Sabari Saranasramam

Sabari Saranasramam ‘Sabari Saranasramam’ envisaged for the welfare and well being of ayyappa devotees

Hon'ble Minister of Power and New & Renewable Energy R K Singh നു മുൻപാകെ മെമ്മോറാണ്ടം സമർപ്പിക്കുന്നു.
31/08/2021

Hon'ble Minister of Power and New & Renewable Energy R K Singh നു മുൻപാകെ മെമ്മോറാണ്ടം സമർപ്പിക്കുന്നു.

11/08/2021
പുണ്യം -പൂങ്കാവനം പദ്ധതിയുടെ സാക്ഷാല്‍ക്കാരത്തിന് സീതത്തോട് സേവാഭാരതിയുംശബരിമല പൂങ്കാവനത്തോട് ചേര്‍ന്ന പെരുനാട് -കൂനംകര ...
11/08/2021

പുണ്യം -പൂങ്കാവനം പദ്ധതിയുടെ സാക്ഷാല്‍ക്കാരത്തിന് സീതത്തോട് സേവാഭാരതിയും

ശബരിമല പൂങ്കാവനത്തോട് ചേര്‍ന്ന പെരുനാട് -കൂനംകര ശബരി ശരണാശ്രമത്തില്‍ പുണ്യം- പൂങ്കാവനം-ഭവനം- പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തോട്ടമൊരുക്കുന്നതില്‍ ഞായറാഴ്ച സീതത്തോട് സേവാഭാരതി പ്രവര്‍ത്തകരും പങ്കാളികളായി. ശരണാശ്രമത്തിന്റെ വിസ്തൃതമായ ഭൂമിയില്‍ അത്യപൂര്‍വ്വ ഫലവര്‍ഗ്ഗങ്ങളുടെ പതിനായിരം തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. മുന്‍മിസോറാം ഗവര്‍ണര്‍ ശ്രി.കുമ്മനം രാജശേഖരനടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഒരാഴ്ച മുമ്പാണ് ഫലവര്‍ഗ്ഗങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
ബൃഹത്തായ ഈ പദ്ധതി ഓരോ ഹിന്ദുവിനും അഭിമാനം നല്‍കുന്ന പദ്ധതിയാണ്. അതുകൊണ്ട് തന്നെ ഇവിടെ തൈകള്‍ നടുക എന്ന ഉദ്യമം സീതത്തോട് സേവാഭാരതി സ്വയം ഏറ്റെടുക്കുക യാണു ണ്ടായത്. സേവാഭരാതിയുടെ അമ്പതോളം പ്രവര്‍ത്തകര്‍ ഞായറാഴ്ചത്തെ കനത്ത മഴയേ അവഗണിച്ച് കോവിഡ് മാനദ്ണ്ഡ ങ്ങള്‍ പാലിച്ച് ഈ പുണ്യഭൂമിയില്‍ എത്തി തൈകള്‍ നടുകയായിരുന്നു വിവിധയിനം ഫലവര്‍ഗ്ഗങ്ങളുടെ നടീലില്‍ പങ്കെടുക്കാനായതില്‍ സേവാ ഭാരതി പ്രവര്‍ത്തകരും തികഞ്ഞ ആത്മസന്തോഷത്തിലാണ്. നട്ട തൈകളോരോന്നും സംരക്ഷിക്കാനും തുടര്‍ന്നു ഇവിടെയെത്തി പരിപാലിക്കാനും സേവാഭാരതി പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രതിജ്ഞ യെടുത്താണ് മടങ്ങിയത്.
ശബരിഗീരീശ ദര്‍ശനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്കും ശരണാശ്രമത്തിലെ അന്തേവാസികളായ കുട്ടിക ളുള്‍പ്പടെയുള്ളവര്‍ക്കും അന്നദാനമൊരുക്കുന്നതിനും, പൂക്കളും, പഴവര്‍ഗ്ഗങ്ങളും ലഭ്യമാക്കുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്രയും വിസ്തൃതമായ സ്ഥലത്ത് വ്യത്യസ്തങ്ങളായ ഫലവര്‍ഗ്ഗങ്ങള്‍ മാത്രം നട്ടുവളര്‍ത്തുന്ന പദ്ധതിയും സമീപ ദേശങ്ങളില്‍ അപൂര്‍വ്വമാണ്. ശബരീശ സന്നിധിയുടെ കവാടത്തില്‍ വലിയൊരു ഫലവര്‍ഗ്ഗ തോട്ടമൊരുക്കുന്നതിന് തുടര്‍ന്നും സേവാഭാരതിയുടെ പങ്കാളിത്തമുണ്ടാകും . ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്ക് ചേരാന്‍ സേവാഭാരതിക്ക് അവസരം തന്ന കൂനംകര ശബരി ശരണാശ്രമത്തിന്റെ കാര്യകര്‍ത്താക്കള്‍ക്കും, പങ്കെടുത്ത ഓരോ സേവാഭാരതി പ്രവര്‍ ത്തകര്‍ക്കും സേവാഭാരതി പഞ്ചായത്ത് കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു

