Kerala RTC Venjaramood

Kerala RTC Venjaramood This is the place where the employees and officers of KSRTC, Venjaramood Unit share ideas, suggestions and viewpoints with one another.

KSRTC കുടുംബങ്ങൾക്ക് ഇത്തവണ ഓണം ഇല്ല.
30/08/2022

KSRTC കുടുംബങ്ങൾക്ക് ഇത്തവണ ഓണം ഇല്ല.

29/08/2022
കെഎസ്ആർടിസിയുടെ ആസ്തി വിവര കണക്കുകൾ ബോധിപ്പിക്കണമെന്ന് കോടതി                       ടിക്കറ്റ് ഇതര  വരുമാനം എവിടെ പോകുന്നു...
08/06/2022

കെഎസ്ആർടിസിയുടെ ആസ്തി വിവര കണക്കുകൾ ബോധിപ്പിക്കണമെന്ന് കോടതി

ടിക്കറ്റ് ഇതര വരുമാനം എവിടെ പോകുന്നു... അതിന്റെ കണക്ക് കോടതിയിൽ ഹാജരാക്കണം

21/03/2022

കോട്ടയം കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡിലെ പഴയ കെട്ടിടം നാളെ മുതല്‍ പൊളിച്ചു തുടങ്ങും; എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 1.8കോടി രൂപ ഉപയോഗിച്ചാണ് നവീകരണം

ക്യാൻ്റീൻ വലതുവശം ആയിരിക്കും പുറത്തേക്ക് ഉള്ള താൽക്കാലിക വഴി

നിലവിൽ കയറി വരുന്ന വഴിയിലൂടെ തന്നെ ആയിരിക്കും അകത്തേക്ക് പ്രവേശിക്കുക.

പ്രണാമം
31/01/2022

പ്രണാമം

23/01/2022

ബഹുമാനപ്പെട്ട യൂണിറ്റോഫീസർ മുൻപാകെ കണ്ടക്ടർ അപ്പുക്കുട്ടൻ സമർപ്പിക്കുന്ന അപേക്ഷ.

സാർ, ഞാനും ഡ്രൈവർ തോമാച്ചനും കൂടി 12 മണിക്കൂർ പരന്നതും അതിനിടയിൽ 10 മണിക്കൂർ പിടിക്കുന്നതുമായ(വളയം) ഡ്യൂട്ടി ആണ് പോകുന്നത്. നിലവിൽ 4 ദിവസം പോയാൽ 6 ഡ്യൂട്ടി കണക്കാക്കി മാസം 20 Duty തികയുന്ന മുറക്ക് ഡ്രൈവർ തോമാച്ചന് അധിക അലവൻസ് നൽകുന്നു. അതായത് ഈ ഡ്യൂട്ടി 10 ദിവസം ചെയ്യുമ്പോൾ 15 ഡ്യൂട്ടി ലഭിക്കുന്നുണ്ട്. എന്നാൽ സർണ്ടർ ചെയ്യുമ്പോൾ 1 ഡ്യൂട്ടിയാണ് എന്ന് പറയുന്നു. കൂടാതെ അത്തരത്തിൽ 10 ദിവസം ചെയ്താൽ 11 ഡ്യൂട്ടിയുടെ സാലറി തരുമെന്നും പറയുന്നു.

ഈ വിഷയത്തിൽ GCI യോട് സംശയം ചോദിച്ചപ്പോൾ അദ്ദേഹം മലബന്ധമുള്ള മൂലക്കുരു രോഗിയുടെ മുഖം പോലെ മുഖം വീർപ്പിക്കുകയല്ലാതെ മറുപടി നൽകിയില്ല. 4 Duty ഗോപി വരക്കുന്ന ഈ ആനുകൂല്യത്തെ പറ്റി വല്ലതും അറിയുമോ എന്നും ലാഭമുണ്ടാക്കാൻ വേണ്ടി ഇത്തരത്തിൽ കഫം വരെ പിഴിയുന്ന പരിപാടി നല്ലതാണോ ഇതിൽ യൂണിയൻ നിലപാട് എന്ത് എന്നറിയാൻ യൂണിയൻ നേതാവിനോട് ചോദിച്ചപ്പോൾ അദ്ദേഹം അമേരിക്ക, കുത്തക എന്നൊക്കെ ചിലത് പുലമ്പി ഫോണുമായി പുറത്തേക്ക്‌പോയി .

