Punalur KSRTC Bus Stand

Punalur KSRTC Bus Stand Unofficial Page.

അമ്പനാട്ടുകാരുടെ ‘ചങ്കായ’ ആനവണ്ടി മധുരപ്പതിനേഴിലേക്ക്ഇ​ന്നും കേ​ര​ള​ത്തി​നും ത​മി​ഴ്നാ​ടി​നും ഇ​ട​യി​ലെ സ​ഞ്ചാ​ര​പാ​ല​മാ...
24/12/2024

അമ്പനാട്ടുകാരുടെ ‘ചങ്കായ’ ആനവണ്ടി മധുരപ്പതിനേഴിലേക്ക്

ഇ​ന്നും കേ​ര​ള​ത്തി​നും ത​മി​ഴ്നാ​ടി​നും ഇ​ട​യി​ലെ സ​ഞ്ചാ​ര​പാ​ല​മാ​ണ് ബ​സ്

*കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ആ​ർ.​എ.​സി 08 ബസ്​ വ​ലി​യ ഹെ​യ​ർ​പി​ൻ വ​ള​വ് ക​ട​ന്ന് അ​മ്പ​നാ​ട്ടേ​ക്ക് വ​രു​ന്നു*

*പു​ന​ലൂ​ർ*

ആ​ര്യ​ങ്കാ​വി​ലെ ത​മി​ഴ് തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളു​ടെ നെ​ഞ്ചി​ലി​ടം നേ​ടി​യ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ആ​ർ.​എ.​സി- 08 ബ​സ് പ​തി​നേ​ഴ്​ വ​യ​സ്സി​ലേ​ക്ക്. ഒ​രേ റൂ​ട്ടി​ൽ ഒ​രേ ബ​സ് അ​തും അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സാ​യി ഓ​ടു​ന്ന​ത് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രു പ​ക്ഷേ ആ​ദ്യ​മാ​കും.

ആ​ന​യ​ട​ക്കം കാ​ട്ടു​മൃ​ഗ​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന, തേ​യി​ല​യും റ​ബ​റും ഇ​ട​തൂ​ർ​ന്ന ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളും നി​റ​ഞ്ഞ് കോ​ട​മ​ഞ്ഞ് പു​ത​ച്ച വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്രം കൂ​ടി​യാ​യ അ​മ്പാ​നാ​ട്ടേ​ക്കു​ള്ള യാ​ത്രി​ക​രു​ടെ വ​ര​വു​പോ​ക്കി​നും ഈ ​ബ​സി​ന്‍റെ പ​ങ്ക് പ്ര​ധാ​ന​മാ​ണ്. ​തു​ട​ക്കം മു​ത​ൽ യാ​ത്ര​ക്കാ​ർ​ക്കോ ജീ​വ​ന​ക്കാ​ർ​ക്കോ കാ​ര്യ​മാ​യ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ ഇ​ന്നും കേ​ര​ള​ത്തി​നും ത​മി​ഴ്നാ​ടി​നും ഇ​ട​യി​ലെ സ​ഞ്ചാ​ര​പാ​ല​മാ​ണ് ബ​സ്.

അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ൽ ഈ ​ബ​സ് 17ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കും. പു​ന​ലൂ​ർ ഡി​പ്പോ​യി​ലെ ആ​ദ്യ​കാ​ല സ​ർ​വി​സാ​ണ് പു​ന​ലൂ​ർ-​അ​മ്പ​നാ​ട് ബ​സ്. പി​ന്നീ​ട് ആ​​ര്യ​ങ്കാ​വി​ൽ ഡി​പ്പോ ആ​രം​ഭി​ച്ച​പ്പോ​ൾ ഈ ​സ​ർ​വി​സ് അ​ങ്ങോ​ട്ട് മാ​റ്റി. ഈ ​കാ​ല​യ​ള​വി​ലാ​ണ് അ​മ്പ​നാ​ട്ടേ​ക്ക് സ​ർ​വി​സി​നാ​യി ആ​ർ.​എ.​സി- 08 വ​രു​ന്ന​ത്. മേ​ഖ​ല​യി​ൽ ഭൂ​രി​ഭാ​ഗ​മു​ള്ള ത​മി​ഴ് തോ​ട്ടം​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക്​ പു​ളി​യ​റ, ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി, പു​ളി​യ​ങ്കു​ടി, ക​ട​യ​ന​ല്ലൂ​ർ, ആ​ലം​കു​ളം, തി​രു​നെ​ൽ​വേ​ലി ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ ബ​ന്ധ​ങ്ങ​ൾ. ഇ​വ​രു​ടെ യാ​ത്രാ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​വി​ലെ​യും വൈ​കീ​ട്ടും തെ​ങ്കാ​ശി​യു​മാ​യി ബ​ന്ധി​പ്പി​ച്ച് സ​ർ​വി​സ് നീ​ട്ടു​ക​യാ​യി​രു​ന്നു.

