാരണ shipping കമ്പനികൾ ചെറിയ രീതിയിലുള്ള DG കാർഗോ പോലും accept ചെയ്യില്ല , ചാർകോൾ ( കരി) , സോൾവ്ന്റ്, പെയിന്റ് , ആസിഡ് മുതൽ ലിതിയം ബാറ്ററി വരെ ഈ കാറ്റഗറിയിൽ വരും ... എന്തെങ്കിലും ഒരു സംഭവം വാർത്ത ആവുന്നത് എങ്ങനെ എന്ന് ഏകദേശം പിടികിട്ടി,
ഇനി ഇതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത് പാവപ്പെട്ട കണ്ടെയ്നർ ട്രക്ക് ഡ്രൈവർമാർ ആണ് , ഏതെങ്കിലും വഴിക്ക് പോകുമ്പോൾ, എവിടെ എങ്കിലും പാർക്ക് ചെയ്താൽ ഒക്കെ ആളുകൾ ഒരു പാക്കിസ്ഥാൻ തീവ്രവാദിയെ പോലെ നോക്കിക്കാണും , നിങ്ങൾക്ക് അടുത്ത വാർത്ത കിട്ടുമ്പോൾ മൈക്കും തൂക്കി അങ്ങോട്ട് പോകാം , ബാക്കി ഉള്ളവൻ ഇവിടെ കിടന്നു അനുഭവിക്കും !
3