Kerala State Road Transport Corporation

Kerala State Road Transport Corporation Official page of Kerala State Road Transport Corporation (KSRTC) PUBLIC TRANSPORT UNDERTAKING

*ഓണക്കാല സർവീസുകളിൽ ഏറ്റവും ഉയർന്ന ഒരു ദിവസത്തെ ടിക്കറ്റ് വരുമാനം നേടി കെ.എസ്.ആർ.ടി.സി. ; ഓഗസ്റ്റ് 31 ന് 10.82 കോടി രൂപ*...
02/09/2026

*ഓണക്കാല സർവീസുകളിൽ ഏറ്റവും ഉയർന്ന ഒരു ദിവസത്തെ ടിക്കറ്റ് വരുമാനം നേടി കെ.എസ്.ആർ.ടി.സി. ; ഓഗസ്റ്റ് 31 ന് 10.82 കോടി രൂപ*

തിരുവനന്തപുരം: സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനായി കെ.എസ്.ആർ.ടി.സി. നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിന്റെ തെളിവായി, ഓണക്കാല സർവീസ് ക്രമീകരണത്തിനിടെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ് വരുമാനം കോർപ്പറേഷൻ രേഖപ്പെടുത്തി. 2026 ഓഗസ്റ്റ് 31 തിങ്കളാഴ്ചത്തെ ആകെ കളക്ഷൻ 1081.82 ലക്ഷം രൂപ (10.82 കോടി രൂപ) ആണ്.കഴിഞ്ഞ വർഷത്തെ ഇതേ ഓണക്കാല തിങ്കളാഴ്ചയായ 08.09.2025 ലെ കളക്ഷൻ 1019.20 ലക്ഷം രൂപ (10.19 കോടി രൂപ) ആയിരുന്നു. ഇതിനെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ, അതായത് 6.14 ശതമാനത്തിന്റെ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.
വരുമാന കാര്യക്ഷമതയിലും ഈ പുരോഗതി പ്രതിഫലിക്കുന്നു. ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനം (EPB) 23,477 രൂപയായി ഉയർന്നു; കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 22,123 രൂപയായിരുന്നു. ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം (EPKM) 69.09 രൂപയായി; കഴിഞ്ഞ വർഷം ഇത് 64.89 രൂപയായിരുന്നു. അതായത്, ഓരോ ബസും ഓരോ കിലോമീറ്ററും കൂടുതൽ ഫലപ്രദമായി വരുമാനം നേടി.
അന്നേ ദിവസം 4,641 ബസുകൾ സർവീസ് നടത്തി; 4,461 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തു. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് യഥാക്രമം 4,528 ബസുകളും 4,417 ഷെഡ്യൂളുകളുമായിരുന്നു.
ഓണക്കാലത്തെ ഉയർന്ന യാത്രാ ആവശ്യകത മുൻകൂട്ടി കണ്ട് ക്രമീകരിച്ച അധിക സർവീസുകളും സ്പെഷ്യൽ സർവീസുകളും, ഷെഡ്യൂൾ പാലനത്തിലെ കൃത്യതയും, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ യൂണിറ്റുകൾക്ക് ലഭ്യമായ തത്സമയ നിരീക്ഷണ സൗകര്യവുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. ഓണാഘോഷത്തിനു ശേഷമുള്ള മടക്കയാത്രാ തിരക്ക് പൂർണമായി പ്രയോജനപ്പെടുത്താൻ കോർപ്പറേഷന് കഴിഞ്ഞു.ജീവനക്കാരുടെ ക്ഷേമകാര്യങ്ങളിലും, ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നതിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ബഹു:ഗതാഗത വകുപ്പ് മന്ത്രിയും സമയോജിതമായി നടത്തിയ പ്രവർത്തങ്ങൾ ജീവനക്കാർക്ക് നൽകിയ ആത്മവിശ്വാസം ഈ മികച്ച പ്രവർത്തന ഫലത്തിന് പിന്നിലുണ്ട്
കെ.എസ്.ആർ.ടി.സി.യുടെ അഭിമാനകരമായ ഈ നേട്ടത്തിനായി സമർപ്പിതമായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും, കോർപ്പറേഷനിൽ വിശ്വാസമർപ്പിച്ച യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെ.എസ്.ആർ.ടി.സി.യുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

26/08/2026

ഓണം
കെഎസ്ആർടിസിയോടൊപ്പം👍

🌼 ഓണാശംസകൾ 🌼യാത്രകൾ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള  സഞ്ചാരം മാത്രമല്ല… മനസ്സുകളെ ചേർക്കുന്ന മനോഹരമായ അനുഭവങ്ങളാണ്. ഓരോ യാത്രയ...
25/08/2026

🌼 ഓണാശംസകൾ 🌼

യാത്രകൾ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സഞ്ചാരം മാത്രമല്ല… മനസ്സുകളെ ചേർക്കുന്ന മനോഹരമായ അനുഭവങ്ങളാണ്. ഓരോ യാത്രയിലും പുതിയ കാഴ്ചകളും പുതിയ സൗഹൃദങ്ങളും മധുരമുള്ള ഓർമ്മകളും നമ്മെ തേടിയെത്തുന്നു.

