27/10/2022
അഭ്യർത്ഥന
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുവാൻ - ലോങ്ങ് മാർച്ച്.
ജനകിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തുറമുഖ കവാടമായ മുല്ലൂരിൽ നിന്നും സെക്രട്ടറിയേറ്റ് വരെ ലോങ്ങ് മാർച്ച് നടത്തുന്നു. നവംബർ 1ന് രാവിലെ 7മണിക്ക് തുടങ്ങും. മുക്കോല - വിഴിഞ്ഞം - കോവളം-വാഴമുട്ടം-പാചല്ലൂർ- തിരുവല്ലം - അമ്പലത്തറ, കമലേശ്വരം - മണക്കാട്, കിഴക്കേക്കോട്ട - സെക്രട്ടറിയേറ്റ്. ഇതാണ് റൂട്ട്. വിഴിഞ്ഞം തുറമുഖം നടപ്പിലാക്കണം, കോടതി വിധി നടപ്പിലാക്കണംഎന്നതാണ് ആവശ്യം.
മാർച്ച് കടന്നു പോകുന്ന സ്ഥലങ്ങളിൽ നിന്നും സംഘടനകൾ അഭിവാദ്യം അർപ്പിക്കുകയും മാർച്ചിൽ കൂടെ അണിചേരണമെന്നും അഭ്യർത്ഥിക്കുന്നു. സാമൂഹ്യ, സമുദായിക, സാംസ്‌കാരിക, രാഷ്ട്രിയ സംഘടനകൾക്കും, സോഷ്യൽ മീഡിയ കൂട്ടായ്മകൾക്കും ഇതിൽ ചേരാം.
താല്പര്യം ഉള്ള സംഘടനകൾ എവിടെ വരും എന്ന് അറിയിക്കണം.
എന്ന്,
വെങ്ങാനൂർ ഗോപകുമാർ
+91 9387292552
ജനറൽ കൺവീനർ
ജനകിയ പ്രതിരോധ സമിതി