പ്രമുഖ ബസ്സ് സ്റ്റാന്റിൽ വൈകിട്ട് പ്രത്യക്ഷപെടുന്ന മൂന്നാം തരം നിശാസുന്ദരികളുടെ കയ്യിൽ നിന്നും പുലർച്ചെ കൈക്കൂലി വാങ്ങും പോലെ ഉള്ള ഇത്തരം ഡ്യൂട്ടിയെ പറ്റി സാറിന് വല്ലതും അറിയുമെങ്കിൽ ഒരു മറുപടി തന്ന് സഹായിക്കണം

എന്ന്
വിശ്വസ്ഥതയോടെ
അപ്പുക്കുട്ടൻ

കെ എസ് ആർ ടി സി ബസ്സുകളിൽ ചെറുകിട കച്ചവടക്കാർക്കൾപ്പെടെയുള്ളവർക്ക് കുറഞ്ഞ ചെലവിൽ തങ്ങളുടെ സ്ഥാപനത്തിൻ്റെ പരസ്യങ്ങൾ നൽകുന...
05/12/2021

കെ എസ് ആർ ടി സി ബസ്സുകളിൽ ചെറുകിട കച്ചവടക്കാർക്കൾപ്പെടെയുള്ളവർക്ക് കുറഞ്ഞ ചെലവിൽ തങ്ങളുടെ സ്ഥാപനത്തിൻ്റെ പരസ്യങ്ങൾ നൽകുന്നതിനുള്ള സുവർണ്ണാവസരം...

ഈ അവസരം പ്രയോജനപ്പെടുത്തൂ...

കൂടുതൽ വിവരങ്ങൾക്ക്;

Phone:9447030417
9446965867. എന്നനമ്പറിലോ
[email protected] എന്ന e-mail ലിലോ
ബന്ധപ്പെടാവുന്നതാണ്.

കടപ്പാട് സോഷ്യൽ മീഡിയ സെൽ

Find bus timings with our KSRTC APP. അനായാസമായി ബസുകളുടെ സമയക്രമം നിങ്ങൾക്ക് ലഭിക്കുന്നു.
18/11/2021

Find bus timings with our KSRTC APP. അനായാസമായി ബസുകളുടെ സമയക്രമം നിങ്ങൾക്ക് ലഭിക്കുന്നു.

Get Bus Timings of KSRTC Buses and Book Seats simply.

പ്രസിദ്ധീകരണത്തിന്ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടറുടെ കാര്യാലയംകെഎസ്ആർടിസി11.11.2021ശബരിമല സ്പെഷ്യൽ സർവ്വീസിന് മുൻകൂർ റിസ...
11/11/2021

പ്രസിദ്ധീകരണത്തിന്
ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടറുടെ കാര്യാലയം
കെഎസ്ആർടിസി
11.11.2021

ശബരിമല സ്പെഷ്യൽ സർവ്വീസിന് മുൻകൂർ റിസർവ്വേഷൻ ആരംഭിച്ചു.

തിരുവനന്തപുരം; ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തർക്ക് ആവശ്യമായ സർവ്വീസുകളുടെ റിസർവ്വേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻ കൂട്ടി റിസർവ്വേഷൻ നൽകി സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്.

ഭക്ത ജനങ്ങൾക്ക് തിരക്കില്ലാതെ റിസർവ്വ് ചെയ്ത ബസ്സുകളിൽ സീറ്റ് ഉറപ്പാക്കുന്നതിന് ഒപ്പം ബസ്സുകൾ ചാർട്ട് ചെയ്ത് ഗ്രൂപ്പ് ബുക്കിംഗും അനുവദിക്കും.
കൂടാതെ നിലക്കൽ - പമ്പ എസി, നോൺ എസി, ചെയിൻ സർവ്വീസിലേക്കും മുൻ കൂട്ടി റിസർവ്വേഷൻ അനുവദിച്ചിട്ടുണ്ട്. ഇരു വശത്തേക്കുമായും ടിക്കറ്റ് റിസർവ്വ് ചെയ്യാവുന്നതാണ്. ഗ്രൂപ്പ് ബുക്കിംഗിലൂടെ പ്രത്യേക എസി / നോൺ എസി ബസ് ലഭിക്കുന്നതിന് 40 പേർ ചേർന്ന് തുക മുൻകൂർ അടച്ച് ബുക്ക് ചെയ്താൽ മതിയാകും.