ഈ ഓണക്കാലത്ത്, സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും നിറങ്ങൾ നിറഞ്ഞ യാത്രകൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകട്ടെ. പ്രിയപ്പെട്ടവരിലേക്കും സ്വന്തം നാടുകളിലേക്കും സ്വപ്നങ്ങളിലേക്കുമുള്ള ഓരോ യാത്രയും സുരക്ഷിതവും സന്തോഷകരവുമാകട്ടെ. 🚌🌾💛

യാത്രകളെ ആഘോഷമാക്കി, ഓണത്തെ ഹൃദയത്തിലേറ്റി യാത്ര തുടരാം…
എല്ലാവർക്കും സ്നേഹവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകൾ! 🌸✨

#ഓണം #ഓണാശംസകൾ #യാത്ര

നബിദിനാശംസകൾ...       #നബിദിനം    #സ്നേഹത്തിന്റെയും_സമാധാനത്തിന്റെയും_സന്ദേശം
25/08/2026

നബിദിനാശംസകൾ...




#നബിദിനം



#സ്നേഹത്തിന്റെയും_സമാധാനത്തിന്റെയും_സന്ദേശം

24/08/2026

Say 'Hai' to
9447071021

കെ.എസ്.ആർ.ടി.സിക്ക് നല്ലോണം! സാലറി അഡ്വാൻസും പെൻഷൻകാർക്കുള്ള ഉത്സവബത്തയും ബോണസും ഉറപ്പാക്കി വിഡി സതീശൻ സർക്കാർ🎉 സ്ഥിരം ജ...
21/08/2026

കെ.എസ്.ആർ.ടി.സിക്ക് നല്ലോണം! സാലറി അഡ്വാൻസും പെൻഷൻകാർക്കുള്ള ഉത്സവബത്തയും ബോണസും ഉറപ്പാക്കി വിഡി സതീശൻ സർക്കാർ

🎉 സ്ഥിരം ജീവനക്കാർക്ക്
• ₹10,000 ഓണം സാലറി അഡ്വാൻസ്
• ₹3,000 ഉത്സവബത്ത
• അർഹരായവർക്ക് ബോണസും

🌼 പെൻഷൻകാർക്ക്
• 42,549 പേർക്ക് ₹1,250 വീതം ഉത്സവബത്ത
• 2019ന് ശേഷം ആദ്യമായാണ് പെൻഷൻകാർക്ക് ഓണം അലവൻസ് നൽകുന്നത്.

🤝 താൽക്കാലിക ജീവനക്കാർക്ക്
• ₹1,000 ഓണം അലവൻസ്

ജീവനക്കാരുടെയും പെൻഷൻകാരുടെയും ആത്മാർഥമായ സേവനത്തിനും അർപ്പണബോധത്തിനുമുള്ള അംഗീകാരമായി, സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഓണത്തിന്റെ സന്തോഷം പങ്കിടാനുള്ള സർക്കാരിന്റെ കരുതൽ.

ഈ ഓണം കെ.എസ്.ആർ.ടി.സി. കുടുംബത്തിന് കൂടുതൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ഓണമാകട്ടെ! ❤️




കെ.എസ്.ആർ.ടി.സി. എക്സിക്യൂട്ടീവ് എ.സി. വോൾവോ സർവീസ് തിരുവനന്തപുരം–എറണാകുളം  20.08.2026 മുതൽ കെ.എസ്.ആർ.ടി.സി.യുടെ വൈവിധ്യ...
18/08/2026

കെ.എസ്.ആർ.ടി.സി. എക്സിക്യൂട്ടീവ്
എ.സി. വോൾവോ സർവീസ് തിരുവനന്തപുരം–എറണാകുളം
20.08.2026 മുതൽ

കെ.എസ്.ആർ.ടി.സി.യുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും പ്രീമിയം നിലവാരത്തിലുള്ളതുമായ യാത്രാനുഭവം ഒരുക്കുന്നതിനുമായി എക്സിക്യൂട്ടീവ് എ.സി. വോൾവോ ലക്ഷ്വറി ബസ് സർവീസ് തിരുവനന്തപുരം–എറണാകുളം റൂട്ടിൽ സർവീസ് ആരംഭിക്കുന്നു. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

ആധുനിക സാങ്കേതികവിദ്യയും യാത്രാസൗകര്യങ്ങളും സമന്വയിപ്പിച്ച Volvo Business Class ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി നിരവധി പ്രത്യേക സൗകര്യങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്.

