14/08/2016
മദാമ്മകുളം
കമ്മിറ്റി തീരുമാന പ്രകാരം ഇത്തവണ മദാമ്മകുളം ആണ് പോയത് (കമ്മിറ്റി : Alwin George Bibin Chackalayil Me Appu Thankappan Rahul AjithKumar )
രണ്ട് ദിവസത്തെ പ്രോഗ്രാം ആണ് പ്ലാനിൽ ഉണ്ടാരുന്നത്.ഞങ്ങൾ എല്ലാരും റാന്നിയിൽ മീറ്റ് ചെയ്ത് എരുമേലി മുണ്ടക്കയം വഴി യാത്ര തിരിച്ചു. മുണ്ടക്കയം എത്തിയപ്പോ ഏകദേശം 2മണി ആയി.അപ്രതീക്ഷിതമായി ഒരു ബൈക്ക്കാരൻ 50വയസ് വരും.ഒരു റേസർ പോലെ വന്നു 99മോഡൽ ജീപ്പിന്റ ബമ്പറിൽ ഉമ്മ വെച്ചു.മഴ കാരണം സ്പീഡ് കുറച്ചു ആണ് വന്നത് അത് കൊണ്ട് റേസർ രക്ഷപെട്ടു. പക്ഷെ പുള്ളിയെ ഹോസ്പിറ്റൽ കൊണ്ട് പോയ് കുറച്ചു ടൈം നഷ്ടപ്പെട്ടു. ബൈക്ക് വർക്ഷോപ്പിൽ ഏൽപിച്ചു. കോട്ടയം ബസിൽ കയറ്റിയും വിട്ടു.പോകുന്നതിനു മുൻപ് ഞങ്ങളുടെ യാത്ര തടസപ്പെടുത്തിയതിന്റ സങ്കടം എന്ന പോലെ ഒരു സോറിയും. എല്ലാവരും എന്തോ ചെയ്തു തീർത്ത കൃതാർത്ഥതയോട് ജീപ്പിലേക്ക് നടന്നു
************മൗനം ****************
കുട്ടിക്കാനം എത്തിയപ്പോ ടൈം 6Pm.അമ്മച്ചി കൊട്ടാരം കഴിഞ്ഞു കുറച്ചു മുൻപോട്ട് ചെല്ലുമ്പോ നല്ല ഓഫ് റോഡ് ആണ് എത്തിച്ചേരുന്നത് പീർ മുഹമ്മെദിന്റ ഖബറിൽ ആണ് (പീരുമേട് എന്ന് പേര് വന്നതിനു കാരണം ഈ പീർ മുഹമ്മദ് ആണ് )അവിടെ ജീപ്പ് ഇട്ടിട് കുറച്ചു നടക്കണം ചെറിയ മഴയും ഉണ്ട് ഇടുക്കി സ്വർഗം ആകുന്ന ഒരു ടൈം ഉണ്ട് ഒരു ഒന്നു ഒന്നര ടൈം.ഞങ്ങടെ ടെന്റ്
("കാറിന്റ പടുത ആണ് ഞങ്ങൾ നോക്കിട്ട് ഏറ്റവും നല്ല ടെന്റ് :P :P :P")പതുക്കെ അവിടെ ഉറപ്പിച്ചു എല്ലാവരും തണുപ്പ് കൊണ്ട് ചുരുണ്ട് കൂടി. തീ കത്തിക്കാൻ ശ്രമിച്ചിട്ടും മഴ സമ്മതിക്കുന്നില്ല. "ബിബിന് വിശപ്പിന്റ അസുഖം ഉള്ളത് കൊണ്ട് ഹോസ്പിറ്റൽ ടൈം അവൻ എല്ലാർക്കും ഫുഡ് വാങ്ങിയിരുന്നു".വഴക്ക് കൂടിയും കളിച്ചും ചിരിച്ചും ഓർമകൾ തുന്നിക്കൂട്ടിയും അന്നത്തെ ദിവസം പതുക്കെ അവസാനിച്ചു. രാവിലെ എഴുനേറ്റ് റെഡി ആയ് എല്ലാവരും ജീപ്പിലേക് എത്തി. പ്രധാന പ്രശ്നം വിശപ്പ് ആരുന്നു കുട്ടിക്കാനത് ഏറ്റവും നല്ല ബീഫ് കറി കിട്ടുന്ന കട ആണ് ദേവാസ്. (കഴിഞ്ഞ തവണ രോഹിത്തിന്റ Rohit Geo Mattകൂടെ പോയപ്പോ എഞ്ചിനിയേഴ്സിനു കിട്ടുന്ന സ്ഥിരം ക്ലിഷേ ഡയലോഗ് "ഡെയ് എപ്പോളും കറക്കം ആണല്ലോ പണി ഒന്നും ആയില്ലേ")ഇത്തവണ ചെന്നപ്പോളും പുള്ളിക് കൃത്യമായി മനസിലായി. രാവിലെ എല്ലാരും വയറു നിറയെ ബൊറോട്ടെ & ബീഫ്. പിന്നെ ഉച്ചക്കത്തേക് ഉള്ളത് പാർസൽ വാങ്ങി.( ഏലപ്പാറ-മേമല-ആഷ്‌ലി )ഇങ്ങനെ ഞങ്ങൾ സ്വർഗത്തിലേക്ക് തിരിഞ്ഞു.മേമല റൂട്ടിൽ നിന്നു ഏകദേശം 12KM.
