Kerala BUS Riders - KBR

Kerala BUS Riders - KBR THE COMPLETE BUS FANING GROUP

പൊതുഗതാഗതത്തിലും വിനോദസഞ്ചാര മേഖലയിലും ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ബസ്... ഒരുപാട് പേർ ഇവയെ ആശ്രയിക്കുന്നു... യാത്രക്കാർ, ജോലിക്കാർ, ഉടമകൾ, സ്പെയർ പാർട്സ് കടക്കാർ അങ്ങനെ തുടങ്ങി നിരവധി പേർ... എല്ലാവരെയും ഒന്നു പോലെ കണ്ട് മുന്നോട്ടിറങ്ങിയ KBR അത് ഇന്നും എന്നും കൈ വിടാണ്ട് കാത്തു സൂക്ഷിക്കുന്നു... ദിവസവും വരുന്ന പുതു ചിത്രങ്ങൾ, ഓർമ്മകൾ സമ്മാനിക്കുന്ന പഴയ ചിത്രങ്ങൾ, റൂട്ടും സമയവും ആയി ബന്ധപ്പെട്ട വ

ിവരങ്ങൾ അങ്ങനെ എല്ലാം നിങ്ങളുടെ വിരൽ തുമ്പിൽ... ലൈക്ക് ബട്ടൺ അമർത്തു, ഞങ്ങളോടൊപ്പം ചേരൂ... നമ്മൾക്കൊരുമിച്ച് യാത്ര ചെയ്യാം, ആസ്വദിക്കാം...
ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ് - KBR - KERALA BUS RIDERS - എന്നും നിങ്ങൾക്കൊപ്പം

𝘖𝘶𝘳𝘭𝘢𝘥𝘺 𝘔𝘰𝘵𝘰𝘳𝘴KL 33 R 8926കോട്ടയം ★ എരുമേലിAbhijith Sivadas
11/12/2025

𝘖𝘶𝘳𝘭𝘢𝘥𝘺 𝘔𝘰𝘵𝘰𝘳𝘴

KL 33 R 8926

കോട്ടയം ★ എരുമേലി

Abhijith Sivadas

Sushmithaകാസർഗോഡ് കാഞ്ഞങ്ങാട് പയ്യന്നൂർ കണ്ണൂർ Kasargod Kanhangad Payyannur KannurKL 14 AG 2333Body built by DVN moorthy...
11/12/2025

Sushmitha

കാസർഗോഡ് കാഞ്ഞങ്ങാട് പയ്യന്നൂർ കണ്ണൂർ
Kasargod Kanhangad Payyannur Kannur
KL 14 AG 2333

Body built by DVN moorthy Coach, Karur.

photography

പഴയ ഹൈറേഞ്ച് സഞ്ചാരി ഇപ്പോൾ ഫ്രീക്കൻആളെ മനസ്സിലായോ?......𝐂𝐑𝐄𝐒𝐄𝐍𝐓നരിക്കുനി - കോഴിക്കോട് os KL 33 M 1125Ex VICTORYചങ്ങനാശ്...
11/12/2025

പഴയ ഹൈറേഞ്ച് സഞ്ചാരി ഇപ്പോൾ ഫ്രീക്കൻ

ആളെ മനസ്സിലായോ?......

𝐂𝐑𝐄𝐒𝐄𝐍𝐓

നരിക്കുനി - കോഴിക്കോട് os

KL 33 M 1125

Ex VICTORY
ചങ്ങനാശ്ശേരി ♻️ ഇരട്ടയാർ LS

📸 Hashim calicut

നിലവിൽ  ഡ്രൈവറടക്കം 14- ഓ അതിന് മുകളിലോ  സീറ്റിംഗ് കപ്പാസിറ്റിയുള്ള എല്ലാ പാസ്സഞ്ചർ വാഹനങ്ങളും, കേന്ദ്രമോട്ടോർ വാഹന ചട്ട...
28/08/2025

