Garuda KING CLASS

Garuda KING CLASS KSRTC operates MultiAxle Volvo & Scania Bus to Bangalore, Mysore, Coimbatore, Salem, Ernakulam, Hosur, Kozhikode, Thiruvananthapuram, Thrissur, Su.bathery.

ബെംഗളൂരു ലേക്ക് പോകുന്ന 14.31 മണിയുടെ KSRTC ഗരുഡ മഹാരാജ semi sleeper കേശവദാസപുരത്തു എത്തിയപ്പോള്‍!
12/07/2023

ബെംഗളൂരു ലേക്ക് പോകുന്ന 14.31 മണിയുടെ KSRTC ഗരുഡ മഹാരാജ semi sleeper കേശവദാസപുരത്തു എത്തിയപ്പോള്‍!

ബെംഗളൂരു ലേക്ക് പോകുന്ന 14.31 മണിയുടെ KSRTC ഗരുഡ മഹാരാജ semi sleeper കേശവദാസപുരത്തു എത്തിയപ്പോള്‍!Timings:02:31 PM - Thiruvananthapuram - Bengaluru (VOLVO/SC...

പുത്തനായി RP 665 Scania  Metrolink Garuda Maharaja തമ്പാനൂര്‍ ലേക്ക് കടന്നു വരുന്നു. CF Test ആണ്!
12/07/2023

പുത്തനായി RP 665 Scania Metrolink Garuda Maharaja തമ്പാനൂര്‍ ലേക്ക് കടന്നു വരുന്നു. CF Test ആണ്!

പുത്തനായി RP 665 Scania Metrolink Garuda Maharaja തമ്പാനൂര്‍ ലേക്ക് കടന്നു വരുന്നു. CF Test ആണ്!The KSRTC Garuda Maharaja Semi Sleeper Air Suspension AC Sca...

SWIFT ഗരുഡ AC SEATER BUS built by SMK Prakash ബാംഗ്ലൂര്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചേരുന്നു!!
12/07/2023

SWIFT ഗരുഡ AC SEATER BUS built by SMK Prakash ബാംഗ്ലൂര്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചേരുന്നു!!

SWIFT ഗരുഡ AC SEATER BUS built by SMK Prakash ബാംഗ്ലൂര്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചേരുന്നു!!Travel in KSRTC SWIFT Garuda AC Seater Bus from Bangalore ...

എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് 🦁 ബെംഗളൂരു ലേക്ക് യാത്രയാകുന്ന KSRTC യുടെ king Class !!
12/07/2023

എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് 🦁 ബെംഗളൂരു ലേക്ക് യാത്രയാകുന്ന KSRTC യുടെ king Class !!

"KING" എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് 🦁 ബെംഗളൂരു ലേക്ക് യാത്രയാകുന്ന KSRTC യുടെ king Class !!Title: "KSRTC Garuda King Class: Onboard Luxury in Heavy Traffic | T...

18/04/2022

കെ എസ് ആർ ടി സി -സ്വിഫ്റ്റിൻ്റെ
കണിയാപുരം-ബാംഗ്ലൂർ ഗജരാജ് ഏ.സി
വോൾവോ സ്ലീപ്പർ കോച്ച് സർവീസ്.

ദീർഘദൂര യാത്രകൾക്കായി കെഎസ്ആർടിസി ഒരുക്കുന്ന സ്വിഫ്റ്റ് ബസുകളുടെ സർവീസ് ആരംഭിച്ചു.മികച്ച സുഖസൗകര്യങ്ങളും കാര്യക്ഷമമായ സേവനങ്ങളും സ്വിഫ്റ്റ് ബസുകളിലൂടെ ലഭിക്കും. ക്ഷീണമില്ലാതെ യാത്രക്കാർക്ക് ഉല്ലാസയാത്ര പ്രദാനം ചെയ്യുക എന്നതാണ് ഈ സർവീസുകളിലൂടെ ലക്ഷ്യമിടുന്നത്.
ഡ്യുവൽ ക്യാമറ,വെഹിക്കിൽ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ്, തുടങ്ങിയവ ബസ്സുകളിൽ സ്ഥാപിച്ചിട്ടുണ്ട് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പരിശീലനം ലഭിച്ച ജീവനക്കാരെയാണ് സ്വിഫ്റ്റ് ബസുകളിൽ നിയമിച്ചിരിക്കുന്നത്.