പ്രധാന സവിശേഷതകൾ

* 36 സീറ്റുകളുള്ള 2×2 Premium Reclining Seating – കൂടുതൽ വിശാലവും സുഖകരവുമായ യാത്രയ്ക്കായി റിക്ലൈനിംഗ് സംവിധാനമുള്ള സീറ്റുകൾ.
* Individual Entertainment System – ഓരോ സീറ്റിലും വ്യക്തിഗത എന്റർടെയ്ൻമെന്റ് സംവിധാനം.
* Pantry സൗകര്യം – Mini Refrigerator, Coffee Maker എന്നിവ ഉൾപ്പെടുന്ന പാൻട്രി സംവിധാനം.
* On-board Toilet – ദീർഘദൂര യാത്രകളിൽ കൂടുതൽ സൗകര്യത്തിനായി ബസിനുള്ളിൽ തന്നെ ടോയ്‌ലറ്റ് സൗകര്യം.
* USB Charging Slots – മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള USB ചാർജിംഗ് സൗകര്യം.
* Complimentary Wi-Fi – യാത്രയ്ക്കിടെ സൗജന്യ Wi-Fi സൗകര്യം.

പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ

പ്രീമിയം ബസ് സർവീസിന്റെ നിലവാരത്തിനനുസരിച്ചുള്ള മികച്ച സേവനം യാത്രക്കാർക്ക് ഉറപ്പാക്കുന്നതിനായി സർവീസിൽ നിയോഗിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

Driver-cum-Conductors-ന് Volvo Business Class ബസിന്റെ പ്രവർത്തനരീതി, വാഹനത്തിന്റെ പ്രത്യേക സവിശേഷതകൾ, വിവിധ സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ സംബന്ധിച്ച പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

അതോടൊപ്പം, Bus Hostesses-ന് Hospitality Management, Customer Service, Protocol, Passenger Handling, Emergency Services തുടങ്ങിയ മേഖലകളിലും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

സർവീസ് സമയം

തിരുവനന്തപുരം നിന്നുള്ള സർവീസ് രാവിലെ 5.30ന് പുറപ്പെട്ട് കൊല്ലം (അയത്തിൽ), ആലപ്പുഴ (കൊമാടി), ഹൈക്കോർട്ട് വഴി രാവിലെ 9.45ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

തിരികെ വൈകിട്ട് 5.30ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സർവീസ് അതേ റൂട്ടിലൂടെ രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും.

സർവീസ് തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

ആധുനിക യാത്രാസൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനവും സമന്വയിപ്പിച്ച് യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീമിയം യാത്രാനുഭവം നൽകുകയാണ് ഈ പുതിയ സർവീസിലൂടെ കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നത്.

ടിക്കറ്റുകൾ വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പറിൽ 'Hai' അയക്കൂ..

കൂടാതെ www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെ.എസ്.ആർ.ടി.സി. റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

#വോൾവോ #പുതിയസർവീസ്

കെഎസ്ആർടിസിയുടെ ആഡംബര ബസ് ആലപ്പുഴയിൽ നിന്ന് ബാംഗ്ലൂരിലേക്ക് സർവ്വീസ് ആരംഭിച്ചു...ആലപ്പുഴ ഡിപ്പോയിൽ ബഹു.അമ്പലപ്പുഴ എംഎൽഎ ...
16/08/2026

കെഎസ്ആർടിസിയുടെ ആഡംബര ബസ് ആലപ്പുഴയിൽ നിന്ന് ബാംഗ്ലൂരിലേക്ക് സർവ്വീസ് ആരംഭിച്ചു...

ആലപ്പുഴ ഡിപ്പോയിൽ ബഹു.അമ്പലപ്പുഴ എംഎൽഎ ശ്രീ.ജി.സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.ആലപ്പുഴ എംപി ശ്രീ.കെ.സി വേണുഗോപാൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ബഹു.ആലപ്പുഴ എംഎൽഎ ശ്രീ.എ.ഡി തോമസും കെഎസ്ആർടിസി സിഎംഡിയും പങ്കെടുത്ത ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ട്രേഡ് യൂണിയൻ നേതാക്കളും കെഎസ്ആർടിസി ഉദ്യോഗസ്ഥരും ജീവനക്കാരും സന്നിഹിതരായിരുന്നു.

#കെഎസ്ആർടിസി #ആലപ്പുഴ #ബാംഗ്ലൂർ #വോൾവോ #പുതിയസർവീസ്

Address

Kerala State Road Transport Corporation, Transport Bhavan, Fort. P. O
Thiruvananthapuram
695023

Alerts

Be the first to know and let us send you an email when Kerala State Road Transport Corporation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala State Road Transport Corporation:

Shortcuts

Share