നിലവിൽ ഡ്രൈവറടക്കം 14- ഓ അതിന് മുകളിലോ സീറ്റിംഗ് കപ്പാസിറ്റിയുള്ള എല്ലാ പാസ്സഞ്ചർ വാഹനങ്ങളും, കേന്ദ്രമോട്ടോർ വാഹന ചട്ടം നിഷ്കര്ഷിക്കുന്ന പ്രകാരം AIS 052 (ബസ് ബോഡി കോഡ്) പാലിക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി ബോഡിബിൽഡർ FORM 22 B യിൽ നൽകുന്ന സാക്ഷ്യപത്രം അനുസരിച്ചാണ് രജിസ്റ്റർ ചെയ്ത് വരുന്നത്.

എന്നാൽ 2025 സെപ്റ്റംബർ ഒന്നാം തീയതി മുതൽ, മേൽ ചട്ടത്തിൽ കേന്ദ്ര ഗവൺമെന്റ് ഭേദഗതി നിർദ്ദേശിച്ചിട്ടുണ്ട്. അതുപ്രകാരം ബോഡി ബിൽഡർ നൽകിവരുന്ന സെൽഫ് ഡിക്ലറേഷൻ (FORM 22B) ചട്ടത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ്. മേൽ തീയതി മുതൽ ഡ്രൈവറടക്കം പതിനാലോ അതിന് മുകളിലോ സീറ്റിംഗ് കപ്പാസിറ്റി ഉള്ള പാസഞ്ചർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ AIS:052 നിബന്ധനകൾ പാലിച്ച് നിർമ്മിക്കണം. മാത്രവുമല്ല കേന്ദ്ര മോട്ടോർ വാഹന 126 പ്രകാരം അധികാരപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ടെസ്റ്റിംഗ് ഏജൻസി നൽകുന്ന ബസ് ബോഡി ടൈപ്പ് അപ്പ്രൂവൽ നിർബന്ധമായും ഉണ്ടായിരിക്കുകയും വേണം. സാക്ഷ്യപത്രം ഹാജരാക്കി വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയില്ല.

കൂടാതെ ഡ്രൈവറടക്കം 23 ൽ കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി ഉള്ള ബസുകൾ AIS 153 നിബന്ധന കൂടി പാലിക്കണമെന്നും ഭേദഗതി വരുത്തിയിട്ടുണ്ട്.

സെപ്റ്റംബർ ഒന്നാം തീയതി മുതൽ, നിലവിൽ സ്വീകരിച്ചു വരുന്ന Form 22 B സ്വീകരിച്ചുകൊണ്ട് രജിസ്ട്രേഷൻ നടത്താൻ സാധിക്കില്ല എന്നതിനാൽ ബസ് ക്യാബ് ചാസ്സിസ് ആയി വാങ്ങിയിട്ടുള്ളവർ ബോഡി നിർമ്മാണം പൂർത്തിയാക്കി ഓഗസ്റ്റ് മാസം തന്നെ വാഹനം ഹാജരാക്കി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
സെപ്റ്റംബർ ഒന്നാം തീയതി മുതൽ ഹാജരാക്കുന്ന വാഹനങ്ങൾ കേന്ദ്ര മോട്ടോർ വാഹന ചട്ടം 126 ഇൽ പരാമർശിക്കുന്ന ഏജൻസികൾ നൽകുന്ന ബസ് ബോഡി ടൈപ്പ് ഉണ്ടെങ്കിൽ മാത്രമേ രജിസ്ട്രേഷൻ നടത്താൻ സാധിക്കുകയുള്ളൂ.