ബാഗ്ലൂർ മലയാളികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു
തിരുവനന്തപുരം - നാഗർകോവിൽ
മധുര വഴി ബാംഗ്ലൂർ സർവ്വീസ്.

കണിയാപുരത്തു നിന്നുമാണ് സർവീസ്
ആരംഭിക്കുന്നത്. എല്ലാ ദിവസവും
വൈകിട്ട് 07.00 PM ന് കണിയാപുരത്തു
നിന്ന് പുറപ്പെട്ട് ടെക്നോപാർക്ക് ജീവനക്കാരുടെ സൗകര്യാർത്ഥം ടെക്നോപാർക്ക് എത്തി 08:00 PM ന്
തിരുവനന്തപുരം ചെന്ന് നാഗർകോവിൽ
_മധുര_സേലം വഴി ബാംഗ്ലൂർ
എത്തിച്ചേരുന്നു.അന്നേ ദിവസം തിരികെ 08.00 PM ന് ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട്
അടുത്ത ദിവസം പുലർച്ചയ്ക്ക് 6.35 am
ന് തിരുവനന്തപുരം എത്തി 06.55 ന്
കണിയാപുരം എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമം:-👇

▶️കണിയാപുരം▶️തിരുവനന്തപുരം - ബാംഗ്ലൂർ▶️

👉കണിയാപുരം -19:00 PM

👉ടെക്നോപാർക്ക് -19:30

👉തിരുവനന്തപുരം -20:00

👉നാഗർകോവിൽ-21:15

👉മധുര-00:50

👉സേലം -04:35

👉ബാoഗ്ലൂർ -07:35

ബാംഗ്ലൂർ▶️തിരുവനന്തപുരം
▶️കണിയാപുരം▶️

👉ബാംഗ്ലൂർ -20:00

👉സേലം -23:30

👉മധുര-03:20

👉നാഗർകോവിൽ -07:30

👉തിരുവനന്തപുരം -08:35

👉കണിയാപുരം - 08:55

കെഎസ്ആർടിസി- സിഫ്റ്റ് എന്നും
യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ:0471-2465000

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

15/04/2022
07/04/2022

ബാംഗ്ലൂർ പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും വീണ്ടും സർവീസ് ആരംഭിച്ച് കെഎസ്ആർടിസി.

ഏപ്രിൽ നാലാം തീയതി മുതൽ ആണ് ബെംഗളൂരു പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നത്.

പീനിയയിൽ ബസവേശ്വര ബസ് ടെർമിനൽ വർഷങ്ങളായി
പ്രവർത്തനരഹിതമായതിനാൽ അവിടെ നിന്നുള്ള സർവീസുകൾ നിർത്തിവച്ചിരിക്കയായിരുന്നു... തുറന്നു പ്രവർത്തനമാരംഭിച്ച ടെർമിനലിൽ റിസർവേഷൻ കൗണ്ടറും ഇനിമുതൽ
പ്രവർത്തിക്കുന്നതാണ്.

ബാംഗ്ലൂർ പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസുകൾ ...

18.30 ബാംഗ്ലൂർ - തിരുവനന്തപുരം (via) സേലം
21.00 ബാംഗ്ലൂർ - തൃശ്ശൂർ
21.00 ബാംഗ്ലൂർ - കണ്ണൂർ

യാത്രക്കാരുടെ തിരക്കനുസരിച്ച് പീനിയയിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതാണ്.