11/08/2021

പെരുനാട് ശബരി ശരണാശ്രമം നടപ്പിലാക്കുന്ന ഭവനം പൂങ്കാവനം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം 7 ന് രാവിലെ 10 മണിക്ക് ആശ്രമത്തിൽ വച്ച് നടന്നു.

പന്തളം കൊട്ടാരം പ്രധിനിധി മൂലം തിരുനാൾ ശശികുമാരവർമ്മ തമ്പുരാൻ പദ്ധതി ഉദ്ഘാടനം ചെയ്യും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, തന്ത്രി മുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കൂനംകര ശബരി ശരണാശ്രമം ട്രസ്റ്റ് പ്രസിഡൻഡ് കെ വിശ്വനാഥൻ, സെക്രട്ടറി വി എൻ രാമചന്ദ്രൻ, ട്രസ്റ്റി എൻ ജി രവീന്ദ്രൻ, ട്രസ്റ്റ് അംഗങ്ങൾ, കാർഷിക സർവ്വകലാശാല പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

മണ്ണുത്തി കാർഷിക സർവ്വകലാശാലയും മറ്റ് പ്രകൃതി സ്നേഹികളും ചേർന്ന് 18 ഏക്കറിലായി 5000 ഫലവൃക്ഷ തൈകളാണ് വച്ചു പിടിപ്പിച്ച് വനസമാനമാക്കുന്നത്. ഇടവിളയായി മറ്റു കൃഷികളും ആരംഭിക്കും. ഒന്നാം ഘട്ടമായി നട്ട ഫലവൃക്ഷ തൈകൾ മികച്ച പരിപാലനത്തിൽ പുഷ്ടി പ്രാപിച്ചു വരുന്നു.

മാവ്, പ്ലാവ്, തെങ്ങ് തുടങ്ങി കായ് ഫലങ്ങൾ തരുന്ന വൃക്ഷങ്ങൾ, പേര, ചാമ്പ തുടങ്ങി മരങ്ങളിലുണ്ടാകുന്ന പഴവർഗ്ഗങ്ങൾ നൽകുന്ന വൃക്ഷങ്ങൾ തുടങ്ങിയവ ഉൾപ്പടെയാണ് നട്ടുവളർത്തുക. ഇടവിളയായി പച്ചക്കറികളും, ഔഷധ സസ്യങ്ങളും, പൂജാപുഷ്പങ്ങളും കൃഷി ചെയ്യും. 18 ഏക്കറിൽ വളർന്നു പന്തലിക്കുന്ന മനോഹരമായ പൂങ്കാവനമായി ഇതുമാറും.