എന്റെ കെ.എസ്.ആർ.ടി.സി, www.keralartc.com, onlinekeralartc.com
എന്നീ സൈറ്റുകൾ വഴിയും മുൻകൂർ റിസർവ്വ് ചെയ്യുന്നതിന് സൗകര്യം ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും

[email protected]
എന്ന മെയിൽ വിലാസത്തിലും

0471 - 2463799
0471- 2471011
ext 238, 290
094470 71 021
എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

A board of Directors consisting of fifteen members including the Chairman governs the Corporation. The administrative setup ..

08/11/2021

Courtesy Post

നവംബർ 5 ഉം 6 ഉം KSRTC യിൽ നടന്ന പണിമുടക്കിനെ കോവിഡ് കാലത്ത് കാണിക്കുന്ന അഹങ്കാരമെന്നാണ് ഗതാഗത മന്ത്രി വിശേഷിപ്പിച്ചത്. അതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. പക്ഷേ അതിന് മുമ്പ് ചില കണക്കുകൾ നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കണം.

KSRTC യിലെ ജീവനക്കാർ ഇന്ന് വാങ്ങുന്ന ശമ്പളം 2010 ലെ സ്കെയിലിലാണ്. അർഹതപ്പെട്ട രണ്ട് ശമ്പള പരിഷ്കരണങ്ങൾ ഈ തൊഴിലാളികൾക്ക് വിവിധ സർക്കാരുകൾ നൽകിയിട്ടില്ല. 2010 ലെ വിലയല്ല പെട്രോളിനും ഡീസലിനും ഇന്നുള്ളത്. 2010 ലെ വിലയല്ല ആഹാര സാധനങ്ങൾക്കും വസ്ത്രങ്ങൾക്കും ഇന്നുള്ളത്. ഒരു രൂപയ്ക്ക് അഞ്ച് A4 സൈസ് പേപ്പർ 2010 ൽ വാങ്ങാൻ പറ്റുമായിരുന്നുവെങ്കിൽ ഇന്ന് ഒരു രൂപയ്ക്ക് ഒരു ഷീറ്റ് പേപ്പറാണ് കിട്ടുക.

പേപ്പറിന് മുതൽ മൊട്ടുസൂചിക്ക് വരെ പലമടങ്ങ്‌ വിലവർധനവുണ്ടായിട്ടും KSRTC തൊഴിലാളികൾക്ക് മാത്രം ശമ്പളം വർധിപ്പിച്ചു കൊടുക്കില്ലെന്ന നിലപാട് ഒട്ടും യോജിക്കാൻ പറ്റിയ ഒന്നല്ല. സ്ഥാപനം നഷ്ടത്തിലാണ് ജീവനക്കാർക്ക് ശമ്പളം പരിഷ്കാരിക്കാൻ പറ്റില്ലെന്ന് വാദിക്കുന്ന IAS കാരനായ സിഎംഡിയും ജീവനക്കാർ ത്യാഗം സഹിക്കണമെന്ന് പറയുന്ന ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയും വാങ്ങുന്നത് 2010 ലെ ശമ്പളമല്ല, 2021 ലെ ശമ്പളം തന്നെയാണ്.

സ്ഥാപനം നഷ്ടത്തിലാണ് ജീവനക്കാർ ത്യാഗം സഹിക്കണമെന്ന് അവരോട് പറയുന്നതിന് മുമ്പ് നിങ്ങൾ സ്വയം ചിന്തിക്കേണ്ടത് സ്ഥാപനം നഷ്ടത്തിലായത് കൊണ്ട് നിങ്ങളൊക്കെ എന്ത് ത്യാഗമാണ് സഹിച്ചതെന്നാണ്.

