Ente Karipur എന്റെ കരിപ്പൂർ

Ente Karipur എന്റെ കരിപ്പൂർ പറക്കാൻ ഒരുങ്ങി എന്റെ കരിപ്പൂർ

കരിപ്പൂർ -ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ ജംബോ 747-400 അട്ടിമറി: എയർ ഇന്ത്യഓഫീസ് ഉപരോധിച്ച് MDFസർവ്വ അനുമതികളും ലഭ്യമായിട്ടും ...
16/09/2019

കരിപ്പൂർ -ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ ജംബോ 747-400 അട്ടിമറി: എയർ ഇന്ത്യ
ഓഫീസ് ഉപരോധിച്ച് MDF

സർവ്വ അനുമതികളും ലഭ്യമായിട്ടും കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷട്ര വിമാനതാവളത്തിൽ നിന്നും എയർ ഇന്ത്യയുടെ ജംബോ 747-400 വിമാന സർവ്വീസ്അട്ടിമറിക്കുന്നതിലും, ഗൾഫ് മേഖലയിലേക്കുള്ള കാർഗ്ഗോ ചാർജ്ജ് വർദ്ധിപ്പിച്ച എയർ ഇന്ത്യ തീരുമാനത്തി ലും പ്രതിഷേധിച്ച് മലബാർ ഡവലപ്പ്മെ ന്റ് ഫോറം പ്രവർത്തകർ കോഴിക്കോട്ടെ എയർ ഇന്ത്യ സോണൽ ഓഫീസ് ഉപരോ ധിച്ചു.

ലോകത്തിലെ ഏറ്റവും നല്ല ലാഭത്തിൽ ഓടുന്ന അപൂർ വ്വം സെക്ടറുകളിൽ ഒന്നാണ് കരിപ്പൂർ - ജിദ്ദ-കരിപ്പൂർ സെക് ടർ,

എയർ ഇന്ത്യക്ക് കോടികൾ ലാഭം നേടാ വുന്ന കരിപ്പൂർ - ജിദ്ദ-കരിപ്പൂർ സെക്ടറി ലേക്ക് ഇന്ത്യൻ ഡി.ജി.സി.എ.അനുമതി നൽകിയിട്ട് അഞ്ചു മാസങ്ങൾ പിന്നിട്ടു,

സർവ്വീസ് നടത്തുവാനായി നിലവിൽ യാതൊരു വിധത്തിലുള്ള തടസങ്ങളുമി ല്ല, കരിപ്പൂരിലെ വിമാനതാവളത്തിൽ എയർ ഇന്ത്യക്ക് കൗണ്ടർ, ഓഫീസ് സംവിധാനങ്ങളുമുണ്ട്, ഉടനെ ഷെഡ്യൂൾ ചെയ്ത് സർവ്വീസ് ആരംഭിക്കാവുന്നതേ യുള്ളൂ

വ്യോമയാന മേഖല നല്ലൊരു ബിസിനസ് മേഖലയും കൂടിയാണ്, കോടികൾ ലാഭം നേടാവുന്ന സെക്ടർ കൈവശം ലഭ്യമാ യിട്ടും എയർ ഇന്ത്യയുടെ മാനേജ്മെന്റ് എന്ത് കൊണ്ട് സർവ്വീസ് ആരംഭിക്കുന്നി ല്ല. അതിനു പിന്നിൽ ദുരൂഹതയുണ്ട്,

കണ്ണൂരിലെ കിയാലിൽ പ്രവർത്തിക്കുന്ന മുൻ എയർ ഇന്ത്യയുടെ മേധാവിക്കും, സിയാലിനും കരിപ്പൂർ തകരണമെന്ന ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സംശ
യമുണ്ട്.

എയർ ഇന്ത്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായത് അതിന്റെ മാനേ ജ്മെന്റിന്റെ കയ്യിലിരുപ്പ് കൊണ്ടു മാത്ര മാണ് ,അല്ലെങ്കിൽ നൂറ് ശതമാനം ലാഭ ത്തിലോടേണ്ട സെക്ടറിനെ മറന്ന് നഷ് ടത്തിലോടുന്ന പല സെക്ടറുകളിലും എയർ ഇന്ത്യ പരീക്ഷണം നടത്തുന്നത് എന്തിനാണ്?