നെ​ടു​മ്പാ​റ, പൂ​ത്തോ​ട്ടം, അ​റ​ണ്ട​ൽ, അ​മ്പ​നാ​ട്, അ​ച്ച​ൻ​കോ​വി​ൽ പ്രി​യ എ​സ്റ്റേ​റ്റ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ മു​ഖ്യ ആ​ശ്ര​യം ഈ ​ബ​സാ​ണ്. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി നെ​ടു​മ്പാ​റ ടി.​സി.​എ​ൻ.​എം എ​ച്ച്.​എ​സ്.​എ​സി​ൽ വ​ന്നു​പോ​കു​ന്നു. വ​ലി​യ ക​യ​റ്റി​റ​ക്ക​വും ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളു​മു​ള്ള അ​മ്പ​നാ​ട് റൂ​ട്ടി​ൽ 28 സീ​റ്റു​ള്ള ചെ​റി​യ ബ​സാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​സ്റ്റേ​റ്റു​ക​ളി​ലെ ടാ​പ്പി​ങ് അ​ട​ക്കം തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ആ​ദ്യ സ​ർ​വി​സി​ലെ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രും.

അ​മ്പ​നാ​ട് നി​ന്ന്​ ആ​ര്യ​ങ്കാ​വ്, പു​ളി​യ​റ, ചെ​ങ്കോ​ട്ട വ​ഴി തെ​ങ്കാ​ശി​ക്ക്​ പോ​കു​ന്ന ബ​സ് തെ​ങ്കാ​ശി​യി​ൽ​നി​ന്ന്​ പി​ന്നീ​ട് പു​ന​ലൂ​രി​ലേ​ക്കും തി​രി​ച്ച് തെ​ങ്കാ​ശി​ക്കും പോ​കും. വൈ​കീ​ട്ട്​ തെ​ങ്കാ​ശി​യി​ൽ​നി​ന്ന്​ തി​രി​ച്ച് അ​മ്പ​നാ​ട് ​വ​ന്ന് തി​രി​കെ രാ​ത്രി ഏ​ഴ​ര​ക്ക് ആ​ര്യ​ങ്കാ​വി​ൽ സ​ർ​വി​സ് അ​വ​സാ​നി​ക്കും. 306 കി​ലോ​മീ​റ്റ​റാ​ണ് ഒ​രു ദി​വ​സം ഓ​ടു​ന്ന​ത്. ന​ഷ്ട​മി​ല്ലാ​ത്ത നി​ല​യി​ൽ ടി​ക്ക​റ്റ് ക​ല​ക്​​ഷ​നു​മു​ണ്ട്. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വു​മു​ള്ള റൂ​ട്ടി​ൽ ഇ​തു​വ​രെ​യും കാ​ര്യ​മാ​യ കു​ഴ​പ്പ​ങ്ങ​ൾ സ​ർ​വി​സി​നു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

പ​ല​പ്പോ​ഴും ആ​ന​യും മ്ലാ​വും വ​ഴി​ത​ട​സ്സ​മാ​കാ​റു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക്​ ബു​ദ്ധി​മു​ട്ടാ​യി​ട്ടി​ല്ലെ​ന്ന്​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. സ​ർ​വി​സ് മു​ട​ക്ക​വും അ​ത്യ​പൂ​ർ​വം. ഷെ​ഡ്യൂ​ളാ​യി ഓ​ടു​ന്ന​തി​നാ​ൽ സ്ഥി​ര​മാ​യ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും യാ​ത്ര​ക്കാ​ർ​ക്കും തി​രി​ച്ചും സു​പ​രി​ചി​ത​രാ​ണ്.