നിങ്ങൾക്ക് ബിസിനസ്സിൽ നിന്ന് ലാഭം കിട്ടുന്നില്ല, നഷ്ടമാണ് ഉണ്ടാകുന്നത് എന്ന കാരണം പറഞ്ഞ് കൊണ്ട് നിങ്ങളുടെ ഒരു ജോലിക്കാരനോ ഡ്രൈവർക്കോ 2010 ലെ ശമ്പളം കൊടുത്താൽ അവർ നിങ്ങളോട് ദയ തോന്നി ത്യാഗം സഹിച്ചു കൂടെ നിൽക്കുമെന്ന് നിങ്ങൾക്കുറപ്പുണ്ടോ?

ആരും നിൽക്കില്ല. പക്ഷേ KSRTC തൊഴിലാളികൾ ഒരക്ഷരം പോലും മിണ്ടാതെ 2010 ലെ ശമ്പളവും വാങ്ങി ത്യാഗം സഹിച്ചു കഴിയുകയാണ്. കിട്ടാനുള്ള DA കുടിശ്ശിക കാരണം ഓരോ മാസവും ഏറ്റവും കുറഞ്ഞത് 10000 രൂപ വീതം കുറച്ച് സാലറി മേടിക്കുന്ന KSRTC തൊഴിലാളിയാണ് ഈ ത്യാഗവും കൂടി സഹിക്കുന്നതെന്ന് ഓർക്കണം.

എന്നിട്ടും ഒരക്ഷരം പോലും മിണ്ടാതെ അവരെല്ലാം ഇത്രയും കാലം കടിച്ചു പിടിച്ചു നിന്നു.

തൊഴിലാളികൾക്ക് ശമ്പളപരിഷ്കരണം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കോടതി വിധി വന്നിരുന്നു. അതിന് ശേഷം മാസങ്ങൾ പലതു കഴിഞ്ഞിട്ടും ശമ്പള പരിഷ്കരണം നടപ്പിലാക്കാതിരുന്നതിനെ തുടർന്ന് കോടതിയലക്ഷ്യ നോട്ടീസും സിഎംഡിയ്ക്ക് ലഭിച്ചിരുന്നു. എന്നിട്ട് പോലും KSRTC തൊഴിലാളിയ്ക്ക് ശമ്പളം പരിഷ്കരിച്ചു കൊടുക്കാൻ പറ്റില്ലെന്ന നിലപാട് സ്വീകരിക്കുകയാണ് സിഎംഡിയും നിയുക്ത മന്ത്രിയുമെന്നത് പൊതുജനങ്ങൾ അറിയേണ്ട കാര്യമാണ്.

ബഹുമാനപ്പെട്ട സിഎംഡിയുടെയും നിയുക്ത മന്ത്രിയുടെയുമെല്ലാം മക്കൾക്ക്‌ കിട്ടുന്ന വിദ്യാഭ്യാസത്തിന്റെയും ഭക്ഷണത്തിന്റെയുമെല്ലാം നിലവാരം ഈ തൊഴിലാളികളുടെ മക്കൾക്കും അവകാശപ്പെട്ടത് തന്നെയാണ്. നിങ്ങൾ 2021 ലെ ശമ്പളം വാങ്ങിയിട്ട് തൊഴിലാളികളെ 2010 ലെ ശമ്പളം വാങ്ങാൻ നിർബന്ധിക്കുന്നതിലൂടെ ആ അവകാശങ്ങൾ പോലും KSRTC തൊഴിലാളിയ്ക്ക് നിഷേധിക്കപ്പെടുകയാണ്.

അർഹതപ്പെട്ട എല്ലാ വരുമാനങ്ങളും തടഞ്ഞു വെയ്ക്കപ്പെടുന്ന തൊഴിലാളിയുടെ അവസ്ഥ നിങ്ങളൊന്നാലോചിച്ചു നോക്കൂ. കോടതി ഓർഡർ ഇട്ടിട്ട് പോലും കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടു പോലും തൊഴിലാളികൾക്ക് അർഹതപ്പെട്ട അനുകൂല്യങ്ങൾ നിഷേധിക്കുന്നത് തികച്ചും ഫാസിസമല്ലേ?