മലബാർ മേഖലയിൽ നിന്നുള്ള ഗൾഫ് ചരക്കു കയറ്റുമതി കുറേ കാലങ്ങൾക്കി ടയിൽ മെച്ചപ്പെട്ടു വരുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ എയർ ഇന്ത്യ കാർ ഗ്ഗോ കൂലി വർദ്ധിപ്പിച്ചത് കനത്ത തിരിച്ച
ടിയായി മാറി,

കരിപ്പൂരിൽ നിന്നും കയറ്റേണ്ട ചരക്കു നീക്കങ്ങൾ തട്ടിയെടുക്കാനുള്ള കിയാലി ന്റെ ഗൂഡാലോചനയാണ് കരിപ്പൂരിൽ ചാർജ് വർദ്ധിപ്പിച്ച എയർ ഇന്ത്യയുടെ നടപടി,

എം.ഡി.എഫ്.പ്രസിഡണ്ട്: കെ.എം.ബഷീ ർ ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ട രി ഇടക്കുനി അബ്ദുറഹിമാൻ അധ്യക്ഷം വഹിച്ചു,

കെ.സെയ്ഫുദ്ദീൻ, കെ.ജോയ് ജോസഫ്, വി.പി.സന്തോഷ് കുറ്റ്യാടി, ശൈഖ് ശാഹി ദ്, ശാഫി ചേലാമ്പ്ര, സി.കെ.മുറയൂർ, ഇ സ് മായിൽ പുനത്തിൽ മുഹമ്മദ് പുതി യോട്ടിൽ, മൊയ്തീൻ ചെറുവണ്ണൂർ, സി. എൻ.അബൂബക്കർ, മുതലായവർ ഉപ രോധസമരത്തിന് നേതൃത്വം നൽകി,

ഡൽഹിയിലുള്ള എയർ ഇന്ത്യയുടെ ചെയർമാനായ അശ്വിനി ലോഹായുമാ യി ടെലഫോണിൽ സംസാരിച്ചു.

ഉടനെ തന്നെ ജിദ്ദ-കരിപ്പൂർ സർവീസ് ആരംഭിക്കാനുള്ള നടപടികൾ പൂർത്തീക രിക്കുമെന്ന് അറിയിച്ചു.

കെ.എം.ബഷീർ,
പ്രസിഡണ്ട്, MDF,
974747 8000

എയർ ഇന്ത്യ, ജിദ്ദ-കോഴിക്കോട്‌ ജംബൊ വിമാന സർവ്വീസ്‌ അട്ടിമറിക്കുന്നതിനു എതിരെ മലബാർ ഡവലപ്‌മന്റ്‌ ഫോറം (MDF) ശ്രീ കെ എം ബഷ...
16/09/2019

എയർ ഇന്ത്യ, ജിദ്ദ-കോഴിക്കോട്‌ ജംബൊ വിമാന സർവ്വീസ്‌ അട്ടിമറിക്കുന്നതിനു എതിരെ മലബാർ ഡവലപ്‌മന്റ്‌ ഫോറം (MDF) ശ്രീ കെ എം ബഷീറിന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ എയർഇന്ത്യ ഓഫീസ്‌ ഉപരോധിച്ചു.

14/09/2019
31/07/2019

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ല: കേന്ദ്രസര്‍ക്കാര്‍ ...

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യവല്‍ക്കരണം പരിഗണനയിലില്ലെന്ന് സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരണം മാത്രമാണ് തത്വത്തില്‍ അംഗീകരിച്ചത്.

നമ്മുടെ മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി എന്തെന്ന് വെച്ചാൽ എല്ലാ അനുമതിയും ലഭിച്ചിട്ടും അനിശ്ചിതമായി നീണ്ടുപോകുന്ന  ,     ...
31/07/2019

നമ്മുടെ മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി എന്തെന്ന് വെച്ചാൽ എല്ലാ അനുമതിയും ലഭിച്ചിട്ടും അനിശ്ചിതമായി നീണ്ടുപോകുന്ന , തുടങ്ങിയ വിമാന കമ്പനികൾ കരിപ്പൂരിൽ നിന്നും സർവീസ് എത്രയും പെട്ടെന്ന് ആരംഭിക്കാൻ വേണ്ടിയുള്ള ഇടപെടൽ ആണ്.