ഇനി മുതൽ, താഴെ കൊടുത്തിട്ടുള്ള ഹോട്ടലിൽ മാത്രമേ Ksrtc ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തുകയുളളൂ. മറ്റുള്ള ഹോട്ടലിന്റെ മുന്നിൽ ...
06/11/2024

ഇനി മുതൽ, താഴെ കൊടുത്തിട്ടുള്ള ഹോട്ടലിൽ മാത്രമേ Ksrtc ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തുകയുളളൂ. മറ്റുള്ള ഹോട്ടലിന്റെ മുന്നിൽ ഇനി മുതൽ നിർത്തില്ല..

അതെ പോലെ ഭക്ഷണം കഴിക്കേണ്ട സമയവും താഴെ കൊടുക്കുന്നു..

Breakfast - 7.30 to 9.30
Lunch - 12.30 to 2
Snacks - 4 to 6
Dinner - 8 to 11

N.B:- ഡിപ്പോകളിൽ ഉള്ള Ksrtc ക്യാൻ്റീൻ തുടരും..

06,11,24

ചില്ലറ പോക്കറ്റിൽ തപ്പേണ്ട; ട്രാവൽ കാർഡുമായി കെ.എസ്.ആർ.ടി.സികൊല്ലം: ചില്ലറ പ്രശ്‌നം പരിഹരിക്കാനും ഡിജിറ്റൽ പണമിടപാട് പ്ര...
22/08/2024

ചില്ലറ പോക്കറ്റിൽ തപ്പേണ്ട; ട്രാവൽ കാർഡുമായി കെ.എസ്.ആർ.ടി.സി
കൊല്ലം: ചില്ലറ പ്രശ്‌നം പരിഹരിക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ട്രാവൽ കാർഡായ 'ചലോ ട്രാവൽ കാർഡ്' പദ്ധതി ഓണത്തിന് ജില്ലയിൽ തുടക്കമാകും.

സീസൺ ടിക്കറ്റ് മാതൃകയിൽ ആർ.എഫ്.ഐ.ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങളോടെയാകും കാർഡ് പുറത്തിറക്കുക. കഴിഞ്ഞ ഡിസംബറിൽ പരീക്ഷണാർത്ഥം തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ചലോ ട്രാവൽ കാർഡ് വിജയകരമായതോടെയാണ് മറ്റ് ജില്ലകലിലേയ്ക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

ചലോ മൊബിലിറ്റി സൊല്യുഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള പരിശീലനം നടന്നുവരികയാണ്. കാർഡിൽ പണം റീച്ചാർജ് ചെയ്യുന്നതിന് അനുസരിച്ച് വിവിധ ഓഫറുകളും ലഭിക്കും.

പുതിയ ടിക്കറ്റ് മെഷീനുകൾ ഉപയോഗിച്ച് കാർഡ് നമ്പർ നൽകിയോ ക്യുആർ കോഡ് സ്‌കാൻ ചെയ്‌തോ ബാലൻസ് പരിശോധിക്കാം. ദീർഘദൂര സർവീസുകളിലുൾപ്പെടെ കാർഡ് ഉപയോഗിക്കാനാകും. എല്ലാ പ്രധാന ഡിപ്പോകളിലും കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള മെഷീനുകൾ, സെർവർ, ആവശ്യമായ പേപ്പറുകൾ, നാല് കമ്പ്യൂട്ടറുകൾ എന്നിവ കരാർ കമ്പനി നൽകും.

ചലോ ട്രാവൽ കാർഡ് വഴിയുള്ള ഒരു ടിക്കറ്റിന് കെ.എസ്.ആർ.ടി.സി കമ്പനിക്ക് 13 പൈസ നൽകണമെന്നാണ് കരാർ. മെഷീനുകളുടെ വാർഷിക അറ്റകുറ്റപ്പണി, ഡാറ്റ അനലറ്റിക്സ് ഉൾപ്പെടെയുള്ള ചെലവുകൾ കരാർ കമ്പനിയാണ് വഹിക്കുക.