Kondody autocraft il നിന്നും  CNG Power ൽ മലകയറാൻ അണിഞ്ഞൊരുങ്ങി വന്ന പൂക്കാരൻ.. ❤️Branded new KONDODY MOTORS  6 Cylinder...
20/08/2025

Kondody autocraft il നിന്നും CNG Power ൽ മലകയറാൻ അണിഞ്ഞൊരുങ്ങി വന്ന പൂക്കാരൻ.. ❤️

Branded new KONDODY MOTORS

6 Cylinder CNG On 222 WB

കോട്ടയം ~ കമ്പംമെട്ട് Ls

Pic Abijith

പാലാക്കാരുടെ സ്വന്തം   കുടുംബത്തിലെ പുതുപുത്തൻ സഞ്ചാരി..,.𝐄𝐕𝐄𝐑𝐄𝐒𝐓 𝐌𝐎𝐓𝐎𝐑𝐒നീലൂർ ♻️ പാലാ ♻️ കോട്ടയം ᴏꜱREPLACING KL 34 J 916...
06/08/2025

പാലാക്കാരുടെ സ്വന്തം കുടുംബത്തിലെ പുതുപുത്തൻ സഞ്ചാരി..,.

𝐄𝐕𝐄𝐑𝐄𝐒𝐓 𝐌𝐎𝐓𝐎𝐑𝐒

നീലൂർ ♻️ പാലാ ♻️ കോട്ടയം ᴏꜱ

REPLACING KL 34 J 916

Pic Abhijith

ഹൈറേഞ്ചിലെ രണ്ടു സുന്ദര പട്ടണങ്ങളെ വലംവെച്ച് വാഗമൺ മലനിരകളിറങ്ങി അൽഫോൻസാമ്മയെ വണങ്ങി മീനച്ചിലാറിന്റെ തീരത്ത് കൂടി അക്ഷരന...
02/08/2025

ഹൈറേഞ്ചിലെ രണ്ടു സുന്ദര പട്ടണങ്ങളെ വലംവെച്ച് വാഗമൺ മലനിരകളിറങ്ങി അൽഫോൻസാമ്മയെ വണങ്ങി മീനച്ചിലാറിന്റെ തീരത്ത് കൂടി അക്ഷരനഗരിയിലേക്ക് കുതിക്കാനായി പുത്തൻ പുതിയ ALPHONSA ഉടൻ വരുന്നു 😍

ALPHONSA
KL 38 L 8073

നെടുങ്കണ്ടം...കട്ടപ്പന...കോട്ടയം മെഡിക്കൽ കോളേജ് LS

📸 Jerin Thomas

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പാലക്കാടിന്റെ മണ്ണിലേക്ക് കൊണ്ടോടി കോട്ടയിൽ നിന്നും തലമുറകൾ ഹൃദയത്തിലേറ്റിയ വിശ്വാസത്ത...
30/07/2025

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പാലക്കാടിന്റെ മണ്ണിലേക്ക് കൊണ്ടോടി കോട്ടയിൽ നിന്നും തലമുറകൾ ഹൃദയത്തിലേറ്റിയ വിശ്വാസത്തിന്റെ നാമം ചാർത്തി പറന്നു ഉയരാൻ തയ്യാറാകുന്ന വള്ളുവനാടൻ ഇതിഹാസം.. 🦚✨



🔥✨

പാലക്കാട്‌ ♻️ ഗുരുവായൂർ ʟꜱ

ʀᴇᴩʟᴀᴄᴇɪɴɢ KL 51 A 4000

#𝗠𝗔𝗬𝗜𝗟𝗩𝗔𝗛𝗔𝗡𝗔𝗠

കുറച്ച് വിഷമത്തോടെയാണ് ഈ ഒരു പോസ്റ്റ് എഴുതുന്നത്.. "ബസ് ഡ്രൈവർ ആണെങ്കിൽ പെൺകുട്ടിയുടെ ജീവിതം സ്വാഹാ.."കഴിഞ്ഞ ദിവസത്തെ എന...
22/07/2025

