The DDriver

The DDriver Call Driver for Your Personal Trips. I am a Freelance Driver.

Reliable driver for short/long Journeys * No bad habits * Have badge.* Can handle heavy goods vehicles also

Call- +919645110089

കുറെ നാൾ മുമ്പ്.. നമ്മുടെ Reghu sir ൻറെ ഒരു വണ്ടിയുമായി തിരുവനന്തപുരം പോയി. പലചരക്ക് പച്ചക്കറി ആയിരുന്നു ലോഡ്. അദ്ദേഹത്ത...
23/07/2026

കുറെ നാൾ മുമ്പ്.. നമ്മുടെ Reghu sir ൻറെ ഒരു വണ്ടിയുമായി തിരുവനന്തപുരം പോയി. പലചരക്ക് പച്ചക്കറി ആയിരുന്നു ലോഡ്. അദ്ദേഹത്തിൻ്റെ കുറെ വണ്ടികളിൽ പണി എടുത്തിട്ടുണ്ടെങ്കിലും ഈ വണ്ടിയിൽ ആദ്യം ആയിരുന്നു. ഒരു നീല കളർ വണ്ടി. ഡ്രൈവർ മാരുടെ ഇടയിൽ അതിനെ മടല് വണ്ടി എന്നാണു വിളിപ്പേര്. അതു മാത്രം അല്ല, എപ്പോഴും എന്തേലും മുട്ടും തട്ടും ഒക്കെയായി അങ്ങനെ ഒരു വല്ലാത്ത ജാതി വണ്ടി. മുട്ടും തട്ടും സ്ഥിരമായി ഉള്ള വണ്ടി ആയത് കൊണ്ട് തന്നെ എനിക്ക് കുറച്ചു ടെൻഷനും കാര്യങ്ങളും ഒക്കെ ഉണ്ട്. തിരിച്ച് പോരുന്ന വഴിയിൽ ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടിൽ വച്ച് ഒരു വെളുത്ത സ്വിഫ്റ് കാർ മറ്റൊന്നിനെ ഓവർടേക്ക് ചെയ്ത് വരുന്നത് കണ്ട് ഞാൻ പെട്ടെന്ന് left സൈഡിലേക്ക് ഒന്ന് ഒതുക്കി എടുത്ത് പോരുന്ന വഴി അവിടെ ഉണ്ടായിരുന്ന ഒരു ബൈക്കിൽ വാലറ്റം തട്ടി. ഒരു പാവം അച്ഛനും മകനും ആയിരുന്നു. മോൻ ആണ് വണ്ടി ഓടിച്ചിരുന്നത്. അവര് റോഡിൽ വീണു. ഞാൻ വേഗം സൈഡിൽ ഒതുക്കി ഇറങ്ങി ചെല്ലുന്ന വഴി തലയിൽ ഹെൽമറ്റ് കൊണ്ട് ഒരു അടി കിട്ടി. സൂപ്പർ... കുറച്ചു നേരത്തേക്ക് കണ്ണ് കാണാൻ പറ്റിയില്ല എന്ന് വേണം പറയാൻ. റോഡിൽ കിടന്ന ഞാൻ കുറച്ചു കഴിഞ്ഞു തപ്പി തടഞ്ഞു എഴുന്നേറ്റ് ഇരുന്നു. വേഗം തന്നെ നൂറിൽ വിളിച്ചു ഹെൽപ്പ് വേണം എന്ന് അറിയിച്ചതിനെ തുടർന്ന്. വേഗം തന്നെ പോലീസ് സ്ഥലത്ത് എത്തി. പിന്നെ ഹോസ്പിറ്റൽ ആയി xray ആയി അങ്ങനെ കുറെ നേരം പോയി കിട്ടി. ഇതിനിടയിൽ ബൈക്ക് കാരുമായി കുറച്ചു ഒന്ന് മയത്തിൽ സംസാരിക്കാം എന്ന് ആയി. ബൈക്കിൽ ഉണ്ടായിരുന്ന ആ അച്ഛൻ്റെ കൈയ്യ് കുറച്ചു നീര് വച്ച് വിങ്ങിയിട്ടുണ്ട്. എസ് ഐ ഞങ്ങളെ സ്റ്റേഷനിൽ ലേക്ക് വിളിപ്പിച്ചു. എന്നോട് വിശദമായി ഒരു പരാതി എഴുതി കൊടുക്കുവാൻ ആവശ്യപ്പെട്ടു. ആക്സിഡൻ്റ് കേസ് ആകേണ്ടിയിരുന്നത് ക്രിമിനൽ കേസ് ആയി എന്ന് വേണം പറയാൻ. എൻ്റെ ഭാഗത്ത് നിന്നുള്ളവരും മറു ഭാഗത്ത് നിന്നുള്ളവരും സംസാരിച്ചു. കേസ് ആക്കണ്ട എന്ന് തീരുമാനിച്ചു. ബൈക്കിൽ യാത്ര ചെയ്തിരുന്ന ആൾ ബാംഗ്ലൂരിൽ എഞ്ചിനീയർ ആണ് എന്നാണ് പറഞ്ഞത്. അയാളുടെ ജോലി പോകും എന്ന അവസ്ഥ വരെ എത്തി. ആകപ്പാടെ വാദി പ്രതി ആയ പ്രതീതി. ഞാൻ ഓടിച്ചിരുന്ന വാഹനം കൊണ്ട് ഉണ്ടായ ഒരു അപകടം, പിന്നെ വരുന്ന കേസ് അല്ലെങ്കിൽ ഒത്തു തീർപ്പിൽ ഞാൻ പെട്ടു പോകുമായിരുന്ന ഒരു സാധാരണ അപകടം. പെട്ടെന്നുണ്ടായ ഒരു എടുത്ത് ചാട്ടത്തിൻ്റെ ഫലമായി നേരെ മാറി മറിഞ്ഞ് എന്ന അവസ്ഥ ആയി. ഇന്ന് ആ വഴിയിലൂടെ വണ്ടിയിൽ പോരുമ്പോൾ എനിക്ക് പെട്ടെന്ന് ഓർമ്മ വന്ന ഇവിടെ കുറിച്ചു എന്ന് മാത്രം. ഇത് പോലെ ആർക്കെങ്കിലും അനുഭവം ഉണ്ടായിട്ടുങ്കിൽ ഉറക്കെ പറഞ്ഞോളൂ. എനിക്ക് കേൾക്കാൻ ആഗ്രഹം ഉണ്ട്. 🚛🚛🚛🚛🚛