മുൻകൂർ ടിക്കറ്റ് ഓണത്തിന്

• ചലോ ട്രാവൽ കാർഡിന് പുറമേ ചലോ ട്രാവൽ ആപ്പും ഓണത്തിന്

• മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം

• കാർഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ, ബസ് ലൈവ് ട്രാക്കിംഗ്, സീറ്റ് ലഭ്യത എന്നിവ ആപ്പിലൂടെ അറിയാം

• തുടക്കത്തിൽ 100 രൂപയുടെ കാർഡിന് 150 രൂപ ലഭിക്കും

• 250 രൂപയ്‌ക്കോ അതിന് മുകളിലോ ചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികമൂല്യം

കാർഡ് കാലാവധി - 01 വർഷം

പത്തനാപുരത്ത് ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാർ പങ്കെടുത്ത യോഗത്തിൽ ചലോ ട്രാവൽ കാർഡുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തി. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായിട്ട് ഓണത്തിന് ചലോ ട്രാവൽ കാർഡ് പുറത്തിറക്കുന്നത്.

കെ.എസ്.ആർ.ടി.സി അധികൃതർ

ആദ്യമായി പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബാംഗ്ലൂരിലേക്ക് സർവീസ് ആരംഭിക്കുന്നു.💥❤👌28.07.2024 ഞായറാഴ്ചബുക്കിങ് ആരംഭിച...
28/07/2024

ആദ്യമായി പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബാംഗ്ലൂരിലേക്ക് സർവീസ് ആരംഭിക്കുന്നു.💥❤👌
28.07.2024 ഞായറാഴ്ച

ബുക്കിങ് ആരംഭിച്ചിരിക്കുന്നു.. onlineksrtcswift.com

വഴി : പത്തനാപുരം, കോന്നി, പത്തനംതിട്ട,തിരുവല്ല,കോട്ടയം, തൃശൂർ, പാലക്കാട്‌, സേലം

BOOK YOUR BUS TICKET WITH Kerala State Road Transport Corporation - KSRTC FOR COMFORTABLE AND HASSLE FREE JOURNEY.

ഈ ഓണം ആനവണ്ടിയോടൊപ്പംSeptember 10, ശനിപുനലൂർ - കുമരകം ഉല്ലാസയാത്ര ...KSRTC പുനലൂർ Budget Tourism Cell  ആഭിമുഖ്യത്തിൽ   *...
30/08/2022

ഈ ഓണം ആനവണ്ടിയോടൊപ്പം

September 10, ശനി
പുനലൂർ - കുമരകം ഉല്ലാസയാത്ര ...

KSRTC പുനലൂർ Budget Tourism Cell ആഭിമുഖ്യത്തിൽ *കുമരകം House Boat യാത്ര* (4-5 മണിക്കൂർ) 10-09-2022 ശനി രാവിലെ 06:30 ന് പുനലൂരിൽ നിന്നും പുറപ്പെടുന്നു.

Welcome drink, Lunch ഉൾപ്പടെ ടിക്കറ്റ് ചാർജ്ജ് Rs 1240/-

കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പറുകൾ

+91 94463 58456
+91 80867 07276

Whatsapp - +91 98473 58456

സ്ഥിരം യാത്രക്കാർക്ക് മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്തു സീറ്റുകൾ ഉറപ്പിച്ചു യാത്ര ചെയ്യുവാൻ *online seat reservation* ഒരു...
13/07/2022

സ്ഥിരം യാത്രക്കാർക്ക് മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്തു സീറ്റുകൾ ഉറപ്പിച്ചു യാത്ര ചെയ്യുവാൻ *online seat reservation* ഒരുക്കിയിട്ടുള്ള *പുനലൂർ - തിരുവനന്തപുരം*
റൂട്ടിലെ ട്രിപ്പുകൾ.

¶ 4:30 AM പുനലൂർ - നാഗർകോവിൽ
വഴി: അഞ്ചൽ, ആയൂർ, കിളിമാനൂർ, തിരുവനന്തപുരം, നെയ്യാറ്റിൻകര, മാർത്താണ്ഡം.