കുറച്ച് വിഷമത്തോടെയാണ് ഈ ഒരു പോസ്റ്റ് എഴുതുന്നത്..
"ബസ് ഡ്രൈവർ ആണെങ്കിൽ പെൺകുട്ടിയുടെ ജീവിതം സ്വാഹാ.."കഴിഞ്ഞ ദിവസത്തെ എന്റെ ഒരു പോസ്റ്റിന് താഴെ വന്ന comment ആണിത്..ഇങ്ങനൊരു comment കണ്ടത് കൊണ്ട് മാത്രമല്ല ഞാൻ കേൾക്കേണ്ടി വന്ന ഒന്ന് രണ്ട് അഭിപ്രായങ്ങൾ കൂടി മനസ്സിൽ വച്ചിട്ടാണ് ഇതെഴുതുന്നത്..9ആം ക്ലാസ്സിൽ പഠിക്കുമ്പോ മുതൽ bus fieldil ഇറങ്ങിയ ഒരു മനുഷ്യനെ എനിക്ക് നേരിട്ടറിയാം. അയാൾ അയാളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയതും വർഷങ്ങളോളം കുടുംബം നോക്കിയതും ബസിൽ പണിയെടുത്തിട്ടാണ്. അതിന് ശേഷം ഗൾഫിൽ പോയി ഇപ്പൊ രണ്ട് ബസിന്റെ ഓണറുമായി. ഇപ്പഴും സ്വന്തം ബസിലും മറ്റ് ബസിലും ഡ്രൈവർ ആയും കണ്ടക്ടർ ആയും പോകാറുണ്ട്. ഇപ്പഴും കുടുംബം നോക്കുന്നത് ഇതിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ്. ഇതുപോലെ നല്ല അന്തസായി വണ്ടിപ്പണി എടുത്ത് ജീവിക്കുന്ന എത്രയോ പേരുണ്ടാകും....കുറേ ആളുകൾക്ക് ഈ വണ്ടിപ്പണി എന്നൊക്കെ പറയുമ്പോ എന്തോ ഒരു നിലവാരമില്ലാത്ത ജോലി പോലെയാണ്..അല്ലെങ്കിൽ വണ്ടിപ്പണിക്കാരുടെ അത്രേം മോശമായ ആളുകൾ ഈ നാട്ടിലില്ല എന്നൊക്കെ ഉള്ള ചിന്താഗതിക്കാരുണ്ട്..കുറച്ചാളുകൾ അങ്ങനെയാണെന്ന് കരുതി എല്ലാവരും അങ്ങനല്ലാലോ..അങ്ങനെ നോക്കിയാൽ എല്ലാ മേഖലയിലും നല്ലവരും കെട്ടവരുമുണ്ട്..മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് അവരെ ബോധ്യപെടുത്തികൊണ്ട് ജീവിക്കാൻ പറ്റില്ല എന്നത് ശെരി തന്നെ..പക്ഷെ ഒരുപാട് പേര് ജീവിതമാർഗമായി കാണുന്ന ഒരു മേഖലയെ ഇങ്ങനെ അടച്ചാക്ഷേപിക്കുമ്പോൾ ഒരു വിഷമം തോന്നുന്നു. അതിനേക്കാളുപരി മുകളിൽ പറഞ്ഞ ആ മനുഷ്യൻ എന്റെ നല്ലപാതി ആയതിൽ അഭിമാനിക്കുന്നു..❤️
വണ്ടിപ്പണി നിലവാരമില്ലാത്ത ജോലി ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ബസ് ഡ്രൈവറെ കല്യാണം കഴിച്ചാൽ ഒരു പെൺകുട്ടീടെ ജീവിതം സ്വാഹ ആകുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ?
ഏതവനെ/ഏതവളെ കല്യാണം കഴിച്ചാലും അവൻ/അവൾ മോശമാണെങ്കിൽ ജീവിതം സ്വാഹ ആകും..അല്ലാതെ അത് ഇന്ന മേഖലയിൽ പണിയെടുക്കുന്നവർ എന്നൊന്നുമില്ല..ഇതാണ് എന്റെ അഭിപ്രായം.നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ അല്ലേ..?☺️

തന്റെ ഉറ്റത്തൊഴനെ പറ്റി ഒരു ഡ്രൈവറുടെ എഴുത്ത്... 💕KL.44.A.8699 സംഗമം ആലുവ ~കാന്തല്ലൂർ FP...സംഗമമെന്ന പേര് തന്നെ ധാരാളം.🤗...
21/07/2025