01/06/2026

എല്ലാ ഡ്രൈവർ സഹോദരന്മാർക്കും നമസ്കാരം..
നമ്മുടെ കുഞ്ഞ് മക്കൾ അവരുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള തിരക്കിൽ ആണ്. ചിലപ്പോൾ അവർ നമ്മളെ ശ്രദ്ധിച്ചെന്നു വരില്ല. ദയവായി നമ്മുടെ എല്ലാവരുടെയും ശ്രദ്ധ അവരിൽ ഉണ്ടാകണം. ഇനി അങ്ങോട് അവരും നമ്മുടെ കൂടെ റോഡ് ഉപയോഗിക്കൂന്നവരായിരിക്കും. ശ്രദ്ധിക്കുക.
എൻ്റെ എല്ലാ ചങ്കുകൾക്കും ഹാപ്പി ഡ്രൈവിംഗ്...
അതുപോലെ എല്ലാ കുഞ്ഞുമക്കൾക്കും ആശംസകൾ...

03/05/2026
23/04/2026

Eicher 2022 model sensor വണ്ടി നോക്കുന്ന എറണാകുളം ഉള്ള വർക്ക്ഷോപ്പ് അറിയുന്നവർ ഒന്ന് കമൻ്റ് ചെയ്യാമോ...