¶ 7:00 AM പുനലൂർ - നാഗർകോവിൽ
വഴി: അഞ്ചൽ, ആയൂർ, കിളിമാനൂർ, തിരുവനന്തപുരം, നെയ്യാറ്റിൻകര, മാർത്താണ്ഡം

¶ *7:45 AM പുനലൂർ - തിരുവനന്തപുരം*
*END TO END FAST PASSENGER*
വഴി: അഞ്ചൽ, ആയൂർ, പാളയം, സെക്രട്ടറിയേറ്റ്,

*END TO END ഷെഡ്യൂളിൽ ആയൂർ വരെയുള്ള സ്റ്റോപ്പുകളിലും കേശവദാസപുരം, പട്ടം, PMG, പാളയം, സെക്രട്ടറിയേറ്റ്, ആയൂർവേദ കോളേജ്, തമ്പാനൂർ എന്നിവിടങ്ങളിൽ മാത്രം ആയിരിക്കും നിർത്തുക*

സ്ഥിരം യാത്രക്കാർക്ക് കുറഞ്ഞ സമയത്ത് എത്തി ചേരുന്ന വിധത്തിൽ ആണ് END TO END ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.

*രാമായണ മാസത്തിൻ്റെ പുണ്യം തേടി* പുനലൂർ KSRTC ഡിപ്പോയിൽ നിന്നും നാലമ്പല ദർശനം പിൽഗ്രിം യാത്ര ക്രമീകരിക്കുന്നു.* ജൂലൈ മാസ...
06/07/2022

*രാമായണ മാസത്തിൻ്റെ പുണ്യം തേടി*
പുനലൂർ KSRTC ഡിപ്പോയിൽ നിന്നും നാലമ്പല ദർശനം പിൽഗ്രിം യാത്ര ക്രമീകരിക്കുന്നു.*
ജൂലൈ മാസം 17 ന് ശേഷം തീർഥാടകരുടെ സൗകര്യാർത്ഥം യാത്ര ക്രമീകരിക്കുന്നു.

13/05/2022

കുറഞ്ഞ ചിലവിൽ അടിച്ചു പൊളിച്ച് ഒരു ഉല്ലാസയാത്ര

May 22, (ഞായർ) 2022

*KSRTC പുനലൂർ ഡിപ്പോ* ഒരുക്കുന്ന ഒരു അടിപൊളി ഉല്ലാസയാത്ര. ടിക്കറ്റ് ചാർജ് (എൻട്രി ഫീസ് ഉൾപ്പടെ) ₹600 മാത്രം.

കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനും ബന്ധപ്പെടുക:

NAVAS : 9446358456
SHYLU : 8086707276
ANEESH :9495054939
👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦

🙏 പ്രധാന സന്ദർശന കേന്ദ്രങ്ങൾ 🙏
""""""""""""""""""""""""""""""""""""""""

❤ *കാപ്പുകാട് ആന വളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, ലുലു മാൾ, കോവളം*❤

രാവിലെ 05:30ന് പുനലൂർ നിന്നും ആരംഭിച്ചാൽ

തെന്മല - കുളത്തൂപ്പുഴ --നെടുമങ്ങാട് --ആര്യനാട്-- കുറ്റിച്ചൽ -- കോട്ടൂർ-- കാപ്പുകാട് ( 08:00 AM )

08:00 -- 10:00
ആനത്താവളം വിസിറ്റിംഗ്, ബോട്ടിംഗ്, ബ്രേക്ക് ഫസ്റ്റ്

10:00
കാപ്പുകാട് -- കോട്ടൂർ-- വ്ലാ വെട്ടി --വഴി
മാൻപാർക്ക്
ചീങ്കണ്ണി പാർക്ക്

തുടർന്ന്

KICMA കോളേജ് വഴി
നെയ്യാർഡാം.

നെയ്യാർഡാം റിസർവോയർ ,മണിമേട (watch tower), ടോപ്പ് വ്യൂ ,അക്വാറിയം ......