തന്റെ ഉറ്റത്തൊഴനെ പറ്റി ഒരു ഡ്രൈവറുടെ എഴുത്ത്... 💕

KL.44.A.8699 സംഗമം ആലുവ ~കാന്തല്ലൂർ FP...
സംഗമമെന്ന പേര് തന്നെ ധാരാളം.🤗😇😘😍

40 വർഷത്തോളമായി തുടർന്നുവന്ന പേരും ലിവറിയും, സർക്കാരിന്റെ ടേക്ക് ഓവർ നാടകത്തിൽ ഫാസ്റ്റെന്ന പദവിയും കളർകോട് ദുരന്തത്തിൽ ലിവറിയും നഷ്ട്ടമായവൻ.

രാവിലെ 8:45 ന് ആലുവയിൽ നിന്നാണ് ഇവന്റെ തുടക്കം, ഞാൻ ചെല്ലുമ്പോളേക്കും ഒരു ദീർഘ യാത്രയ്ക്കായി ഒരുങ്ങിയിട്ടുണ്ടാവും( കഴുകി വൃത്തിയാക്കി, ടയർ മാറാൻ ഉണ്ടെങ്കിൽ അതെല്ലാം മാറി, മെക്കാനിക്കൽ പണികൾവരെ തീർത്തിട്ടുണ്ടാവും ) രാവിലെ ആലുവയിൽ നിന്നും വളരെ ശോകമാണ് ചിലപ്പോൾ 8,10 പേർ ഉണ്ടാകും , പെരുമ്പാവൂർ എത്തുമ്പോളേക്കും മൂന്നാറിന് അപ്പുറത്തേയ്ക്ക് പോകാനുള്ളവർ ചിലർ കൊമ്പനെ കാത്തുനിൽക്കുന്നുണ്ടാവും അവിടെനിന്നും കോതമംഗലം വരെ ആളുകുറവാകും.
കോതമംഗലത്ത് എത്തിയാൽ പിന്നെ നല്ലരസമാണ് ടോപ്പിലും സീറ്റിന്റെ അടിയിലുമെല്ലാമായി ലഗേജുകളും ,നിറയെ ആളുകളാലും വണ്ടി സമ്പന്നമാവും, അവിടുന്ന് അടിമാലി ലക്ഷ്യമാക്കി ഒരു കുതിപ്പാണ് കൃത്യം 1hr15 മിനിറ്റിൽ അടിമാലി.
അവിടെനിന്ന് 15 മിനിട്ടിന് ശേഷം വീണ്ടും യാത്ര തുടങ്ങുമ്പോൾ ആനച്ചാൽ മുതൽ കാന്തല്ലൂർ വരെ ഇരു വശങ്ങളിലും കൊമ്പനെ എതിരേൽക്കാനായി തേയിലച്ചെടികൾ ഉണ്ടാകും, കൃത്യം 1 മണിയ്ക്ക് മൂന്നാർ.
മൂന്നാറെത്തുമ്പോളേക്കും കൊമ്പനെക്കാത്ത് ഉത്സവത്തിന്റെ ആളും, ഒപ്പം അവരുടെയും മറ്റു കടകളിലെയ്ക്കുമുള്ള ലഗേജുകളും, എല്ലാംകൊണ്ട് കൊമ്പൻ വീണ്ടും യാത്ര തുടങ്ങി. പീന്നിട്ട് ഒരു രസമാണ്, പോകുന്നവഴിയിലുള്ള കടക്കാർ, വണ്ടിക്കാർ എന്തിനേറെ തേയില നുള്ളുന്ന ആളുകൾ വരെ സംഗമത്തിന്റെ ഫാൻസ്‌.
2:50 ന് മറയൂർ എത്തുമ്പോളേക്കും ലഗ്ഗെജു കാത്തുനിൽക്കുന്നവർ ഒരുപാടുണ്ടാവും അതെല്ലാമിറക്കി, കോവിൽക്കടവിലെത്തുമ്പോളേക്കും അവിടെയും ഉണ്ടാകും ലഗ്ഗേജിന്റെ ആളുകൾ അവിടെനിന്ന് ഒരു ചായയൊക്കെ കുടിച്ചിട്ട് പോകുന്നവഴിയാണ് കീഴാന്തല്ലൂർ LP സ്കൂളിലെ ചേച്ചി, ചേട്ടന്മാർ വണ്ടികാത്തു വരി നിൽക്കുന്നത്( Fp പെർമിറ്റ് നില്ക്കുന്ന കാലംതൊട്ടേ ഇവരുടെ കയ്യിൽനിന്നും 1 രൂപയെ വാങ്ങാറുള്ളു )അങ്ങനെ 3:50 pm ന് വണ്ടി കാന്തല്ലൂരിൽ അവിടെ ലഗേജുകൾ ഇറക്കി അവിടെ നിന്നും ചിലത് കയറ്റി വണ്ടി തിരികെ മലയിറങ്ങാൻ റെഡിയാകും.
പിന്നെ കാന്തല്ലൂരിനെ പറ്റി പറയുമ്പോൾ വിഷം ചേർക്കാത്ത ജൈവപച്ചക്കറികൾ,പ്ലംസ്,ഞാവൽ,മറ്റു പഴങ്ങൾ എന്നിവയെല്ലാം കൊണ്ട് സമ്പൂർണ്ണമാണ്.