നമ്മുടെ ന് വേണ്ടി ജനപ്രദിനിധികൾ വേണ്ടപോലെ ഇടപെടലുകൾ നടത്തുന്നില്ല എന്നതാണ് വാസ്തവം.
ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടിയുള്ള സംസാരം അല്ലാതെ വേറെ രീതിയിൽ ഒന്നും തന്നെ അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല, മുഖ്യമന്ത്രി ഉൾപ്പടെ.
കൊച്ചിയിൽ നിന്നും Air India ഡ്രീം ലൈനർ ഫ്ലൈറ് പിൻവലിച്ചപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് കൊണ്ട് അത് തിരിച്ചു കൊണ്ടുവന്നു, എന്നാൽ ഈ ഉത്സാഹം ഒന്നും കരിപ്പൂരിന്റെ ഒരു കാര്യത്തിനും കാണുന്നില്ല.

കരിപ്പൂരിലേക്ക് #അനുമതി കിട്ടിയ എല്ലാ സർവിസുകളും എത്രയും പെട്ടന്ന് തുടങ്ങാൻ വേണ്ടി കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടലുകൾ ഉണ്ടാവണം.. ഒന്നേല്ലെങ്കിലും നിലവിൽ അത് ഒരു പൊതു മേഖലാ സ്ഥാപനം അല്ലേ?
പ്രൈവറ്റ് ലോബികളുടെ എയർപോർട്ടുകൾക്ക് വേണ്ടി മാത്രമേ ഇടപെടുകയുള്ളൂ എന്ന് വെച്ചാൽ അത് ജനങ്ങളോട് ചെയുന്ന ദ്രോഹവും ദാർഷ്ട്ട്യയവും ആണെന്നേ കരുതാവൂ..

31 വർഷത്തിൽ അധികമായി മാറി മാറി വരുന്ന സർക്കാരുകളുടെ അവഗണനക്കും, കേരളത്തിലെ പ്രൈവറ്റ് എയർപോർട്ട് ലോബികളുടെ അടിച്ചമർത്തലിന...
28/07/2019

31 വർഷത്തിൽ അധികമായി മാറി മാറി വരുന്ന സർക്കാരുകളുടെ അവഗണനക്കും, കേരളത്തിലെ പ്രൈവറ്റ് എയർപോർട്ട് ലോബികളുടെ അടിച്ചമർത്തലിനും എന്നന്നേക്കുമായി ഒരു മോചനം.

28/07/2019

Privatisation of Calicut Airport is not a big issue. Of course we don’t want it, but, we have no other option. We need competition with Cochin and Kannur Airport. So we have to compare Apple to Apple. Then, privatisation is the only way to compete with Cochi and Kannoor. If we oppose privatisation means we are supporting the gradual death of our beloved Airport. If we united regardless of Political differences for Calicut, we will win 💯 % May God Almighty Bless our Airport.

28/07/2019

ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപന്തിയിൽ വികസിച്ചു കൊണ്ടിരിക്കുന്നു നഗരം എന്ന വാർത്ത നമ്മുടെ എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടത് കാണുമല്ലോ.
#കൊച്ചി പോലെ തന്നെ #കോഴിക്കോട് #മെട്രോ റെയിൽ എന്ന #സ്വപ്ന പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കണം. ലൈറ്റ് മെട്രോ എന്ന രീതിയിൽ ഉള്ള തട്ടി കൂട്ട് പരിപാടി അല്ല കോഴിക്കോട് പോലെയുള്ള അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഒരു വൻ നഗരത്തിന് വേണ്ടത്.

കോഴിക്കോട് നഗരം, Calicut എയർപോർട്ടുമായി ബന്ധിപ്പിച്ചു കൊണ്ടു വേണം നമ്മുടെ Metro പ്രോജക്റ്റ്.
Calicut എയർ പോർട്ട് കേരളത്തിന് പുറത്ത് ഉള്ള വൻകിട കമ്പനികൾ ഏറ്റെടുക്കുനത്തോട് കൂടി കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ടും, ഇന്ത്യയിൽ തന്നെ മുൻ നിരയിൽ നിൽക്കുന്ന ഒരു എയർപോർട്ട് ആയി മാറും എന്നതിൽ ഒരു സംശയവും ഇല്ല.