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ രണ്ടാമത് അധികാരത്തിൽ വരുന്നതിന് മുമ്പ് ഇലക്ഷൻ പ്രഖ്യാപനത്തിൽ KSRTC ജീവനക്കാരോട് പറഞ്ഞിരുന്നത് ജൂൺ 30 എന്നൊരു ഡേറ്റ് ഉണ്ടെങ്കിൽ അതിന് മുമ്പ് നിങ്ങളുടെ ശമ്പളം പരിഷ്കരിച്ചിരികുമെന്നാണ്. ജൂൺ കഴിഞ്ഞിട്ട് നാലഞ്ച് മാസമായി സർ, ഒരു രൂപ പോലും ഞങ്ങളുടെ ശമ്പളം ഇന്നേവരെ വർധിപ്പിച്ചിട്ടില്ല.

കോടതിയും മുഖ്യമന്ത്രിയുമൊക്കെ ഇടപെട്ടിട്ട് പോലും ശമ്പളം പരിഷ്കരിച്ചു കൊടുക്കാതെ തൊഴിലാളിയുടെ ജീവിതം ദുരിത പൂർണ്ണവും ദുസ്സഹവുമാക്കി മാറ്റിക്കൊണ്ടിരുന്നാൽ തൊഴിലാളിയ്ക്ക് പണിമുടക്കി സമരം ചെയ്യാനല്ലേ പറ്റൂ?

ഇനി പറയൂ ഈ സമരം തൊഴിലാളികളുടെ അഹങ്കാരമായിരുന്നോ?

അർഹതയുണ്ടായിട്ടും കോടതി ഉത്തരവിട്ടിട്ടു പോലും അവരുടെ ശമ്പള പരിഷ്കരണം തടഞ്ഞു വെച്ചിരിക്കുന്ന സിഎംഡിയുടെയും മന്ത്രിയുടെയും നിലപാടാണോ ശരി, അതോ ഗതികേട് കൊണ്ട് പണിമുടക്കി സമരം ചെയ്യേണ്ടി വന്ന തൊഴിലാളിയാണോ ശരി?

മുപ്പത് മണിക്കൂർ പോലും സമയം കൊടുക്കാതെ സമരം ചെയ്തുവെന്നാണ് ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി ആരോപിച്ചിരിക്കുന്നത്. കോടതി വിധി വന്നിട്ട് പോലും മാസങ്ങൾ കുറേയായി സർ. അന്നൊന്നും ചിന്തിക്കാതെ സമര പ്രഖ്യാപനം വന്നപ്പോഴാണോ സർ അങ്ങ് ഈ വിഷയത്തെ പറ്റി ചിന്തിക്കുന്നത്?

സർ ഈ തൊഴിലാളികളുടെ കുടുംബങ്ങൾ ഓരോ മാസവും കഷ്ടിച്ച് ജീവിച്ചു പോകുകയാണ്. 2010 ൽ നിന്നും സാധനങ്ങൾക്കൊക്കെ അഞ്ചും പത്തും ഇരട്ടി വിലയായി സർ.. മക്കൾക്ക് ഒരു പനി വന്നാൽ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ പോലും 1000 രൂപ വേണം സർ.

കോടതി വിധി വന്നിട്ട് പോലും ശമ്പള പരിഷ്കരണം നടത്താനുള്ള ആർജ്ജവം ബന്ധപ്പെട്ട ആൾക്കാർ കാണിക്കാതിരുന്നാൽ തൊഴിലാളികൾ എന്തു ചെയ്യുമെന്നാണ് താങ്കൾ കരുതുന്നത്?

ഒന്നും മിണ്ടാതെ ദാരിദ്ര്യം സഹിച്ച് പട്ടിണി കിടക്കണമെന്നാണോ? അവർ സമരം ചെയ്യും സർ. അവർ നിങ്ങളുടെ കയ്യിൽ നിന്നും കുറച്ചു കാശ് കടം തരുമോ എന്ന് ചോദിച്ചല്ല സർ അവർ സമരം ചെയ്യുന്നത്.

അവർക്ക് അവകാശപ്പെട്ട ശമ്പള പരിഷ്കരണം ചോദിച്ചാണ് സർ അവർ സമരം ചെയ്യുന്നത്. അത് നിഷേധിക്കാൻ 2021 ലെ ശമ്പളം വേടിക്കുന്ന നിങ്ങൾക്കാർക്കും അവകാശമില്ല സർ..

Address

KSRTC
Nedumangad
695605

Alerts

Be the first to know and let us send you an email when Kerala RTC Venjaramood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala RTC Venjaramood:

Share