12:00
നെയ്യാർഡാം -- കാട്ടാക്കട --വലിയവിള -- വെള്ളയമ്പലം -- ആക്കുളം ലുലു മാൾ 13:00

17:00 ലുലു മാൾ -- ചാക്ക -- തിരുവല്ലം-- കോവളം 17:30

18:30 കോവളം - പുനലൂർ 20:30

*💕സുഖ യാത്ര സുരക്ഷിത യാത്ര ആനന്ദ യാത്ര*💕

*KSRTC PUNALUR ഡിപ്പോ ഒരുക്കുന്ന ആനവണ്ടിയിൽ ഒരു ഉല്ലാസയാത്ര*🌹 കെഎസ്ആർടിസി പുനലൂർ യൂണിറ്റിൽ നിന്നും 24.04.2022 ഞായറാഴ്ച ര...
16/04/2022

*KSRTC PUNALUR ഡിപ്പോ ഒരുക്കുന്ന ആനവണ്ടിയിൽ ഒരു ഉല്ലാസയാത്ര*

🌹 കെഎസ്ആർടിസി പുനലൂർ യൂണിറ്റിൽ നിന്നും 24.04.2022 ഞായറാഴ്ച രാവിലെ 5 :30 മണിക്ക് പുറപ്പെട്ട് രാത്രി 20 :30 മണിക്ക് തിരികെ എത്തിച്ചേരുന്നു .🌹
🙏 പ്രധാന സന്ദർശന കേന്ദ്രങ്ങൾ 🙏
""""""""""""""""""""""""""""""""""""""""
❤ *കാപ്പുകാട് ആന വളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, ലുലു മാൾ, കോവളം*❤
*************************

രാവിലെ 05:30ന് പുനലൂർ നിന്നും ആരംഭിച്ചാൽ

തെന്മല - കുളത്തൂപ്പുഴ --നെടുമങ്ങാട് --ആര്യനാട്-- കുറ്റിച്ചൽ -- കോട്ടൂർ-- കാപ്പുകാട് ( 08:00 AM )

08:00 -- 10:00
ആനത്താവളം വിസിറ്റിംഗ്, ബോട്ടിംഗ്, ബ്രേക്ക് ഫസ്റ്റ്

10:00
കാപ്പുകാട് -- കോട്ടൂർ-- വ്ലാ വെട്ടി --വഴി
മാൻപാർക്ക്
ചീങ്കണ്ണി പാർക്ക്

തുടർന്ന്

KICMA കോളേജ് വഴി
നെയ്യാർഡാം.

നെയ്യാർഡാം റിസർവോയർ ,മണിമേട (watch tower), ടോപ്പ് വ്യൂ ,അക്വാറിയം ......

12:00
നെയ്യാർഡാം -- കാട്ടാക്കട --വലിയവിള -- വെള്ളയമ്പലം -- ആക്കുളം ലുലു മാൾ 13:00

17:00 ലുലു മാൾ -- ചാക്ക -- തിരുവല്ലം-- കോവളം 17:30

18:30 കോവളം - പുനലൂർ 20:30

*************************
💞 ടിക്കറ്റ് ചാർജ്ജ് ₹: 600/- (എൻട്രി ഫീസ് ഉൾപ്പെടെ )💞
*************************
Contact Nos.
SHEREEF: 9447589405
NAVAS : 9446358456
SHYLU : 8086707276
ANEESH :9495054939
👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦

*💕സുഖ യാത്ര സുരക്ഷിത യാത്ര ആനന്ദ യാത്ര*💕

കൊല്ലം കെ എസ്സ് ആർ ടി സി നിങ്ങൾക്കായി വീണ്ടും  ഉല്ലാസയാത്ര  സംഘടിപ്പിക്കുന്നു.ജനുവരി 8 മുതൽ    തെന്മല -റോസ്മല -പാലരുവി അ...
04/01/2022

കൊല്ലം കെ എസ്സ് ആർ ടി സി നിങ്ങൾക്കായി വീണ്ടും ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.

ജനുവരി 8 മുതൽ തെന്മല -റോസ്മല -പാലരുവി അതും കുറഞ്ഞ ചിലവിൽ നിങ്ങളുടെ സ്വന്തം ആനവണ്ടിയിലൂടെ .....!

തെന്മല
കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂർ -ചെങ്കോട്ട ( തമിഴ്നാട് ) റൂട്ടിൽ തെന്മല ഗ്രാമപഞ്ചായത്തിലെ തെന്മലയിലാണ് തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലടയാറിലാണ് കല്ലട ജലസേചനപദ്ധതി യുടെഭാഗമായ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

റോസ്മല

പച്ചപ്പട്ടുടുത്ത് അണിഞ്ഞൊരുങ്ങി സഞ്ചാരികളെ വരവേറ്റിരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ആര്യങ്കാവ് റോസ്മല. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തില്‍, ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണിത്.