തിരികെ 4:00 pm ന് പടിയിറക്കം ( തിരികെയുള്ള യാത്രയിൽ 80% ആളുകളും സംഗമത്തിന്റെ സ്ഥിരം യാത്രക്കാർ )

എന്റെ കൂടെയുള്ളത് ബൈജു ചേട്ടൻ, 8 വർഷത്തോളമായി ഈ പെർമിറ്റിലെ സ്ഥിരം കണ്ടക്ട്ടർ

ഇങ്ങനെയുമുണ്ട് ചിലപെർമിറ്റുകൾ ആനവണ്ടിയ്ക്കും, സർക്കാരിനും നേടി കൊടുക്കാൻ പറ്റാത്ത വർഷങ്ങളുടെ പാരമ്പര്യമുള്ള ചില കൊമ്പന്മാർ ടേക്ക്ഓവർ നാടകത്തിൽ പെർമിറ്റും,കളറും വരെ നഷ്ട്ടപ്പെട്ട ചില തറവാടികളിൽ ഒരുവൻമാത്രം ഇവൻ

എഴുത്ത് by സംഗമത്തിന്റെ സ്വന്തം അമരക്കാരൻ Basil Benny Marachery 💕

വ്യത്യസ്ത ഗെറ്റപ്പിൽ കൊണ്ടോടിയിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകുന്ന.. പുതു പുത്തൻ വിക്ടറി.. ❤️Victoryകോട്ടയം * കട്ടപ്പന *...
17/07/2025

വ്യത്യസ്ത ഗെറ്റപ്പിൽ കൊണ്ടോടിയിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകുന്ന.. പുതു പുത്തൻ വിക്ടറി.. ❤️

Victory

കോട്ടയം * കട്ടപ്പന * നെടുംകണ്ടം LS

Pic @ Abhijith | Team KBR

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ വീണ്ടും യാത്രക്കാർ വീണ്ടും പുതുമയുടെ വസന്തം നൽകി Esteem Group.. ❤️✨ESTEEM ❤️🔥KL 18 AG 4041...
28/06/2025

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ വീണ്ടും യാത്രക്കാർ വീണ്ടും പുതുമയുടെ വസന്തം നൽകി Esteem Group.. ❤️✨

ESTEEM ❤️🔥

KL 18 AG 4041

Pic by : Amjith GS : KERALA BUS RIDERS (KBR)

Address

Thodupuzha

Website

Alerts

Be the first to know and let us send you an email when Kerala BUS Riders - KBR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala BUS Riders - KBR:

Share