1999മോഡൽ ജീപ്പിന്റ റിയൽ പവർ തിരിച്ചറിയുന്ന നിമിഷങ്ങൾ ആണ് സ്വർഗത്തിന്റ യഥാർത്ഥ തുടക്കം.പോകുമ്പോ രണ്ട് വഴികൾ
1)R&T ഓഫ്‌റോഡിങ് ന് വേണ്ടി ഉണ്ടാക്കിയ വഴി
2)പിന്നെ പൊതുവെ ഓഫ് ആയ വഴി..
$ ഒന്നു നോക്കി കളയാം എന്ന് കരുതി ഞാൻ ആദ്യ വഴി തിരഞ്ഞെടുത്തു ഒറ്റ വാക്കിൽ പറഞ്ഞ 4*4 മായാജാലം $
പോകുന്ന വഴിയിൽ ചെറിയ ഒരു ചെക്ഡാം ഉണ്ട് വിദേശ നിർമിത പൂളിനെക്കാളും ആകർഷിക്കുന്ന വലിച്ചടുപ്പിക്കുന്ന ഒരു നീർത്തടം. രാവിലത്തെ കുളി പോരാന്നു മനസ് പറഞ്ഞു തുടങ്ങി എല്ലാവരും മാന്ത്രിക ലോകത്തു എന്ന പോലെ പതുക്കെ അതിലേക് അലിഞ്ഞു ചേർന്നു.വീണ്ടും മഹിന്ദ്ര മായാജാലം പതുക്കെ പതുക്കെ കല്ലും കാടും താണ്ടി ഡെസ്റ്റിനേഷൻ
*NB : എപ്പോ നമ്മൾ മേമല തിരിയുന്നോ അവിടം മുതൽ ഇവിടെ വരെ ഡെസ്റ്റിനേഷൻസ് ആണ് ഇവിടെ ഇവിടെ എന്നു വിളിച്ചു നമ്മളെ നെഞ്ചോട് ചേർക്കുന്ന പ്രകൃതിയുടെ ഡെസ്റ്റിനേഷൻസ്*
അങ്ങനെ കണ്ണു ചിമ്മാതെ കുരിശുമല എത്തി അവിടെ ഞങ്ങൾ ടെന്റ് ഉറപ്പിച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങളുമായ്.............
*മഴയുടെ നനവിൽ ശരിക്കും സ്വർഗ്ഗ തുല്യം ആയ പ്രകൃതിയിലേക് ഞങ്ങൾ ഇറങ്ങി ചെന്ന പോലെ ആയിരുന്നു *
കണ്ണുകളിൽ മാസ്മരിക പ്രപഞ്ചം തീർത്തു സഞ്ചാരത്തിനോട് ഉള്ള ഞങ്ങളുടെ പ്രണയം പ്രകൃതി ഞങ്ങൾക്കു കാട്ടി തന്നു. ഒരുപാട് നാൾ ജീവിക്കാനുള്ള സഹജീവികളോട് കരുണ കാണിക്കുന്ന നല്ല പോലെ ചിന്തിപ്പിക്കുന്ന ജീവൻ ടോൺ