പാലരുവി

കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് ഇടനാടന്‍ കുന്നുകളിലെ ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്കു വരുന്നത്. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്കു പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണ്. പക്ഷെ എല്ലാ ക്ഷീണവും അകറ്റും ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം. ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ഈ അരുവിയുടെ തണുപ്പില്‍ ഒരു മുങ്ങിക്കുളിയും മറക്കാനാകാത്തതാകും. കുത്തിയൊഴുകുന്ന പുഴയും പാറക്കെട്ടുകളുമായതിനാല്‍ സന്ദര്‍ശകര്‍ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത്, പെട്ടെന്നുള്ള മഴ പുഴയില്‍ നീരൊഴുക്കും അപകടവും വര്‍ദ്ധിപ്പിക്കുന്ന സ്ഥലമാണ്.

ഇവയെല്ലാം വെറും 750 രൂപക്ക് ( പ്രവേശന ഫീസ് ഉൾപ്പെടെ)

അപ്പോ പോയാലോ!

കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റ്
മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും

കെ.എസ്.ആർ.ടി.സി കൊല്ലം
ഫോൺ:0474-2752008
ഈ മെയിൽ- [email protected]


മൊബൈൽ -7907273399
9074780146

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഇമെയിൽ[email protected]

Connect us on

Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

08/06/2021

*നാളെ മുതൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ*
08.06.2021

05.10 തിരുവനന്തപുരം -അമൃത ആശുപത്രി SFP

06.30 തിരുവനന്തപുരം -കൊല്ലം FP

07.30 - തിരുവനന്തപുരം -കൊല്ലം FP

06.15 തിരുവനന്തപുരം -പാലക്കാട് SFP

07.30 തിരുവനന്തപുരം -പാലക്കാട് SFP

06.30 തിരുവനന്തപുരം -കൊട്ടാരക്കര FP

07.30 തിരുവനന്തപുരം -കൊട്ടാരക്കര FP

07.30 തിരുവനന്തപുരം -പത്തനംതിട്ട FP

08.30 തിരുവനന്തപുരം - പുനലൂർ FP

11:15 തിരുവനന്തപുരം -തൃശൂർ SFP

18:30 തിരുവനന്തപുരം - നിലമ്പൂർ (DLX)

19:30 തിരുവനന്തപുരം - കോഴിക്കോട് (DLX)

13:00 തിരുവനന്തപുരം - മൂന്നാർ SFP

08/06/2021

*കെഎസ്ആർടിസി സൗത്ത് സോണിൽ നിന്നും നാളെ നടത്തുന്ന സർവ്വീസുകൾ.*
08.06.2021

TVM CL യൂണിറ്റ്
=============
1. 05:10 TVM - AIMS SFP

2. 06:15 TVM -ALP- PLK SFP

3. 07:30 TVM -KTM-PLK SFP

4. 13:00 TVM - MNR SFP

5. 18:30 TVM -KTM- NLBR DLX

6. 19:30 TVM - KKD DLX

7. 11:15 TVM- TSR - SFP

കാട്ടാക്കട യൂണിറ്റ്
================
8.07:30 KTDA- TSR SFP

പാറശ്ശാല യൂണിറ്റ്
===============
9. 05:30 PSLA -EKM SFP

വിഴിഞ്ഞം യൂണിറ്റ്
================
10. 08.00 VZM- TSR SFP

നെടുമങ്ങാട് യൂണിറ്റ്
==================
11. 06:20 NDD - AIMS SFP

കൊല്ലം യൂണിറ്റ്
==============
12. 05:05 KLM- KKD SFP

13.06:30 KLM- AIMS SFP

കൊട്ടാരക്കര യൂണിറ്റ്
===================
14. 06:30 KTR-EKM SFP

15. 07:30 KTR- EKM SFP

പത്തനംതിട്ട യൂണിറ്റ്
==================
16. 07:00 PTA -ALP-EKM SFP

തിരുവല്ല യൂണിറ്റ്
===============
17. 08:00 TVL -ALP-PLK SFP

Address

Unofficial Page Of KSRTC Punalur Depot
Punalur
691305

Alerts

Be the first to know and let us send you an email when Punalur KSRTC Bus Stand posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category