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08



കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

07/04/2022

സിഫ്റ്റ് ബസുകളുടെ സർവ്വീസുകൾ പ്രഖ്യാപിച്ചു. റിസർവ്വേഷൻ 7 (വ്യാഴാഴ്ച) വൈകിട്ട് 5 മണി മുതൽ

കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസുകളുടെ സർവ്വീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 11 ന് വൈകുന്നേരം 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകൾ സർവ്വീസുകൾ ആരംഭിക്കുന്നത്. കെഎസ്ആർടിസി- സിഫ്റ്റ് ബസിന്റെ സീറ്റ് ബുക്കിം​ഗ് ഏപ്രിൽ 7 ( നാളെ) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും ടിക്കറ്റുകൾ ലഭ്യമാകും.

തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺ ലൈൻ വഴി ലഭ്യമായിരിക്കും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫർ.
തിരുവനന്തപുരം - ബാംഗ്ലൂർ റൂട്ടിൽ സ്വിഫ്റ്റ് എ.സി സർവ്വീസുകളിൽ ഓൺലൈൻ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാർക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സർട്ടിഫിക്കറ്റും നൽകും. ഇത്തരത്തിൽ നൽകിയ റിട്ടേൺ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോ​ഗിക്കാനുള്ള സൗകര്യവും ലഭിക്കും. *നാളെ 5 മണിക്ക് റിസർവ്വേഷൻ ആരംഭിക്കുന്ന നാല് ഗജരാജ സ്ലിപ്പർ നിന്നുള്ള ഓരോ യാത്രക്കാർക്കാകും ഈ ആനുകൂല്യം ലഭ്യമാകുക.* തുടർന്ന് ഓരോ ദിവസവും ഏപ്രിൽ 30 വരെ പുതിയ സർവ്വീസുകൾ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. ഇത്തരത്തിൽ ഏപ്രിൽ മാസത്തിൽ ഓരോ ദിവസവും കൂടുതൽ സർവീസുകൾ ഓരോ ദിവസവും ഓൺലൈനിൽ നൽകുകയും ഏപ്രിൽ 30 ആം തീയതിയോടെ ഇത്തരത്തിൽ 100 ബസ്സുകളുടെ റിസർവേഷൻ ലഭ്യമാവുകയും ചെയ്യും. ഈ ബസ്സുകളിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും. ഇത്തരത്തിൽ ആകെ 100 പേർക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക.

ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% വരെ ടിക്കറ്റ് നിരക്കിൽ ഇളവും അനുവദിക്കും

എ.സി സ്ലീപ്പർ സർവ്വീസുകളും ടിക്കറ്റ് നിരക്കും
------------------------------------------

തിരുവനന്തപുരം - ബാ​ഗ്ലൂർ (വൈകുന്നരം 6 മണിക്ക്, നാ​ഗർകോവിൽ- തിരുനൽവേലി, ഡിൻഡി​ഗൽ, നാമക്കൽ- വഴി ബാ​ഗ്ലൂർ,- ടിക്കറ്റ് നിരക്ക്: 1571 രൂപ)

തിരികെ ബാ​ഗ്ലൂർ- തിരുവനന്തപുരം ( വൈകുന്നേരം 6 മണിക്ക്, നാമക്കൽ- ഡിൻഡി​ഗൽ- തിരുനൽവേലി- നാ​ഗർകോവിൽ- തിരുവനന്തപുരം,ടിക്കറ്റ് നിരക്ക്: -1728 രൂപ)

തിരുവനന്തപുരം- ബാ​ഗ്ലൂർ ( വൈകുന്നേരം 5.30 മണിക്ക്, ആലപ്പുഴ- വൈറ്റില- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി- ടിക്കറ്റ് നിരക്ക്:1376 രൂപ ( 30% കുറഞ്ഞ നിരക്ക്)