ശബരീ വനം ഉയരുന്നു. ലക്‌ഷ്യം 10000 ഫലവൃക്ഷങ്ങൾവടശേരിക്കര: പെരുനാട് ശബരി ശരണാശ്രമം നടപ്പിലാക്കുന്ന ഭവനം പൂങ്കാവനം പദ്ധതിയു...
10/08/2021

ശബരീ വനം ഉയരുന്നു. ലക്‌ഷ്യം 10000 ഫലവൃക്ഷങ്ങൾ

വടശേരിക്കര: പെരുനാട് ശബരി ശരണാശ്രമം നടപ്പിലാക്കുന്ന ഭവനം പൂങ്കാവനം പദ്ധതിയുടെ രണ്ടാം ഘട്ടമായ ശബരീവനം നിർമാണോദ്ഘാടനം പന്തളം കൊട്ടാരം നിർവ്വഹണ സെക്രട്ടറി നാരായണ വർമ്മ നിർവഹിച്ചു. അക്കീരമൺ കാളിദാസഭട്ടതിരിപ്പാട്‌ ഭദ്രദീപം കൊളുത്തി ചടങ്ങിനെ ധന്യമാക്കി. മുഖ്യ പ്രഭാഷണം നടത്തിയ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആദ്യ വൃക്ഷത്തൈ നട്ടു. 5 വർഷത്തിനുള്ളിൽ 10000 വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുമെന്നും, വലിയ തോതിൽ പച്ചക്കറി കൃഷി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

18 ഏക്കറിലായി വളർന്നു പന്തലിക്കാനൊരുങ്ങുന്ന മനോഹരമായ പൂങ്കാവനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ശബരി ശരണാശ്രമത്തിന്റെ ചുറ്റുമായുള്ള തൊടിയിലാണ് വിശാലമായ പൂങ്കാവനം ഒരുങ്ങുന്നത്. തുടക്കത്തിൽ 5000 ഫലവൃക്ഷങ്ങളാണ് ആശ്രമത്തിനും അന്തേവാസികൾക്കും അയ്യപ്പ ഭക്തന്മാർക്കുമായി പൂവും പഴങ്ങളും നൽകാൻ തയ്യാറെടുക്കുന്നത്. നേരത്തെ പ്രകൃതി സംരക്ഷണ ദിനത്തിൽ ഒന്നാം ഘട്ട വൃക്ഷതൈ നടീൽ നടന്നു. മണ്ണുത്തി കാർഷിക സർവ്വകലാ ശാലയിൽ നിന്നെത്തിയ പ്രതിനിധികൾ ഒരേ മാവിൽ പത്തിനം മാമ്പഴങ്ങൾ ഉണ്ടാകുന്ന മാവിൻ തൈകൾ നൽകി. ആശ്രമ പരിസരത്ത് താമസക്കാരായ തദ്ദേശ വാസികൾ മുന്തിയ ഇനം മാവ്, പ്ലാവ്, തെങ് തുടങ്ങിയ വൃക്ഷങ്ങളുടെ തൈകൾ സംഭാവന ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ കൂനംകര ശബരി ശരണാശ്രമം ട്രസ്റ്റ് പ്രസിഡൻഡ് കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി വി എൻ രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു, ട്രസ്റ്റി അംഗങ്ങളായ എൻ ജി രവീന്ദ്രൻ, അമ്പോറ്റി, കരിങ്കുന്നം രാമചന്ദ്രൻ നായർ,ആശ്രമ അന്തേവാസികൾ, മണ്ണുത്തി മാടക്കത്തറ രാവണ നഴ്സാറി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Study meterial distribution at Attathodu
13/06/2018

Study meterial distribution at Attathodu

15/05/2018
SHANKARA JAYANDHI AT KALADY
21/04/2018

SHANKARA JAYANDHI AT KALADY

Rubber culturel seminar at Sabari Sharanasramam, Koonamkara
16/03/2018

Rubber culturel seminar at Sabari Sharanasramam, Koonamkara

HELP US
14/03/2018

HELP US

SERVE RICE TO TRIBES AROUND SABARIMALA
12/03/2018

SERVE RICE TO TRIBES AROUND SABARIMALA

03/05/2016

Address

Pathanamthitta
689711

Alerts

Be the first to know and let us send you an email when Sabari Saranasramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sabari Saranasramam:

Share