ഓരോരോ പണി വരുന്ന വഴികൾ.. കഴിഞ്ഞ രണ്ടു ആഴ്ച ആയി നമ്മുടെ ഈ കക്ഷി സർവീസ് സെൻ്റർ ഇൽ ആണ്. PARTS കിട്ടുന്നില്ല എന്നുള്ളതാണ് പ്...
17/04/2026

ഓരോരോ പണി വരുന്ന വഴികൾ.. കഴിഞ്ഞ രണ്ടു ആഴ്ച ആയി നമ്മുടെ ഈ കക്ഷി സർവീസ് സെൻ്റർ ഇൽ ആണ്. PARTS കിട്ടുന്നില്ല എന്നുള്ളതാണ് പ്രോബ്ലം. പാർട്സ് നമ്പർ തന്നത് വച്ച് ഞാൻ എന്നെ കൊണ്ട് പറ്റുന്നത് പോലെ ഒക്കെ അന്വേഷിച്ചു പക്ഷെ ഒരു രക്ഷേം ഇല്ല. ഇവിടെ ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ പറ്റിയാലോ എന്ന് വച്ച് ഒരു പോസ്റ്റ് ഇടുന്നതാണ്. ആർക്കെങ്കിലും ഈ പാർട്സ് എവിടേലും ഉള്ളതായി അറിവുണ്ടെങ്കിൽ ഒന്ന് എന്നെ അറിയിക്കാൻ മനസുണ്ടാകണമെയെന്നു പ്രാർത്ഥിക്കുന്നു.

"എൻ്റെ വാഹനം എൻ്റെ വീട്ടിൽ കിടന്നോട്ടേ. നീ ക്യാഷ് മുഴുവൻ തന്നിട്ട് പേരും മാറ്റി കൊണ്ടുപോയ്ക്കോ.." ഇത് ഞാൻ ഒരേ ഒരു പ്രാവശ...
17/04/2026