തിരികെ ബാ​ഗ്ലൂർ- തിരുവനന്തപുരം ( വൈകുന്നേരം 5 മണിക്ക്, സേലം, കോയമ്പത്തൂർ, തൃശ്ശൂർ- വൈറ്റില, ആലപ്പുഴ വഴി -ടിക്കറ്റ് നിരക്ക്: 2156 രൂപ)

എറണാകുളം- ബാ​ഗ്ലൂർ ( രാത്രി 8 മണിക്ക്, തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി- ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്ക്കൗണ്ട്)

തിരികെ ബാ​ഗ്ലൂർ - എറണാകുളം (രാത്രി 8 മണിക്ക് , സേലം, കോയമ്പത്തൂർ , തൃശ്ശൂർ വഴി- ടിക്കറ്റ് നിരക്ക്: 1552 രൂപ)

എറണാകുളം - ബാ​ഗ്ലൂർ ( രാത്രി 9 മണിക്ക്, തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി-ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്ക്കൗണ്ട്)

തിരികെ എറണാകുളം - ബാ​ഗ്ലൂർ (രാത്രി 9 മണിക്ക് , സേലം, കോയമ്പത്തൂർ , തൃശ്ശൂർ വഴി -ടിക്കറ്റ് നിരക്ക്:1552 രൂപ)

എ.സി സെമി സ്ലീപ്പർ ബസുകൾ
-----------------------------------------------

പത്തനംതിട്ട - ബാ​ഗ്ലൂർ ( വൈകുന്നേരം 5,30 മണി, കോട്ടയം- തൃശ്ശൂർ- കോയമ്പത്തൂർ- സേലം വഴി -ടിക്കറ്റ് നിരക്ക്: 1251 രൂപ)

തിരികെ ബാ​ഗ്ലൂർ -പത്തനംതിട്ട ( രാത്രി 7.30 മണി, സേലം, പാലക്കാട്, തൃശ്ശൂർ- കോട്ടയം വഴി- ടിക്കറ്റ് നിരക്ക്: 1376 രൂപ)

കോട്ടയം- ബാ​ഗ്ലൂർ ( വൈകുന്നേരം - 5.30 മണി, തൃശ്ശൂർ- പെരിന്തൽമണ്ണ- നിലമ്പൂർ- ​ഗൂഡല്ലൂർ- മൈസൂർ വഴി - ടിക്കറ്റ് നിരക്ക്: 993 രൂപ )

തിരികെ ബാ​ഗ്ലൂർ - കോട്ടയം ( വൈകിട്ട് 3.45 മണി, മൈസൂർ - ​ഗൂഡല്ലൂർ - നിലമ്പൂർ വഴി ടിക്കറ്റ് നിരക്ക്: 1093 രൂപ)

കോഴിക്കോട് - ബാ​ഗ്ലൂർ (രാവിലെ 8.30 മണി, സുൽത്താൻ ബത്തേരി - മൈസൂർ വഴി ടിക്കറ്റ് നിരക്ക്: 703 രൂപ)

കോഴിക്കോട്- ബാ​ഗ്ലൂർ (ഉച്ചയ്ക്ക് 12 മണി, ബത്തേരി, മൈസൂർ വഴി ടിക്കറ്റ് നിരക്ക്:- 703 രൂപ)

കോഴിക്കോട്- ബാ​ഗ്ലൂർ​ ( വൈകുന്നേരം 7 മണി, മാനന്തവാടി , മൈസൂർ വഴി ടിക്കറ്റ് നിരക്ക്: 771 രൂപ)

കോഴിക്കോട്- ബാ​ഗ്ലൂർ ( രാത്രി 10 മണി, മാനന്തവാടി, മൈസൂർ വഴി ടിക്കറ്റ് നിരക്ക്:- 771 രൂപ)

തിരികെയുള്ള സർവ്വീസുകൾ

സുൽത്താൻ ബത്തേരി വഴി, ഉച്ചയ്ക്ക് 12 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 10.30 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 11.45 ടിക്കറ്റ് നിരക്ക്:848 രൂപ, മാനന്തവാടി വഴി രാത്രി 8.30 മണി ടിക്കറ്റ് നിരക്ക്: 848 രൂപ

