31/05/2021
നമ്മുടെ നാട് വലിയൊരു പ്രതിസന്ധി കാലഘട്ടത്തെ പൊരുതി തോൽപ്പിക്കുകയാണ്. ഈ കെട്ട കാലത്തെയും നാം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ അതിജീവിക്കും. എന്തിനും സജ്ജരാകുക എന്നല്ലാതെ മറ്റൊരു മാർഗവും നമുക്ക് മുൻപിൽ ഇല്ല. *"ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം"* എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് * ്യപ്പൻകാവ്_യൂണിറ്റിന്റെ_നേതൃത്വത്തിൽ_വേളൂക്കര_ഗ്രാമപഞ്ചായത്തിലെ_പത്താം_വാർഡിലെ മുഴുവൻ വീടുകളിലേക്കുമായി 466 പച്ചക്കറി കിറ്റുകൾ_ വിതരണം ചെയ്തു. ഒപ്പം വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ _കമ്മ്യൂണിറ്റി കിച്ചണിലേക്ക് 100 കിലോ പച്ചക്കറികൾ_ നൽകി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയലക്ഷ്മി വിനയചന്ദ്രൻ വാർഡിലെ വീടുകളിലേക്കുള്ള പച്ചക്കറി കിറ്റിന്റെ വിതരണോദ്ഘാടനം നടത്തി. കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള പച്ചക്കറികൾ CDC ചെയർപേഴ്‌സൺ ശ്രീമതി അനിത ബിജു ഏറ്റുവാങ്ങി. വാർഡ് മെമ്പർ ശ്രീമതി ഷീജ ഉണ്ണികൃഷ്ണൻ, CITU ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സ.കെ.എ. ഗോപി, DYFI വേളൂക്കര മേഖല പ്രസിഡന്റ് സ.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി സ.ദീപക് ഉണ്ണികൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ആർദ്ര സാബു തുടങ്ങിയവർ നേതൃത്വം നൽകി.