നമ്മുടെ നാട് ഇന്ത്യയിൽ തന്നെ #നമ്പർ 1 നഗരങ്ങളിൽ ഒന്നായി മാറും, കോഴിക്കോട് മെട്രോ റെയിൽ പദ്ധതി നമ്മുടെ ശ്രീധരൻ സാറിന്റെ മേൽനോട്ടത്തിൽ തന്നെ നടക്കണം എന്നാണ് ഏതൊരു മലയാളിയും ആഗ്രഹിക്കുന്നത് ......

28/07/2019

രാഷ്ട്രീയ നേതാക്കളും ട്രേഡ് യൂണിയൻ നേതാക്കളും എത്ര മുറവിളി കൂട്ടിയാലും കേന്ദ്ര ഗവൺമെന്റ് എയർപോർട്ട്-സ്വകാര്യവൽക്കരണത്തിൽ നിന്ന് പിന്മാറാൻ സാദ്ധ്യത വളരെ കുറവാണ്. പിൻമാറിയാൽ അത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വിശ്വാസ്യതയെ സാരമായി ബാധിക്കും. ഇലക്ഷന്റെ വക്കത്ത് നിൽക്കുമ്പോഴാണ് ആറ് എയർപോർട്ടുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം വന്നത്. ഇന്ന്, മഹാഭൂരിപക്ഷത്തോടെ വിജയിച്ചു നിൽക്കുന്ന സമയത്ത്, ഇനിയും നാലേമുക്കാൽ വർഷത്തെ ഭരണം ബാക്കിയുള്ളപ്പോൾ, നയപരമായ ഒരു തീരുമാനം പുനഃപരിശോധിക്കാനുള്ള സാധ്യത തീരെയില്ലെന്ന് തന്നെ പറയാം.

ഇക്കാര്യം രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും നന്നായി അറിയാം. അണികളെ തൃപ്തിപ്പെടുത്താനും സോഷ്യലിസ്റ്റുകളാണെന്ന് അവരെ ധരിപ്പിക്കാനും തങ്ങൾ കുത്തകമുതലാളിത്വത്തിന്ന് എതിരാണെന്ന തോന്നൽ ജനങ്ങളിൽ സൃഷ്ടിക്കാനും കുറേ പ്രതിഷേധയോഗങ്ങൾ നടത്തുന്നു. പ്രസ്താവനകൾ ഇറക്കുന്നു. കുറേ ഒച്ചയും ബഹളവും ഉണ്ടാക്കുന്നു. എല്ലാം ഒരു ചടങ്ങിന് വേണ്ടി, ഒരു വഴിപാട് പോലെ ചെയ്യുന്നതാണ്. ഹർത്താലുകൾ എന്ന പോലെ, ആത്മാർത്ഥത തെല്ലുമില്ലാത്ത ചടങ്ങുകൾ.

രണ്ട് ദിവസം മുമ്പ് AAI ചെയർമാൻ മഹാപത്ര നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് മൊത്തം 25 ലാഭത്തിലോടുന്ന എയർപോർട്ടുകൾ Privatise ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ്. മറ്റേ 15 ഏതാണെന്ന് ഉടനെ അറിയാം. Bidding-ൽ പങ്കെടുക്കാൻ Dublin, Munich തുടങ്ങി പല വിദേശ എയർപോർട്ടുകളും പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി അദ്ദേഹം അറിയിക്കുകയുണ്ടായി. കഴിഞ്ഞ bidding-ൽ Zurich Airport (Switzerland) പങ്കെടുത്തെങ്കിലും കിട്ടിയിരുന്നില്ല.

Address

Airport Road, Calicut Airport P. O, Karipur
Kozhikode (Calicut)
673647

Website

Alerts

Be the first to know and let us send you an email when Ente Karipur എന്റെ കരിപ്പൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share