25/07/2026
പഞ്ചഭൂത സ്ഥലങ്ങൾ
പ്രസിദ്ധവും ചൈതന്യവത്തുമായ അഞ്ചു ശിവക്ഷേത്രങ്ങൾ; സൂക്ഷ്മമായ തന്ത്രവിദ്യയാൽ ഇവയോരോന്നും പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു. ആദ്യത്തേത് ശ്രീ ഏകാംബരേശ്വര ക്ഷേത്രം, കാഞ്ചീപുരത്ത് 23 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ഇവിടുത്തെ ശിവലിംഗം മണൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് പഞ്ച ഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്നു. 190 അടി ഉയരമുള്ള ഗോപുരവും 3,000 വർഷം പഴക്കമുള്ള ഒരു മാവും ഈ ക്ഷേത്രത്തിലുണ്ട്. തിരുവനൈക്കാവലിൽ കാവേരി നദിക്ക് സമീപമുള്ള ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ശ്രീ ജംബുകേശ്വരർ ക്ഷേത്രത്തിലെ വിഗ്രഹം നിരന്തരം ഒഴുകുന്ന ഒരു ഭൂഗർഭ അരുവിയിലെ വെള്ളത്താൽ പൂർണ്ണമായോ ഭാഗികമായോ വർഷം മുഴുവൻ മുങ്ങി കിടക്കുന്നു. ഈ ക്ഷേത്രം പഞ്ചഭൂതങ്ങളിൽ ജലത്തിനെ പ്രതിനിധീകരിക്കുന്നു. തിരുച്ചിറപ്പള്ളിയിലെ ശ്രീ അരുണാചലേശ്വര ക്ഷേത്രം, തിരുവണ്ണാമലൈയിലെ അരുണാചൽ കുന്നിന്റെ താഴ്വരയിൽ സ്ഥിതിചെയ്യുന്നു. തീയെ പ്രതിനിധീകരിക്കുന്ന ഇവിടെ ശിവനെ പ്രകാശസ്തംഭമായി ആരാധിക്കുന്നു. പൗർണമി നാളിലെ ഇവിടുത്തെ ഗിരിവലം ഏറെ പ്രസിദ്ധമാണ്. ചിദംബരത്തെ ശ്രീ നാടരാജ ക്ഷേത്രത്തിൽ ശിവനെ നൃത്തം ചെയ്യുന്ന രൂപത്തിൽ, നടരാജനായിട്ടാണ് ആരാധിക്കുന്നത്. ഇവിടുത്തെ "ചിദംബര രഹസ്യം" രൂപരഹിതമായ ശൂന്യസ്ഥലമാണെന്നും, അതിരില്ലാത്ത ആകാശമാണെന്നും അതിനാൽ പഞ്ചഭൂതങ്ങളിൽ ഈ ക്ഷേത്രം ആകാശത്തെ പ്രതിനിധീകരിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ആന്ധ്രാപ്രദേശിലുള്ള ശ്രീ കലഹസ്തീശ്വര ക്ഷേത്രം, തമിഴ്‌നാടിന് പുറത്തുള്ള ഏക പഞ്ചഭൂതസ്ഥലമാണ്. ഗർഭഗൃഹത്തിൽ മിന്നിമിന്നി കത്തിക്കൊണ്ടിരിക്കുന്ന ദീപനാളം വായുവിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്, അതിനാൽ ഇവിടെ പഞ്ചഭൂതങ്ങളിൽ വായുവിനാണ് പ്രാധിനിത്യം.
പഞ്ചഭൂതങ്ങളാൽ നിർമ്മിതമായിട്ടുള്ള മനുഷ്യശരീരത്തിലെ എല്ലാ ദോഷങ്ങളും പരിഹരിക്കാൻ വേണ്ടിയാണ് പഞ്ചഭൂത സ്ഥലയാത്ര നടത്തുന്നത്. ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 9 വരെ നടക്കുന്ന, ചുരുങ്ങിയ എണ്ണം സീറ്റുകൾ മാത്രമുള്ള ഈ യാത്രയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ ഉടൻ ബന്ധപ്പെടുക