നോൺ എ.സി ഡീലക്സ് ബസുകൾ
------------------------------------------------------

കണ്ണൂർ- തിരുവനന്തപുരം ( വൈകുന്നേരം 5.45 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ- ബൈപ്പാസ് വഴി ടിക്കറ്റ് നിരക്ക്:- 701 രൂപ)

തിരികെ തിരുവനന്തപുരം- കണ്ണൂർ ( വൈകുന്നേരം 7 മണി, ആലപ്പുഴ- വൈറ്റില- തൃശ്ശൂർ - കോഴിക്കോട് ടിക്കറ്റ് നിരക്ക്: 701 രൂപ )

മാനന്തവാടി- തിരുവനന്തപുരം (വൈകുന്നേരം 5 മണി, കോഴിക്കോട്- തൃശ്ശൂർ- മൂവറ്റുപുഴ- കോട്ടയം വഴി ടിക്കറ്റ് നിരക്ക്: 701 രൂപ)

തിരികെ തിരുവനന്തപുരം - മാനന്തവാടി ( രാത്രി 7 .30. മണി, കൊട്ടാരക്കര- കോട്ടയം- തൃശ്ശൂർ- കോഴിക്കോട് വഴി- ടിക്കറ്റ് നിരക്ക്: 701 രൂപ)

സുൽത്താൻ ബത്തേരി - തിരുവനന്തപുരം ( രാത്രി 7 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ വഴി ടിക്കറ്റ് നിരക്ക്: 701 രൂപ)

തിരികെ തിരുവനന്തപുരം- സുൽത്താൻ ബത്തേരി ( വൈകുന്നേരം 4.30 മണി, കോട്ടയം- തൃശ്ശൂർ- കോഴിക്കോട് ടിക്കറ്റ് നിരക്ക്: 691 രൂപ)

സുൽത്താൻബത്തേരി- തിരുവനന്തപുരം (രാത്രി 10.45 മണി, കോഴിക്കോട്- തൃശ്ശൂർ- വൈറ്റില- ആലപ്പുഴ- ടിക്കറ്റ് നിരക്ക്: 701 രൂപ)

തിരികെ തിരുവനന്തപുരം- സുൽത്താൻബത്തേരി ( രാത്രി 8.30 മണി, കോട്ടയം -തൃശ്ശൂർ- കോഴിക്കോട് ടിക്കറ്റ് നിരക്ക്: 691 രൂപ)

തിരുവനന്തപുരം- കോഴിക്കോട് (രാത്രി 8 മണി, ആലപ്പുഴ- വൈറ്റില വഴി ടിക്കറ്റ് നിരക്ക്: 581 രൂപ)

തിരികെ കോഴിക്കോട്- തിരുവനന്തപുരം (വൈകുന്നേരം 3 മണി, തൃശ്ശൂർ- വൈറ്റില ടിക്കറ്റ് നിരക്ക്: 581 രൂപ)

തിരുവനന്തപുരം- കോഴിക്കോട് (രാത്രി 10.30 മണി, കോട്ടയം- തൃശ്ശൂർ - വൈപ്പാസ് വഴി- ടിക്കറ്റ് നിരക്ക്: 561 രൂപ)

തിരികെ കോഴിക്കോട്- തിരുവനന്തപുരം ( വൈകുന്നേരം 5 മണി, തൃശ്ശൂർ- വൈറ്റില ടിക്കറ്റ് നിരക്ക്: 581 രൂപ)

തിരുവനന്തപുരം - കോഴിക്കോട് (വൈകുന്നേരം 6 മണി, ആലപ്പുഴ- വൈറ്റില , തൃശ്ശൂർ ടിക്കറ്റ് നിരക്ക്: 581 രൂപ)