"എൻ്റെ വാഹനം എൻ്റെ വീട്ടിൽ കിടന്നോട്ടേ. നീ ക്യാഷ് മുഴുവൻ തന്നിട്ട് പേരും മാറ്റി കൊണ്ടുപോയ്ക്കോ.." ഇത് ഞാൻ ഒരേ ഒരു പ്രാവശ്യം അവൻ്റെ അടുത്ത് പറഞ്ഞിരുന്നെങ്കിൽ 18 മാസങ്ങൾക്കിപ്പുറം കഴിഞ്ഞ മൂന്നു മാസമായി രാത്രിയിൽ ഉറക്കം ഇല്ലാതെ ഈ വാക്കുകൾ പല ആവൃത്തി പറയണ്ട (ഒരു കാര്യവും ഇല്ലെന്ന് അറിഞ്ഞിട്ടും) കാര്യം എനിക്ക് വരില്ലായിരുന്നു. പറഞ്ഞു വന്നത് വാഹനം വിൽക്കുന്ന കാര്യം ആണ്. അത്രമേൽ പ്രിയപ്പെട്ട എൻ്റെ കാർ ഞാൻ എനിക്ക് പരിചയമുള്ള ഒരാള് വന്നു ചോദിച്ചപ്പോൾ കൊടുത്തു എന്നുള്ളത് സത്യം തന്നെ. എന്താ പറ്റിയത് എന്ന് വച്ചാൽ പ്രോപ്പർ ആയിട്ടുള്ള ഒരു ഉടമ്പടി ഞാൻ വച്ചില്ല എന്നതാണ് എനിക്ക് പറ്റിയ അബദ്ധം. ജീവിക്കാൻ വേണ്ടിയാണ് ചേട്ടാ എനിക്ക് തന്നെക്ക് എന്ന് പറഞ്ഞു പലതവണ എന്നെ സമീപിച്ച അവനോട് ( എൻ്റെ അനിയൻ്റെ പ്രായം പോലും ഇല്ല) ഒരുപാട് ആലോചിട്ടും പലരുടെയും അനുഭവങ്ങൾ അറിയാവുന്ന എനിക്ക് ഒരു 'No' എന്ന് പറയാൻ തോന്നിയില്ല. മനുഷ്യത്വം കുറച്ചു ഓവർ ആയി എക്സ്പ്രസ് ആയിപ്പോയി. ഫിനാൻസ് നിർത്തി വാഹനം കച്ചോടം ചെയ്യുന്ന എല്ലാവർക്കും ഇത് ഒരു പാഠമാകട്ടെ എന്നോർത്ത് കുറിച്ചു. മൂന്ന് മാസത്തിനുള്ളിൽ മുഴുവൻ തുകയും തന്ന് വാഹനം സ്വന്തം പേരിലോട്ട് മാറ്റികൊള്ളാം എന്ന് അവൻ പറഞ്ഞത് ഞാൻ വിശ്വസിച്ചു. മൂന്നുമാസം കഴിഞ്ഞ് ക്യാഷ് ്ന് ഇത്തിരി ബുദ്ധിമുട്ടായി പോയി തൽക്കാലം ഞാൻ ലോൺ അടച്ച് കൊള്ളാം ഇന്ന് പറഞ്ഞപ്പോൾ അതും ഞാൻ സമ്മതിച്ചു. കാരണം എനിക്ക് ഒരു ബുദ്ധിമുട്ടും അവൻ ഉണ്ടാക്കിയില്ല. എന്നാല് ഇപ്പോള് ആള് പറയുവാന്. ലോൺ അടച്ചു കഴിഞ്ഞ് പലിശ ഞാൻ അടക്കണം എന്ന്. ഈ മര്യാദ എവിടുന്ന് പഠിച്ചു എന്ന് ഞാൻ ചോദിച്ചില്ല. ഒരാളോടും തർക്കിക്കാൻ താൽപര്യം ഇല്ലാത്ത വ്യക്തി ആണ് ഞാൻ. അതു കൊണ്ട് തന്നെ ഒന്നും പറഞ്ഞില്ല. ഒരു കംപ്ലൈൻ്റ് കൊടുത്ത്. ഓഫീസർക്ക് എൻ്റെ വിഷമം മനസ്സിൽ ആയി എന്നാല് അവർക്ക് ഒരു സാമ്പത്തിക കാര്യത്തിൽ ഇടപെടുന്നത്തിന് ഒരു പരിധി ഉണ്ട്. അതു കൊണ്ട് അദ്ദേഹം പറഞ്ഞ ഒരു solution ഞാൻ അംഗീകരിച്ചു. ബാക്കിയുള്ള പന്ത്രണ്ട് emi കളിൽ 5എണ്ണം ഞാൻ അടച്ച് കൊള്ളാം ഇന്ന് ഞാൻ സമ്മതിച്ചു. എങ്ങനേലും തീരട്ടെ എന്ന് വച്ചു. ഒരു കൊച്ചു വീട് ഉണ്ടാകുവാനുള്ള ബുദ്ധിമുട്ടിനിടക്ക് കാറിൻ്റെ emi വലിയ ഒരു ബാധ്യത ആകരുത് എന്ന് വച്ചാണ് അതു വിൽക്കാം എന്ന് വച്ചത്. അതു വലിയ മാനസിക സംഘർഷങ്ങൾ ആണ് എനിക്ക് ഇപ്പൊൾ തന്ന് കൊണ്ടിരിക്കുന്നത്. ഉറക്കം നഷ്ടമായി എന്ന് പറഞ്ഞാല് മതി. കൂടെ നിൽക്കേണ്ടവർ വരെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുവാണ്. എൻ്റെ ഒരു സമയ ദോഷം എന്ന് ഓർത്തു ഞാനും സമാധാനിക്കാൻ ശ്രമിക്കുന്നു. എന്തായാലും എൻ്റെ പേരിൽ ഉള്ള വാഹനം ഓടിച്ചു അവനും കുടുംബവും ഇത്രയും നാൾ ജീവിച്ചു. ഇനിയും അതു കൊണ്ട് അവനും കുടുംബത്തിനും അഭിവൃദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം എൻ്റെ അനുഭവം വേറെ ആർക്കും ഉണ്ടാവാതിരിക്കട്ടെ എന്നും. ശുഭ രാത്രി...

ആദരാഞ്ജലികൾ...
17/04/2026

ആദരാഞ്ജലികൾ...

Address

Kochi

Telephone

+919645110089

Website

Alerts

Be the first to know and let us send you an email when The DDriver posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share