Calicut International Airport-New Face

Call Directions

Calicut International Airport-New Face Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Calicut International Airport-New Face, Airport, Kottakkal.

16/10/2026
15/10/2026

എല്ലാം നമുക്ക് ചിരിച്ചുകൊണ്ട് നേരിടാം....

ജനങ്ങളെ നിങ്ങൾ ഇതും കേട്ട് മിണ്ടാതെ ഇരിക്കരുത് 👏👏👏

സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റി ആവശ്യപ്പെട്ട ഭൂമി എത്രയും വേഗം ഏറ്റെടുക്കുക

കൊച്ചി എയർപോർട്ടിൽ പുതിയ ടെർമിനലിൽ നിർമ്മിച്ചു അവിടെ ഈ പറഞ്ഞ വർഷങ്ങൾ എടുത്തിട്ടില്ല കുറഞ്ഞ മാസങ്ങളെ കൊണ്ട് തന്നെ വർക്ക് പൂർത്തിയാക്കി

ഇനി തിരുവനന്തപുരം എയർപോർട്ട് ആദാണി ഏറ്റെടുത്തു പുതിയ ഒരുപാട് വികസനങ്ങൾ അവിടെ വേഗത്തിൽ പൂർത്തിയാക്കുന്നു

ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ എത്ര വർഷം എടുത്തു.....?

മലപ്പുറത്തുള്ള ജനങ്ങളെ നിങ്ങൾ ഇനിയും വിഡ്ഢികൾ ആവരുത്....

14/10/2026

**🌿 കോഴിക്കോട്ടേക്ക് ₹2000 കോടിയുടെ ഗ്രീൻ സിറ്റി പദ്ധതി?**

കോഴിക്കോടിന്റെ വികസനരംഗത്ത് വലിയ പ്രതീക്ഷകൾ നൽകുന്ന പദ്ധതിയാണ് ഡോ. പി.പി. വിജയനുമായി ബന്ധപ്പെട്ട ലൈഫ്‌ലൈൻ ഗ്രീൻ സിറ്റി ടൗൺഷിപ്പ്.

₹2000 ഈ പദ്ധതിയുടെ നിർമാണം തുടങ്ങിക്കഴിഞ്ഞു

🏙️ **കോഴിക്കോടിന് വേണ്ടത് കൂടുതൽ നിക്ഷേപങ്ങൾ, ആധുനിക ടൗൺഷിപ്പുകൾ, മികച്ച അടിസ്ഥാനസൗകര്യങ്ങൾ, പുതിയ തൊഴിലവസരങ്ങൾ!**

11/10/2026

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭാവിയിലേക്കുള്ള വികസനം അനിവാര്യം! ✈️

പുതിയ ആധുനിക ടെർമിനൽ, കൂടുതൽ വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, വിപുലമായ കാർ പാർക്കിംഗ്, റൺവേയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെയുള്ള സമഗ്ര വികസനമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായത്. ഭാവിയിൽ കൂടുതൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും നിലവിലുള്ള സർവീസുകൾ വർധിപ്പിക്കാനും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാനും ഇത്തരം വികസനങ്ങൾ അനിവാര്യമാണ്. ഇന്നത്തെ ആവശ്യങ്ങൾക്കൊപ്പം നാളെയുടെ വളർച്ചയും മുന്നിൽക്കണ്ട് കോഴിക്കോട് വിമാനത്താവളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണം!

10/10/2026

The old and new faces of Calicut city in one frame

10/10/2026

കോഴിക്കോട് ചേവായൂരിൽ 271 കോടി രൂപ ചെലവിൽ 30 മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടെ 'കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ്' സ്ഥാപിക്കുന്നു. 350 കിടക്കകളും 10 ഓപ്പറേഷൻ തിയേറ്ററുകളും ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ കോർണിയ, കിഡ്നി, ഹൃദയം, ശ്വാസകോശം, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ എന്നിവ നടത്തും. അവയവദാന ചികിത്സകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനൊപ്പം കേരളത്തെ പ്രമുഖ ആരോഗ്യ ടൂറിസം കേന്ദ്രമാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.

30/09/2026

എടരിക്കോട് - ചങ്കുവെട്ടി പാതയിൽ ഗതാഗത നിയന്ത്രണം; എട്ട് യു-ടേണുകൾ അടച്ചു. പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ.
28-09-2026

കോട്ടക്കൽ: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം എടരിക്കോട് മുതൽ ചങ്കുവെട്ടിവരെയുള്ള എട്ട് യു-ടേണുകൾ പോലീസ് അടച്ചു. പുതുപ്പറമ്പ് ഭാഗത്തുള്ള യു-ടേൺ ഭാഗികമായും മറ്റുള്ളവ പൂർണ്ണമായും ആണ് അടച്ചിരിക്കുന്നത്.

എന്നാൽ, ഈ പാതയിലൂടെയുള്ള ബസുകൾ, ആംബുലൻസുകൾ, മറ്റ് അടിയന്തര സേവന വാഹനങ്ങൾ എന്നിവയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ആർ.ടി.ഇയുടെ നിർദ്ദേശപ്രകാരമാണ് സ്വകാര്യ ബസുകൾക്ക് ഈ ഇളവ് നൽകിയിട്ടുള്ളത്. ഗതാഗത നിയന്ത്രണം സുഗമമാക്കുന്നതിനായി 15 ട്രാഫിക് വാർഡൻമാരെ നിയോഗിക്കുമെന്നും മൂന്ന് ദിവസത്തിനകം ആവശ്യമായ ദിശാസൂചക ബോർഡുകൾ സ്ഥാപിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തെ പഠനത്തിന് ശേഷമാണ് ഈ ഗതാഗത പരിഷ്കരണം നടപ്പിലാക്കിയിരിക്കുന്നത്.

29/09/2026

കോഴിക്കോട് അന്താരാഷ്ട്ര വീമാനത്താവളം കുറഞ്ഞ ഭൂമിയിൽ വലിയ വികസനം സാധ്യമാണ്.

അതിന് 1000 ഏക്കറും, 600 ഏക്കർ ന്റെ ഒന്നും ആവിശ്യമില്ല.

നിലവിലെ terminal ന്റെ മുന്നിൽ കിടക്കുന്ന ഭൂമി ഏറ്റെടുത്താൽ തന്നെ വലിയ വികസനം സാധ്യമാണ്.
താഴെ നൽകിയ ഫോട്ടോയിൽ നൽകിയത് പോലെ യുള്ള വികസനം പ്രവർത്തനം നടത്തിയാൽ ഏതാണ്ട് 40 ന് മുകളിൽ വിമാനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയും.

ബാക്കി Runway 10 ന്റെ ഭാഗത്തുള്ള സ്കൂളും, കോർറ്റൈസ്, സ്കൂൾ ഗ്രൗണ്ട് എന്നിവ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

Address

Kottakkal
676801

Telephone

+919846644920

Website

Alerts

Be the first to know and let us send you an email when Calicut International Airport-New Face posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category