തിരികെ കോഴിക്കോട്- തിരുവനന്തപുരം (വൈകുന്നേരം 4.30 മണി, തൃശ്ശൂർ - കോട്ടയം ടിക്കറ്റ് നിരക്ക്: 561 രൂപ)

കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08
_swift

Don't miss out
28/03/2022

Don't miss out

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിന് 30% ഡിസ്ക്കൗണ്ട്

കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ഓൺലൈൻ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വന്ന 30 % ഡിസ്ക്കൗണ്ട് ഒരു മാസത്തേക്ക് കൂടെ നിലനിർത്താൻ തീരൂമാനിച്ചു. സ്കാനിയ, വോൾവോ ബസുകളിലെ യാത്രക്കാർക്ക് ഏപ്രിൽ 30 വരെ ഓൺലൈൻ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയുടെ 70% തുക നൽകിയാൽ മതിയാകും. ഇതിന് വേണ്ടി മുൻകൂർ ടിക്കറ്റ് ബുക്കിം​ഗ് സൗകര്യം ഉൾപ്പെടെ കെഎസ്ആർടിസിയുടെ വെബ്സൈറ്റിലും, എന്റെ കെഎസ്ആർടിസി മൊബൈൽ ആപ്പിലും ലഭ്യമാക്കി. ഫെയർ റിവിഷൻ നടപ്പിലാക്കിയാൽ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്നും അതിന് മുന്നോടിയായി പരമാവധിയാത്രക്കാർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു കൊള്ളുന്നു.

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

പുതിയ KSRTC സ്വിഫ്റ്റ് സർവീസ് നടത്തുന്നതിനുവേണ്ടി തിരുവനന്തപുരത്ത് എത്തിച്ചേർന്ന 4 VOLVO സ്ലീപ്പർ ബസ് കൾ. വീഡിയോ കാണുക. ...
14/03/2022

പുതിയ KSRTC സ്വിഫ്റ്റ് സർവീസ് നടത്തുന്നതിനുവേണ്ടി തിരുവനന്തപുരത്ത് എത്തിച്ചേർന്ന 4 VOLVO സ്ലീപ്പർ ബസ് കൾ. വീഡിയോ കാണുക. കടപ്പാട് : Sreenath K.

More newbies arrived atanayara depot. total of four Gajaraj Volvos and 15 Super Deluxe buses are there at present. More are expected to arrive this week. കൂട...

06/03/2022

ദീർഘ ദൂര സർവീസുകൾ ‍നടത്തുന്നതിന് വേണ്ടി കെഎസ്ആർടിസി- സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി. വോൾവോ ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എ.സി സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ആനയറയിലെ കെഎസ്ആർടിസി - സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്.

സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോ​ഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയിൽപ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണ് എത്തിയത്.

ബാ​ഗ്ലൂർ ആസ്ഥാനമായുള്ള വി.ഇ കോമേഴ്സ്യൽ വെഹിക്കിൽ പ്രൈവറ്റ് ലിമിറ്റഡ് ( വോൾവോ) എന്ന വാഹന നിർമ്മാതാവ് BS6 ശ്രേണിയിൽ ഉള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണ് എത്തിയത്.14.95 മീറ്റർ നീളത്തോട് കൂടിയ ബസിൽ 11 ലിറ്റർ എഞ്ചിൻ, 430 എച്ച്.പി പവർ നൽകുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ​ഗിയർ സംവിധാനമാണ് ഈ ബസുകളിൽ ഉള്ളത്. സുരക്ഷയെ മുൻ നിർത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും, എ.ബി.എസ് ആൻഡ് ഇ.ബി.ഡി, ഇ.എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നൽകിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയർ ബെല്ലോയോട് കൂടിയ സസ്പെൻഷൻ സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളിൽ ഉള്ളത്.

ടെന്റർ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50000 ( ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപ)യ്ക്കാണ് ഈ ബസുകൾ വാങ്ങുന്നത്. 40 യാത്രക്കാർക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന ബെർത്തുകളാണ് ഈ ബസുകളിൽ ഉള്ളത്. ദീർ‌‍ഘ ദൂര യാത്രക്കാർക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകൾ സർവ്വീസ് നടത്തുന്നതോടെ കെഎസ്ആർടിസി -സിഫ്റ്റ് ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം അശോക് ലൈലാന്റ് ഷാസിയിൽ നിർമ്മിച്ച 20 ലക്ഷ്വറി എ.സി ബസുകളും ഉടൻ ലഭ്യമാകും. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 11.7 മീറ്റർ നീളം, 197 HP പവർ നൽകുന്ന എഞ്ചിൻ, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ​ഗിയർ ബോക്സ്, ട്യൂബ് ലെസ് ടയറുകൾ, 4 വശവും എയർ സസ്പെൻഷൻ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.
ഈ ബസുകൾ 41 യാത്രക്കാരെ ഉൾക്കൊള്ളുന്നതും ഏറെ സൗകര്യ പ്രദവുമാണ്. സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന റിക്ലൈനിം​ഗ് സീറ്റുകളുമാണ് ഈ ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ദീർഘ ദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതൽ ലഗേജ് വെക്കുന്നതിനുള്ള ഇടം ഈ ബസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. നാല് വശങ്ങളിലേയും എയർ സസ്പെൻഷൻ യാത്ര കൂടുതൽ സുഖപ്രദമാക്കുന്നതിന് സഹായിക്കും. അശോക് ലൈലാന്റ് അംഗീകാരമുള്ള ബാം​ഗ്ലൂരിലെ എസ്.എം കണ്ണപ്പ എന്ന വാഹന ബോഡി നിർമ്മാതാവാണ് ഈ ബസുകളുടെ ബോഡി നിർമ്മിച്ചിരിക്കുന്നത്.

കാലാവധി പൂത്തിയാക്കിയ ദീർഘ ദൂര സർവ്വീസുകൾക്കായി ഉപയോ​ഗിക്കുന്ന ബസുകൾ മാറ്റുന്നതിന് BS 6 ശ്രേണിയിലെ എയർ സസ്പെൻഷനോട് കൂടിയ 72 നോൺ എ.സി ഡീലക്സ് ബസുകളാണ് അശോക് ലൈലാന്റ് ഷാസിയിൽ നിർമ്മിച്ചിരിക്കുന്നത്. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. സൗകര്യ പ്രദമായ റിക്ലൈനിം​ഗ് സീറ്റുകളോട് കൂടിയ ഈ ബസിൽ 41 യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാനാകും. തൃച്ചിയിലുള്ള ​ഗ്ലോബൽ ടിവിഎസ് എന്ന പ്രമുഖ ബസ് ബോഡി നിർമ്മാതാക്കളാണ് 72 ബസുകൾക്ക് ബോഡി നിർമ്മിച്ചിരിക്കുന്നത്. 11.19 മീറ്റർ നീളവും, 197 HP പവറും, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ​ഗിയർ ബോക്സ്, ട്യൂബ് ലെസ് ടയറുകൾ, എയർ സസ്പെൻഷൻ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.

ഈ ബസുകൾ എല്ലാവിധ സുരക്ഷാ മുൻകരുതലോട് കൂടി കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന ബസ് ബോഡി കോഡ് AIS:052 മാനദണ്ഡങ്ങളോട് കൂടിയാണ് ബസുകളുടെ ബോഡി നിർമ്മിച്ചിരിക്കുന്നത്. സുരക്ഷയെ മുൻനിർത്തി ഈ ബസുകളിൽ ഡ്യൂവൽ ക്യാമറ, വെഹിക്കിൾ ലോക്കേഷൻ ട്രാക്കിം​ഗ് ഡിവൈസ്, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്...

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

05/03/2022

Address

KSRTC
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Garuda KING CLASS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category